വി. നന്ദകുമാറിന് മാർകോം ഐക്കൺ ഓഫ് ദി ഇയര്‍ അവാർഡ്

July 1st, 2022

v-nandakuma-lulu-group-get-marcom-icon-award-year-2022-ePathram
അബുദാബി : പ്രമുഖ വ്യാപാര ശൃംഖല ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദ കുമാറിനു മാർകോം ഐക്കൺ ഓഫ് ദ് ഇയര്‍ അവാർഡ്. കഴിഞ്ഞ 22 വർഷമായി ലുലു ബ്രാൻഡിന്‍റെ മാര്‍ക്കറ്റിംഗ്, കമ്മ്യൂണിക്കേഷന്‍ രംഗങ്ങളില്‍ നൽകിയ സംഭാവനകൾ മാനിച്ചു കൊണ്ടാണ് അവാർഡ്.

ഫെയ്സ്‌ ബുക്ക്, ഗൂഗിള്‍, ടിക് ടോക്ക്, സീബ്ര ടെക്നോളജീസ്, ഇമേജസ് റീട്ടെയില്‍ മാഗസിന്‍ തുടങ്ങിയ കമ്പനികളില്‍ നിന്നുള്ള പ്രമുഖര്‍ ഉള്‍പ്പെട്ട ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

ദുബായിൽ നടന്ന വാർഷിക റീട്ടെയിൽ എം. ഇ. ഉച്ചകോടി-2022 യിൽ വെച്ച് മെറ്റാ (ഫെയ്സ്‌ ബുക്ക്) മിഡില്‍ ഈസ്റ്റ് – ആഫ്രിക്ക റീജിയണ്‍ മേധാവി അന്ന ജർമനോസ് അവാർഡ് സമ്മാനിച്ചു. കഴിഞ്ഞ വർഷം ഫോബ്‌സ് മാസികയുടെ മിഡിൽ ഈസ്റ്റിലെ മികച്ച 5 മാർക്കറ്റിംഗ് പ്രൊഫഷണലുകളുടെ പട്ടികയിൽ വി. നന്ദകുമാർ ഇടം നേടിയിരുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

June 30th, 2022

kaaba-hajj-eid-ul-adha-ePathram
അബുദാബി : യു. എ. ഇ. യിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2022 ജൂലായ് 8 വെള്ളിയാഴ്ച മുതല്‍ ജൂലായ് 11 തിങ്കളാഴ്ച വരെ നാലു ദിവസം (അറഫാ ദിനം മുതല്‍ മൂന്നാം പെരുന്നാള്‍ കൂടി) ബലി പെരുന്നാള്‍ അവധി ആയിരിക്കും.

ജൂണ്‍ 29 ബുധനാഴ്ച, സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ യു. എ. ഇ. അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് (ജൂൺ 30) ദുല്‍ഹജ്ജ് ഒന്ന് ആയി പ്രഖ്യാപിച്ചിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ ഇസ്ലാമിക്‌ സെന്‍റർ : പി ബാവാ ഹാജി വീണ്ടും പ്രസിഡണ്ട്

June 27th, 2022

bava-haji-tk-abdussalam-islamic-center-ePathram
അബുദാബി: ഇന്ത്യൻ ഇസ്ലാമിക്‌ സെന്‍റർ അമ്പതാം വാർഷിക ജനറൽ ബോഡി യോഗത്തില്‍ 2022- 23 വര്‍ഷ ത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പി. ബാവാ ഹാജി (പ്രസിഡണ്ട്), ടി. കെ. അബ്ദുൽ സലാം (ജനറൽ സെക്രട്ടറി), വി. ശിഹാബുദ്ദീൻ പരിയാരം (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികള്‍

സിംസാറുൽ ഹഖ് ഹുദവി, എം. ഹിദായ ത്തുള്ള, അബ്ദുള്ള നദ്‌വി, മുസ്തഫ വാഫി, അഷ്‌റഫ്‌ നജാത്ത്, സലീം നാട്ടിക, ഹാരിസ് ബാഖവി, ഷിഹാബുദീൻ പാലക്കാട്‌, മുഹമ്മദലി അബ്ദുൽ അസീസ്, ഇസ്മായിൽ പാലക്കോട്, ഹനീഫ പടിഞ്ഞാർ മൂല, സിദ്ധീഖ് എളേറ്റിൽ എന്നിവരാണ് ഭരണ സമിതി അംഗങ്ങള്‍.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പയ്യന്നൂർ സൗഹൃദ വേദിക്ക് പുതിയ ഭാരവാഹികൾ

June 27th, 2022

logo-payyanur-souhruda-vedi-epathram
അബുദബി : പയ്യന്നൂർ സൗഹൃദ വേദി അബുദാബി ഘടകം 2022 – 23 വര്‍ഷത്തെ പ്രവര്‍ത്തക സമിതി രൂപീകരിച്ചു. അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്‍ററില്‍ നടന്ന വാർഷിക ജനറല്‍ ബോഡി യോഗ ത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

psv-payyannur-sauhrudha-vedhi-committee-2022-ePathram

കെ. കെ. ശ്രീവത്സൻ (പ്രസിഡണ്ട്), രാജേഷ് കോടൂർ (ജനറല്‍ സെക്രട്ടറി)

കെ. കെ. ശ്രീവത്സൻ (പ്രസിഡണ്ട്), രാജേഷ് കോടൂർ (ജനറല്‍ സെക്രട്ടറി), വൈശാഖ് ദാമോദരൻ (ട്രഷറര്‍) എന്നിവ രാണ് പ്രധാന ഭാരവാഹികള്‍.

പി. എസ്സ്. മുത്തലിബ്, പി. ജ്യോതിഷ് കുമാർ (വൈസ് പ്രസിഡണ്ട്.), അബ്ദുൾ ഗഫൂർ, രഞ്ജിത്ത് പൊതുവാൾ (ജോയിന്‍റ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ

യു. ദിനേശ് ബാബു, രാജേഷ് പൊതുവാള്‍, ദിലീപ്, സുരേഷ് പയ്യന്നൂർ, ജ്യോതി ലാൽ, സി. കെ. രാജേഷ്, അജിൻ, സന്ദീപ്, രമേഷ് മാധവൻ, അബ്ബാസ് എന്നിവരാണ് ഭരണ സമിതി അംഗങ്ങൾ.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എല്‍. എല്‍. എച്ച്. ആശുപത്രിയില്‍ മാ ക്ലിനിക്ക് – ലിറ്റിൽ സ്റ്റാർ പീഡിയാട്രിക് ക്ലിനിക്ക് ആരംഭിച്ചു

June 25th, 2022

llh-hospital-maa-and-little-star-clinic-ePathram
അബുദാബി : ഗർഭിണികൾക്കും അമ്മമാർക്കും കുട്ടികൾക്കും വിദഗ്ദ ഡോക്ടർമാരുടെ പരിചരണം ഉറപ്പാക്കാൻ വിപുലമായ സൗകര്യ ങ്ങളോടെ പുതിയ ക്ലിനിക്കുകൾക്ക് തുടക്കമിട്ട് അബുദാബി എൽ. എൽ. എച്ച്. ആശുപത്രി.

പത്ത് വിദഗ്ദ ഡോക്ടർമാരുടെ സേവനത്തിലൂടെ മാതൃ ശിശു പരിചരണം ഒരു കുടക്കീഴിൽ കൊണ്ടു വരാന്‍ മാ ക്ലിനിക്കും ലിറ്റിൽ സ്റ്റാർ പീഡിയാട്രിക് ക്ലിനിക്കുമാണ് എൽ. എൽ. എച്ച്. ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചത്. രണ്ടു നിലകളില്‍ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ക്ലിനിക്കുകളിൽ അത്യാധുനിക പരിശോധനാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

സന്ദർശനം സുഗമമാക്കാനുള്ള സംവിധാനങ്ങളും രോഗികളുടെ സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കാനുള്ള വ്യക്തിഗത കാത്തിരിപ്പ് കേന്ദ്രങ്ങൾ, അൾട്രാസൗണ്ട് അടക്കമുള്ള പ്രധാന പരിശോധന കൾക്കുള്ള സൗകര്യം, രോഗീ പരിചരണത്തിൽ പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാർ എന്നിവ മാ ക്ലിനിക്കിന്‍റെ സവിശേഷതകളാണ്.

കാത്തിരിപ്പ് സമയം ഏറ്റവും കുറച്ച് പരിശോധനകളും കൺസൾട്ടേഷനും പൂർത്തിയാക്കാൻ ക്ലിനിക്കിലെ നവീന സൗകര്യങ്ങളിലൂടെ സാധിക്കും.

കുട്ടികൾക്ക് പൂർണ്ണമായും ഇണങ്ങുന്ന രീതിയിലും അവരെ ആകർഷിക്കുവാന്‍ കഴിയുന്ന വിനോദ ഉപാധികളോടെ യുമാണ് ലിറ്റിൽ സ്റ്റാർ പീഡിയാട്രിക് ക്ലിനിക്ക് സജ്ജീകരിച്ചിരിക്കുന്നത്. കുട്ടികൾക്ക് സമയം ചെലവഴിക്കാനുള്ള പ്രത്യേക ഇടവും ലിറ്റിൽ സ്റ്റാർ പീഡിയാട്രിക് ക്ലിനിക്കിലുണ്ട്.

എൽ. എൽ. എച്ച്. ആശുപത്രി വനിതാ ഡോക്ടർമാരും ചലച്ചിത്ര താരം ആർ. ജെ. മിഥുനും ലക്ഷ്മി മിഥുനും ചേര്‍ന്ന് ക്ലിനിക്കുകൾ ഉദ്‌ഘാടനം ചെയ്തു. റീജ്യണൽ സി. ഇ. ഒ. സഫീർ അഹമ്മദ്, വി. പി. എസ്. റീജ്യണൽ മെഡിക്കൽ ഡയറക്ടർ അൻപളകൻ പിള്ള, എൽ. എൽ. എച്ച്. മെഡിക്കൽ ഡയറക്ടർ ഡോ. പദ്മനാഭൻ പി. തുടങ്ങിയവര്‍ സംബന്ധിച്ചു.

രോഗീ പരിചരണം മെച്ചപ്പെടുത്താനുള്ള വി. പി. എസ്. ഹെൽത്ത് കെയറിന്‍റെ തുടർച്ചയായ ശ്രമ ങ്ങളുടെ ഭാഗമാണ് പുതിയ ക്ലിനിക്കുകള്‍ എന്ന്‌ സഫീർ അഹമ്മദ് പറഞ്ഞു.

ആശുപത്രി സന്ദർശനം മികച്ച അനുഭവമാക്കുവാനും ക്ലേശങ്ങളില്ലാതെ പരിശോധനകളും നടപടി ക്രമ ങ്ങളും പൂർത്തിയാക്കുവാനും ഇതിലൂടെ സാധിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സപ്ലൈകോ ശബരി പ്രീമിയം ചായ ഇനി ഗ​ള്‍ഫി​ലും
Next »Next Page » പൊടിക്കാറ്റ് : മുന്നറിയിപ്പുമായി പോലീസ് »



  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine