മുഹര്‍റം ഒന്ന് : ഒമാനില്‍ ജൂലായ് 31 ന് പൊതു അവധി

July 26th, 2022

sultanate-of-oman-flag-ePathram

മസ്കത്ത് : ഇസ്ലാമിക് പുതു വര്‍ഷ ആരംഭ ദിനമായ മുഹര്‍റം ഒന്ന് ഒമാനില്‍ 2022 ജൂലായ് 31 ഞായറാഴ്ച പൊതു അവധി ആയിരിക്കും എന്ന് അധികൃതര്‍. പൊതു മേഖലയിലും സ്വകാര്യ മഖലയിലും ഞായറാഴ്ച അവധി ആയിരിക്കും എന്നും ഒമാന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

– വാര്‍ത്ത അയച്ചു തന്നത് ; ഇല്യാസ്. ആര്‍. കെ.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വീക്ഷണം ഫോറം വനിതാ വിഭാഗം പുനഃസംഘടിപ്പിച്ചു

July 26th, 2022

indira-gandhi-epathram

അബുദാബി: ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബി കമ്മിറ്റിയുടെ വനിതാ വിഭാഗം പുനഃസംഘടിപ്പിച്ചു.

indira-gandhi-veekshanam-forum-abudhabi-committee-ePathram

വീണാ രാധാകൃഷ്ണൻ, അജീബ ഷാൻ, അമൃതാ അജിത്.

വൈസ് പ്രസിഡണ്ട് നീനാ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറൽ കൺവീനറായി വീണാ രാധാകൃഷ്ണൻ, ജോയിന്‍റ് കൺവീനര്‍മാരായി അജീബ ഷാൻ, അമൃതാ അജിത് എന്നിവരെയും 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ബു​ർ​ജ്​ ഖ​ലീ​ഫ സന്ദര്‍ശിക്കുവാന്‍ ടിക്കറ്റിന് 60 ദി​ർഹം മാത്രം

July 24th, 2022

burj-khalifa-earth-hour-2013-epathram
ദുബായ് : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ സന്ദര്‍ശകര്‍ക്ക് 60 ദിർഹം നിരക്കില്‍ സമ്മര്‍ ഓഫര്‍ പ്രഖ്യാപിച്ചു.

യു. എ. ഇ. റെസിഡന്‍സ് വിസയുള്ളവര്‍ എമിറേറ്റ്സ് ഐ. ഡി. നല്‍കിയാല്‍ ഈ ഓഫര്‍ നിരക്കില്‍ ബുർജ് ഖലീഫയുടെ 124, 125 നിലകളിലെ സന്ദര്‍ശക ഗാലറി യായ ‘അറ്റ് ദ ടോപ്പ്’  സന്ദര്‍ശിച്ച് നഗര സൗന്ദര്യം ആസ്വദിക്കാം.

പൊതു അവധി ദിനങ്ങള്‍ ഉള്‍പ്പെടെ 2022 സെപ്റ്റംബര്‍ 30 വരെ രാവിലെ 9 മണി മുതല്‍ എല്ലാ ദിവസങ്ങളിലും ഈ ആനുകൂല്യം ലഭ്യമാണ്.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അൽഐനിൽ എം​ബ​സ്സി സേ​വ​ന​ങ്ങ​ൾ ഇനി ഞാ​യ​റാ​ഴ്ച

July 24th, 2022

logo-alain-isc-indian-social-centre-ePathram
അൽഐൻ : ഇന്ത്യൻ സോഷ്യൽ സെന്‍ററിൽ എല്ലാ ശനിയാഴ്ചകളിലും ഉച്ചക്ക് 2 മണി മുതൽ 5 മണി വരെ നടന്നു വന്നിരുന്ന ഇന്ത്യൻ എംബസ്സി സേവനങ്ങൾ അടുത്ത ആഴ്ച മുതല്‍ ഞായറാഴ്ചകളില്‍ ഉച്ചക്ക് 12 മണി മുതൽ 3 മണി വരെ ആയിരിക്കും പ്രവർത്തിക്കുക എന്ന് അൽ ഐൻ ഐ. എസ്. സി. ഭാരവാഹികള്‍ അറിയിച്ചു. യു. എ. ഇ. യിലെ വാരാന്ത്യ അവധി വെള്ളിയാഴ്ച യില്‍ നിന്നും ഞായറാഴ്ചയാക്കി മാറ്റിയതിനെ തുടര്‍ന്നാണ് ഇത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ദുബായില്‍ നഴ്​സ്​, ടെക്നീഷ്യൻ ജോലി : നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം

July 19th, 2022

logo-norka-roots-ePathram

ദുബായ് : പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് സ്റ്റാഫ് നഴ്‌സ്, ടെക്‌നിഷ്യന്‍ ജോലികളിലേക്ക് രണ്ടു വര്‍ഷത്തെ കരാര്‍ അടിസ്ഥാന ത്തില്‍ നിയമനം നടത്തുന്നതിന് നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷ ക്ഷണിച്ചു.

സര്‍ജിക്കല്‍/മെഡിക്കല്‍ / ഒ. റ്റി./ ഇ. ആര്‍./ എന്‍ഡോസ്‌ കോപ്പി തുടങ്ങിയ നഴ്‌സിംഗ് വിഭാഗത്തിലും സി. എസ്. എസ്. ഡി./ എക്കോ ടെക്‌നിഷ്യന്‍ എന്നീ വിഭാഗ ങ്ങളി ലുമാണ് ഒഴിവ്.

വിശദമായ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.  ഇ-മെയില്‍ rmt4. norka @ kerala. gov. in ഫോണില്‍ വിളിക്കുക : 1800 425 3939 (ടോള്‍ ഫ്രീ), +91 8802 012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സൗകര്യം ലഭിക്കും).

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ. വി. റാബിയക്ക് ‘ഹൈദരലി ശിഹാബ് തങ്ങൾ ഇൻസൈറ്റ് അവാർഡ്’
Next »Next Page » അദ്ധ്യാപകർക്ക് ജോലി : ഒഡെപെക് വഴി സ്കൂളുകളിലേക്ക് നിയമനം »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine