ഒമാനില്‍ 2023 ലെ പൊതു അവധികള്‍ പ്രഖ്യാപിച്ചു

December 8th, 2022

oman-sultan-haitham-bin-tariq-ePathram
മസ്കറ്റ് : ഔദ്യോഗിക അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട് ഒമാൻ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സഈദ് ഉത്തരവ് ഇറക്കി.

സുല്‍ത്താന്‍ അധികാരത്തിലേറിയ ജനുവരി 11 ബുധൻ, ഒമാന്‍ ദേശീയ ദിനം (നവംബര്‍ 18 – 19 ശനി ഞായര്‍), പൊതു അവധിയാണ്. ബാക്കിയുള്ള അവധി ദിനങ്ങള്‍ ഹിജ്‌റ ഇസ്ലാമിക് കലണ്ടറിനെ (ചന്ദ്രപ്പിറവി യെ) അടിസ്ഥാനപ്പെടുത്തിയാണ്.

ഹിജ്റ പുതു വര്‍ഷമായ മുഹര്‍റം ഒന്ന് (ജൂലായ് 19 ബുധൻ) സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി ആയിരിക്കും.

നബി ദിനം (റബീഉല്‍ അവ്വല്‍ 12 – സെപ്റ്റംബർ 27 ബുധൻ), ഇസ്‌റാഅ് മിഅ്‌റാജ് (റജബ് 27 – ഫെബ്രുവരി 18 ശനി), ഈദുല്‍ ഫിത്വര്‍ അഥവാ ചെറിയ പെരുന്നാള്‍ (റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ – ഏപ്രിൽ 21 വെള്ളി മുതൽ  24 തിങ്കൾ വരെ), ബക്രീദ് (ബലി പെരുന്നാള്‍) ദുല്‍ ഹജ്ജ് 9 – 12 (ജൂൺ 28 ബുധൻ ജൂലായ് 1 ശനി വരെ) എന്നിവയാണ് മറ്റു പൊതു അവധി ദിനങ്ങള്‍.

വാരാന്ത്യ അവധി ദിനങ്ങളില്‍ പൊതു അവധികള്‍ വരുന്നു എങ്കില്‍ പകരം അതിന് അടുത്ത ഒരു ദിവസം അവധി നല്‍കും.  * O N A, Oman Press

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജി. സി. സി. യിലെ പ്രവാസി താമസക്കാര്‍ക്കും ഹയാ കാര്‍ഡ് ഇല്ലാതെ ഖത്തറിലേക്കു പ്രവേശിക്കാം

December 7th, 2022

hayya-card-for-qatar-fifa-world-cup-2022-ePathram

ദോഹ : ഗള്‍ഫ് രാജ്യങ്ങളിലെ ഫുട് ബോള്‍ പ്രേമി കള്‍ക്ക് ലോകകപ്പു മല്‍സരങ്ങള്‍ കാണാന്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സൗകര്യം ഒരുക്കി. നിലവില്‍ ഹയാ കാര്‍ഡ് കൈവശം ഇല്ലാത്ത ജി. സി. സി. പൗരന്മാര്‍ക്കും സാധുതയുള്ള വിസക്കാരായ താമസ ക്കാര്‍ക്കും വ്യോമ മാര്‍ഗ്ഗവും സ്വകാര്യ വാഹനങ്ങള്‍ വഴി റോഡു മാര്‍ഗ്ഗവും ഖത്തറിലേക്ക് പ്രവേശിക്കാം.

വാഹനങ്ങളുടെ പ്രവേശനത്തിനു ഫീസ് നൽകേണ്ടതില്ല. എന്നാല്‍ പ്രവേശന തീയ്യതിക്ക് 12 മണിക്കൂർ മുമ്പായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്‌ സൈറ്റിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷന്‍ ഫീസ് ഇല്ല.

ഖത്തറിലേക്ക് വരാൻ ഹയാ കാർഡോ ലോക കപ്പ് മത്സര ടിക്കറ്റോ ആവശ്യമില്ല എങ്കിലും സ്റ്റേഡിയ ത്തില്‍ കയറി മത്സരം കാണണം എങ്കിൽ ഹയാ കാർഡിനായി അപേക്ഷിക്കണം. മത്സര ടിക്കറ്റ്, കൂടെ ഹയാ കാർഡും കൈവശം കരുതണം.

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. ലോകത്തിന് മാതൃക : എം. എ. യൂസഫലി

December 6th, 2022

ma-yusuffali-speech-indian-islamic-centre-ePathram
അബുദാബി : യു. എ. ഇ. മുന്നോട്ടു വെക്കുന്ന മാനവിക സന്ദേശം അതി മഹത്തരം എന്നും സമാധാനവും സഹിഷ്ണുതയും സഹവർത്തിത്വവും മുഖ മുദ്ര യാക്കിയ യു. എ. ഇ. വികസനത്തിലും സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിലും ലോകത്തിനു മാതൃക യാണ് എന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി.

ദേശീയ ദിന ആഘോഷങ്ങളോട് അനുബന്ധിച്ച് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ സംഘടിപ്പിച്ച പരിപാടി കളില്‍ വിശിഷ്ട അതിഥിയായി സംബന്ധിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം. യു. എ. ഇ. ഔഖാഫ് ചെയർമാൻ മുഹമ്മദ് മത്തർ സാലിം അൽ കഅബി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ടിന്‍റെ മത കാര്യ മുന്‍ ഉപദേഷ്ടാവ് സയ്യിദ് അലി അല്‍ ഹാഷിമി മുഖ്യ പ്രഭാഷണം നടത്തി. ഔഖാഫ് ഇമാമും ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് മുഅദ്ദിന്‍ അല്‍ ഹാഫിള് അഹ്മദ് നസീം ബാഖവി ഖുര്‍ ആന്‍ പാരായണം നടത്തി.

islamic-center-celebrate-uae-51-national-day-ePathram

ഇന്ത്യന്‍ എംബസി കോണ്‍സല്‍ ഡോ. ബാലാജി രാമ സ്വാമി, ഷംസുദ്ധീന്‍ ബിന്‍ മുഹിയുദ്ധീന്‍ (റീജന്‍സി ഗ്രൂപ്പ്), മാര്‍ഗിറ്റ് മുള്ളര്‍, (ഫാല്‍ക്കണ്‍ ഹോസ്പിറ്റല്‍) കെ. എം. സി. സി. നേതാക്കളായ യു. അബ്ദുല്ല ഫാറൂഖി, അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, ഹാരിസ് ബാഖവി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡണ്ട് പി. ബാവ ഹാജി അദ്ധ്യക്ഷത വഹിച്ച ആഘോഷ പരിപാടി യില്‍ ജനറല്‍ സെക്രട്ടറി ടി. കെ. അബ്ദുല്‍ സലാം സ്വാഗതവും ട്രഷറര്‍ എ. വി. ഷിഹാബുദ്ദീന്‍ നന്ദിയും പറഞ്ഞു.  *  F B Page

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മലബാർ പ്രവാസി ‘സ്നേഹ സംഗമം’ സംഘടിപ്പിച്ചു

December 5th, 2022

malabar-pravasi-sneha-sangamam-dubai-ePathram
ദുബായ് : യു. എ. ഇ. യുടെ 51 ആം ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി മലബാർ പ്രവാസി കൂട്ടായ്മ ദുബായിൽ ‘സ്നേഹ സംഗമം’ സംഘടിപ്പിച്ചു. സ്വദേശി പൗര പ്രമുഖരും സംബന്ധിച്ച ചടങ്ങ്, ഗ്ലോബൽ പീസ് അംബാസഡർ ഹുസയ്‌ഫ ഇബ്രാഹിം ഉത്ഘാടനം ചെയ്തു.

യു. എ. ഇ. യിൽ സ്വദേശികൾക്കും വിദേശികൾക്കും തുല്യ പരിഗണനയാണ് ലഭിക്കുന്നത് എന്നും സഹിഷ്ണുതയും സമാധാനവുമാണ് രാജ്യത്തിന്‍റെ മുഖമുദ്ര എന്നും അദ്ദേഹം പറഞ്ഞു. യു. എ. ഇ. യുടെ ഉന്നമനത്തിനു വേണ്ടി ജീവ ത്യാഗം ചെയ്തവരെ ചടങ്ങിൽ അനുസ്മരിച്ചു. സാമൂഹ്യ പ്രവർത്തക ഉമ്മു മർവാൻ, യു. എ. ഇ. അഭി ഭാഷിക ബൊതൈന എന്നീ വനിതകൾ വിശിഷ്ട അതിഥികള്‍ ആയിരുന്നു.

uae-national-day-malabar-pravasi-sneha-samgamam-ePathram
മലബാർ പ്രവാസി പ്രസിഡണ്ട് ജമീൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് ഔദ്, ഖാലിദ് നവാബ്, മുഹമ്മദ് അസീം, നിയാസ് അൽനൂർ, അൻവർ നഹ, ഇ. കെ. ദിനേശൻ, ശരീഫ് കാരശ്ശേരി, മോഹൻ എസ്. വെങ്കിട്ട്, ബി. എ. നാസർ, ജലീൽ പട്ടാമ്പി, രാജൻ കൊളാവിപ്പാലം, മൊയ്‌തു കുറ്റ്യാടി, മുജീബ് കൊയിലാണ്ടി, ഭാസ്കരൻ വടകര, സുനിൽ പയ്യോളി, കരീം, നിഷാദ്, സലാം തുടങ്ങിയവർ സംസാരിച്ചു.

ടി. പി. അഷ്‌റഫ്, ഹാരിസ്സ്, സതീഷ് മാവൂർ, ബഷീർ മേപ്പയൂർ, ഉണ്ണി കൃഷ്ണൻ, ജലീൽ മഷൂർ, നൗഷാദ് ഫറോക്, ചന്ദ്രൻ, അഹമ്മദ്, റഊഫ് പുതിയങ്ങാടി തുടങ്ങിയവർ നേതൃത്വം നൽകി.

ജനറൽ സിക്രട്ടറി അഡ്വ. മുഹമ്മദ്‌ സാജിദ് സ്വാഗതവും ട്രഷറർ എം. മുഹമ്മദലി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മാസ്റ്റര്‍ മൈന്‍ഡ് ഇന്‍റർ നാഷണൽ മത്സര വിജയികള്‍

December 4th, 2022

logo-icf-international-ePathram
ദുബായ് : ഐ. സി. എഫ്. മീലാദ് കാമ്പയിന്‍റെ ഭാഗമായി സംഘടിപ്പിച്ച മാസ്റ്റര്‍ മൈന്‍ഡ് ’22 യു. എ. ഇ. ഇന്‍റർ നാഷണൽ ക്വിസ് മത്സര ത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ചു. ‘തിരുനബി (സ) യുടെ കുടുംബം’ എന്ന വിഷയത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരം ഒരുക്കിയത്.

സെൻട്രൽ തല മത്സരത്തിന് ശേഷം നാഷണൽ തല മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ 48 പ്രതിഭകളാണ് നാഷണൽ തലത്തിൽ നടന്ന ഓൺ ലൈൻ ക്വിസ് മത്സരത്തിൽ മാറ്റുരച്ചത്.

മത്സരത്തിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർ വിഭാഗം, പേര്, രാജ്യം എന്ന ക്രമത്തിൽ:

ജൂനിയർ ബോയ്സ് : ഫനാൻ മുജീബ് റഹ്മാൻ (സൗദി അറേബ്യ), മുഹമ്മദ് ഹംദാൻ റഫീഖ് (ഖത്തർ), അമീർ മൻസൂർ (സൗദി അറേബ്യ).

ജൂനിയർ ഗേൾസ് : ഫാത്തിമ ഷസാന മെഹ്‌റിൻ (യു. എ. ഇ.), ഫമീസ ഫായിസ് അഹമ്മദ് (ഒമാൻ), മുഹ്‌സിന മുഹമ്മദ് ഷബീർ (ഖത്തർ).

സീനിയർ ബോയ്സ് : മുഹമ്മദ് ഷബിൻ (ഖത്തർ), അഫ് റാൻ മുഹമ്മദ് (ഒമാൻ), മിസ്ഹബ് അബ്ദുൽ നാസർ (ഒമാൻ).

സീനിയർ ഗേൾസ് : നഫീസ ഖാസിം (യു. എ. ഇ.), നൂറുൽ ഹുദാ സലിം (സൗദി അറേബ്യ), നജ ഫാത്തിമ (ഒമാൻ).

നൗഫൽ മാസ്റ്റർ കോഡൂർ, സാക്കിർ മാസ്റ്റർ ഒമാൻ എന്നിവര്‍ മത്സരത്തിന് നേതൃത്വം നൽകി. ഇന്‍റർ നാഷണൽ സെക്രട്ടറി നിസാർ സഖാഫി ഉദ്‌ഘാടനം ചെയ്തു.

കരീം ഹാജി മേമുണ്ട, എം. സി. അബ്ദുൽ കരീം ഹാജി എന്നിവർ ഫല പ്രഖ്യാപനം നടത്തി. അലവി സഖാഫി തെഞ്ചേരി, ഹമീദ് ചാവക്കാട്, ശരീഫ് കാരശ്ശേരി സംസാരിച്ചു. മുഹമ്മദ് ഫാറൂഖ് കവ്വായി, മുഹമ്മദ് റാസിഖ്, എ. കെ. അബ്ദുൽ ഹക്കീം, സാബിത് പി. വി. എന്നിവര്‍ മത്സരം നിയന്ത്രിച്ചു.

സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ, സയ്യിദ് ഹബീബ് കോയ തങ്ങൾ, മമ്പാട് അബ്ദുൽ അസീസ് സഖാഫി എന്നിവര്‍ വിജയികളെ അനുമോദിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലഹരിക്ക് എതിരെയുള്ള പോരാട്ടം കുടുംബങ്ങളിൽ നിന്ന് തുടങ്ങണം
Next »Next Page » പ്രാദേശിക കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കുവാ​ൻ ലു​ലു ഗ്രൂ​പ്പ് »



  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine