അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു

October 3rd, 2022

atlas-ramachandran-ePathram

ദുബായ് : പ്രവാസി വ്യപാര പ്രമുഖനും ചലച്ചിത്ര നിര്‍മ്മാതാവും അഭിനേതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ (80) അന്തരിച്ചു. ഒക്ടോബര്‍ 2 ഞായറാഴ്ച രാത്രിയില്‍ ദുബായിലെ ആശുപത്രിയില്‍ വെച്ചയിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയില്‍ ആയിരുന്നു. ഇതിനിടെ ശനിയാഴ്ച രാത്രി നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

ഭാര്യ ഇന്ദിരാ രാമചന്ദ്രനും മകള്‍ ഡോ. മഞ്ജു രാമ ചന്ദ്രനും മരണ സമയത്ത് കൂടെ ഉണ്ടായിരുന്നു. അന്ത്യ കർമ്മങ്ങൾ തിങ്കളാഴ്ച വൈകുന്നേരം ദുബായിൽ നടക്കും.

അറ്റ്ലസ് ജ്വല്ലറിയുടെ ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്നുളള പരസ്യ വാചക ത്തിലൂടെയാണ് അദ്ദേഹം ഏറെ ജനകീയന്‍ ആയത്.

atlas-ramachandran-in-gulf-based-tele-film-meghangal-ePathram

പുതു സംവിധായകരെ പ്രോത്സാഹിപ്പിക്കുവാന്‍ മുന്നില്‍ നിന്ന അറ്റ്ലസ് രാമചന്ദ്രന്‍, ഗള്‍ഫില്‍ ചിത്രീകരിച്ച ഷലീല്‍ കല്ലൂരിന്‍റെ ‘മേഘങ്ങള്‍’ എന്ന ടെലി സിനിമയുമായി സഹകരിച്ചിരുന്നു. ഒരു വ്യപാരി എന്ന നിലയില്‍ തന്‍റെ സ്ഥാനം ഉറപ്പിക്കുക എന്നതില്‍ ഉപരി സിനിമാ നിര്‍മ്മാതാവ്, വിതരണക്കാരന്‍, അഭിനേതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

‘ജുവൈരയുടെ പപ്പ’ പ്രദര്‍ശിപ്പിച്ചു

February 17th, 2010

juvairayude-pappaഅബുദാബി : ‘നാടക സൌഹൃദം’ എന്ന കലാ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഒരുക്കിയ ടെലി സിനിമയായ ‘ജുവൈരയുടെ പപ്പ’ ഇന്നലെ (ചൊവ്വാഴ്ച ) അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ പ്രദര്‍ശിപ്പിച്ചു. കഴിഞ്ഞ ജനുവരി 24 ന് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ ഒരുക്കിയ ആദ്യ പ്രദര്‍ശനത്തിനു കാണികളില്‍ നിന്നും ലഭിച്ചിരുന്ന അഭിപ്രായവും, അന്ന് കാണാന്‍ സാധിക്കാതിരുന്ന കലാ പ്രേമികള്‍ക്ക്‌, ഈ സിനിമ കാണാനുള്ള അവസരവും ഒരുക്കുകയായിരുന്നു സംഘാടകര്‍. പ്രദര്‍ശനം സൗജന്യമായിരുന്നു.
 

juvairayude-pappa

 
പ്രശസ്ത കഥാകൃത്ത് ഗിരീഷ്‌ കുമാര്‍ കുനിയില്‍ രചിച്ച കഥയെ ആസ്പദമാക്കി, മാമ്മന്‍ കെ. രാജന്‍ സംവിധാനം ചെയ്ത ‘ജുവൈരയുടെ പപ്പ’ യില്‍ യു. എ. ഇ. യിലെ ശ്രദ്ധേയരായ കലാകാരന്മാര്‍ വേഷമിട്ടിട്ടുണ്ട്.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« വ്യക്തിത്വ വികസന ക്ലാസ്
പേത്തര്‍ത്താ ഫെസ്റ്റ് »



  • ഇമ ഓണാഘോഷവും കുടുംബ സംഗമവും
  • എട്ടാമത് യു. എഫ്. കെ. – അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • അഡിപെക് 2024 : ബുർജീൽ ഹോൾഡിംഗ്‌സ് ബൂത്ത് ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ
  • ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി : പ്രചാരണ കൺവെൻഷൻ ബുധനാഴ്ച
  • മുന്നറിയിപ്പ് ഇല്ലാതെ ട്രാക്ക് മാറിയാൽ 1000 ദിർഹം പിഴ
  • അബുദാബി മലയാളി സമാജം പുതിയ കമ്മിറ്റി
  • കാ​ൽ ​ന​ട​ക്കാ​ർ​ക്ക്​ മു​ൻ​ഗ​ണ​ന നൽകിയില്ല എങ്കിൽ 500 ദി​ർ​ഹം പിഴ
  • പൊതുമാപ്പ് ഡിസംബർ 31 വരെ നീട്ടി
  • ഇശൽ ഓണം 2024 പ്രോഗ്രാം ബ്രോഷർ പ്രകാശനം ചെയ്തു
  • ചെസ്സ് ടൂർണ്ണമെൻറ് : രജിസ്‌ട്രേഷൻ ആരംഭിച്ചു
  • ഇന്ത്യക്കാരുടെ തൊഴിൽ കുടിയേറ്റം ഉണ്ടാക്കിയ സ്വാധീനം ചർച്ച ചെയ്യപ്പെടണം – ഐ. സി. എഫ്.
  • മരുഭൂമിയിലെ മാരാമൺ : ലോഗോ പ്രകാശനം ചെയ്തു
  • യു. എ. ഇ. യിലെ ആദ്യ പാലിയേറ്റിവ് കെയർ കോൺഫറൻസ് അബുദാബിയിൽ
  • പൊതു മാപ്പ് പ്രയോജനപ്പെടുത്തണം : മലയാളത്തിലും പ്രചാരണം
  • വടകര മഹോത്സവം ഒക്ടോബർ 20 ന് അബുദാബിയിൽ
  • അബുദാബി – ദുബായ് യാത്രക്ക് ഇനി 57 മിനിറ്റുകൾ : ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍
  • പെരിന്തൽമണ്ണ സി. എച്ച്. സെൻ്റർ പ്രവർത്തക സംഗമം
  • ഷാർജ എമിറേറ്റിൽ സ്വദേശികള്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷാ പദ്ധതി
  • ഡയസ്‌പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി ഡിസംബർ അഞ്ചിന്
  • മെട്രോയിലും ട്രാമിലും ഇ-സ്‌കൂട്ടറുകള്‍ കൊണ്ടു പോകാം : ആര്‍. ടി. എ.



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine