നിയമ ലംഘനങ്ങൾ കണ്ടെത്തുന്ന റഡാറുകൾ ജനുവരി ഒന്നു മുതല്‍

December 28th, 2020

cell-phone-talk-on-driving-ePathram
അബുദാബി : ഡൈവര്‍മാരുടെ മൊബൈൽ ഫോണ്‍ ഉപയോഗം, സീറ്റ് ബെൽറ്റ് ഇടാതെ യുള്ള യാത്ര തുടങ്ങിയ നിയമ ലംഘനങ്ങൾ കണ്ടെത്തുന്ന റഡാറുകൾ ജനുവരി ഒന്നു മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഇതിന്റെ രീതികള്‍ വിശദീകരിച്ചു കൊണ്ടുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ അബുദാബി പോലീസ് പ്രസിദ്ധീകരിച്ചു. മലയാളം അടക്കം നാലു ഭാഷകളിൽ ഇത് ലഭ്യമാണ്.

യാത്രയും അതോടൊപ്പം റോഡുകളും കൂടുതൽ സുരക്ഷിതവും അപകട രഹിതവും ആക്കി മാറ്റുവാന്‍ ലക്ഷ്യം വെച്ചു കൊണ്ടാണ് വെഹിക്യുലർ അറ്റൻഷൻ ആൻഡ് സേഫ്റ്റി ട്രാക്കർ എന്ന നൂതന റഡാര്‍ സംവിധാനം സ്ഥാപിച്ചത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിര്‍മ്മിത ബുദ്ധി) സഹായത്തോടെ വാഹനങ്ങൾക്ക് ഉള്ളിലെ ദൃശ്യങ്ങൾ ചിത്രീകരിച്ചു കൊണ്ടാണ് നിയമ ലംഘകരെ കണ്ടെത്തുന്നത്. മാത്രമല്ല അതോടൊപ്പം വാഹന ഉടമക്ക് എസ്. എം. എസ്. ആയി വിവരം അറിയിക്കുകയും ചെയ്യും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

യു. എ. ഖാദറിന്റെ നിര്യാണത്തിൽ അനുശോചിച്ചു

December 14th, 2020

malayalam-writer-novelist-ua-khader-ePathram
ദുബായ് : പ്രശസ്ത സാഹിത്യകാരൻ യു. എ. ഖാദറിന്റെ നിര്യാണത്തിൽ കോഴി ക്കോട് ജില്ലാ പ്രവാസി (യു. എ. ഇ.) കമ്മറ്റി അനുശോചിച്ചു. തൃക്കോട്ടൂർ പെരുമ മല യാള മനസ്സിലേക്ക് ആവാഹിച്ച് എടുത്ത കഥാകാരന്‍ ആയിരുന്നു യു. എ. ഖാദർ എന്ന് വിലയിരുത്തി.

പുരാതന ക്ഷേത്ര കലകളും തെയ്യവും തിറയും ഒക്കെ അദ്ദേഹ ത്തിന്റെ സൃഷ്ടികളിൽ നിറഞ്ഞു നിന്നു. നാട്ടു ക്കൂട്ടങ്ങളും നാടൻ പണിക്കാരും നാട്ടാചാരങ്ങളും തനതു ശൈലിയിൽ അദ്ദേഹം തന്റെ കൃതി കളിൽ വിവരിച്ചു കൊണ്ട് സാധാരണ വായനക്കാരനും കൂടെ ആസ്വാദന ഭേദ്യമാക്കി.

കോഴിക്കോടിന്റെ സാമൂഹ്യ- സാംസ്‌കാരിക രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വേർപാടിൽ ‘കോഴി ക്കോട് ജില്ലാ പ്രവാസി’ യുടെ അഗാധ മായ അനുശോചനം രേഖപ്പെടുത്തുന്നു എന്ന് യോഗം അറിയിച്ചു.

പ്രസിഡണ്ട് ജമീൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. മോഹൻ എസ്. വെങ്കിട്ട്, അഡ്വ. മുഹമ്മദ് സാജിദ്, മനയിൽ മുഹമ്മദ് അലി തുടങ്ങിയവർ സംസാരിച്ചു.

അക്ഷര പെരുമ പുരസ്‌കാരം യു. എ. ഖാദറിന്

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശുക്രൻ യു. എ. ഇ : മാർത്തോമാ യുവ ജന സഖ്യം ദേശീയ ദിനാഘോഷം വേറിട്ടതായി

December 14th, 2020

yuvajana-sakhyam-national-day-celebration-shukran-uae-ePathram
അബുദാബി : യു. എ. ഇ. യുടെ 49 ആം ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി അബുദാബി മാർത്തോമാ യുവ ജന സഖ്യം ഓൺ ലൈൻ പ്ലാറ്റ് ഫോമില്‍ ‘ശുക്രൻ യു. എ. ഇ.-2020’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി അവതരണ ത്തിലെ മികവു കൊണ്ട് ശ്രദ്ധേയമായി.

പ്രമുഖ സാമൂഹിക പ്രവർത്തകന്‍ അഷ്‌റഫ് താമര ശ്ശേരി, മാധ്യമ പ്രവർത്തകന്‍ ഫസ്‌ലു, ഇടവക വികാരി റവ. ബാബു പി. കുലത്താക്കല്‍, സഹ വികാരി റവ. സി. പി. ബിജു തുടങ്ങിയവര്‍ സംബന്ധിക്കുകയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള 49 പേര്‍ ആശംസകൾ നേര്‍ന്നു സംസാരിച്ചു.

കുട്ടികളുടെ വിവിധ കലാ പരിപാടികളും യു. എ. ഇ. യുടെ ചരിത്ര മുഹൂർത്തങ്ങളെ കോർത്തിണക്കി തയ്യാറാക്കിയ ദൃശ്യാവിഷ്കാരവും പരിപാടിയെ കൂടുതല്‍ വര്‍ണ്ണാഭമാക്കി.

49 വർഷം യു. എ. ഇ. യില്‍ പ്രവാസ ജീവിതം പൂർത്തീ കരിച്ച അബുദാബി മാർത്തോമ്മാ ഇടവക അംഗം റോയി ചാണ്ടിയെ ആദരിച്ചു.

ഇടവക സെക്രട്ടറി ടി. എം. മാത്യു, യുവജന സഖ്യം സെക്രട്ടറി ജിതിൻ രാജൻ ജോയ്‌സ്, പ്രോഗ്രാം കൺവീനർ ജിലു ജോസഫ്, ലേഡി സെക്രട്ടറി എലിസ സൂസൻ എന്നിവരും സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് പരിശോധനാ നിരക്ക് വീണ്ടും കുറച്ചു : ഇനി 85 ദിർഹമിന് പി. സി. ആർ. ടെസ്റ്റ്

December 7th, 2020

covid-pcr-test-fee-seha-reduced-to-85-dirhams-ePathram
അബുദാബി : ആരോഗ്യ മന്ത്രാലയ ത്തിനു കീഴിലുള്ള അബുദാബി ഹെൽത്ത് സർവ്വീസസ് കമ്പനി യായ സെഹ (SEHA Health) യുടെ കൊവിഡ് പരിശോധനാ നിരക്ക് വീണ്ടും കുറച്ചു. ഇനി 85 ദിർഹമിന് പി. സി. ആർ. ടെസ്റ്റ് റിസല്‍ട്ട് ലഭിക്കും. മൂക്കിൽ നിന്ന് സ്വാബ് ശേഖ രിച്ചു കൊണ്ടാണ് പി. സി. ആർ. പരിശോധന നടത്തി വരുന്നത്.

തുടക്കത്തില്‍ ഇതിന്ന് 370 ദിർഹം ഈടാക്കി യിരുന്നു. സെപ്റ്റംബര്‍ 10 മുതല്‍ പരിശോധനാ നിരക്ക് 250 ദിർഹം ആക്കി കുറക്കുകയും ചെയ്തു.

മറ്റു എമിറേറ്റുകളില്‍ നിന്നും തലസ്ഥാനത്തേക്ക് വരുന്ന വര്‍ കൊവിഡ് നെഗറ്റീവ് റിസല്‍ട്ട് കാണിക്കണം എന്നുള്ള നിയമം കര്‍ശ്ശനമായി തുടരുന്ന ഈ സാഹചര്യ ത്തില്‍ അബുദാബി യിലെ പുതുക്കിയ നിരക്ക് സാധാ രണ ക്കാരായ പ്രവാസി കള്‍ക്ക് ഏറെ ആശ്വാസ കരമാണ്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പള്ളികളിലെ വെള്ളിയാഴ്ച പ്രാർത്ഥന ഡിസംബർ 4 മുതൽ

November 28th, 2020

shaikh-zayed-masjid-ePathram
അബുദാബി : യു. എ. ഇ. യിലെ മസ്ജിദുകളിൽ വെള്ളി യാഴ്ച പ്രാർത്ഥന (ജുമുഅ നിസ്കാരം) 2020 ഡിസംബർ 4 മുതൽ വീണ്ടും ആരംഭിക്കും. പള്ളികളില്‍ ഉള്‍ക്കൊള്ളു ന്നതിന്റെ 30 % പേർക്ക് മാത്രമേ പ്രവേശനം നല്‍കുക യുള്ളൂ. ദേശീയ അത്യാഹിത- ദുരന്ത നിവാരണ സമിതി യാണ് ഇക്കാര്യം അറിയിച്ചത്.

വെള്ളിയാഴ്ച ഉച്ചക്കുള്ള കൂട്ട പ്രാര്‍ത്ഥന യിലെ പ്രധാന ഭാഗമായ ജുമുഅ ഖുതുബ (പ്രഭാഷണം), നിസ്കാരം എന്നിവക്ക് 10 മിനിറ്റ് അനുവദിച്ചിട്ടുണ്ട്. കൊവിഡ് മാന ദണ്ഡ ങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം വിശ്വാസി കൾ പ്രാര്‍ത്ഥനക്ക് എത്തേണ്ടത്.

നിസ്കാരപ്പായ കരുതണം. വീട്ടിൽ നിന്ന് അംഗ ശുദ്ധി ചെയ്യണം. (സുരക്ഷാ മുൻ കരുതലു കൾക്കായി പള്ളി കളിലെ ശുചിമുറി അടച്ചു പൂട്ടിയിടും). പ്രാര്‍ത്ഥന യില്‍ ഓരോരുത്തരും രണ്ടു മീറ്റര്‍ അകലം പാലിക്കു കയും മുഖാവരണം (ഫേയ്സ് മാസ്ക്) ധരിക്കുകയും വേണം.

സ്ത്രീകളും കുട്ടികളും വയോധികരും രോഗബാധിതരും വീട്ടിൽ തന്നെ നിസ്കരിക്കണം. പള്ളി കളിലേക്കുള്ള പ്രവേശനവും പുറത്തേക്ക് ഇറങ്ങുന്നതും വിത്യസ്ഥ വാതിലുകളിലൂടെ ആയിരിക്കണം.

കൊവിഡ് വൈറസ് വ്യാപനത്തിനാല്‍ മാർച്ച് മാസം മുതല്‍ വെള്ളിയാഴ്ച യിലെ ജുമുഅ നിസ്കാരം നിര്‍ത്തി വെച്ചിരുന്നു. എന്നാല്‍ ജൂലായ് ഒന്നു മുതല്‍ അഞ്ചു നേര ങ്ങളിലെ നിസ്കാര ത്തിനായി പള്ളി കൾ തുറന്നിരുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദേശീയ പതാക : അനാദരവിനു കടുത്ത ശിക്ഷ
Next »Next Page » ദേശീയ ദിനാഘോഷം : സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രല്‍ ഒരുക്കിയ വേറിട്ട അവതരണം »



  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine