പുതു വര്‍ഷത്തില്‍ പ്രവൃത്തി സമയ ങ്ങളില്‍ സമഗ്ര മാറ്റങ്ങളുമായി യു. എ. ഇ.

December 13th, 2021

uae-flag-epathram
അബുദാബി : 2022 ജനുവരി 1 മുതൽ യു. എ. ഇ. യിലെ വാരാന്ത്യ അവധി വെള്ളിയാഴ്ച ഉച്ച മുതല്‍ ശനി, ഞായര്‍ എന്നീ ദിവസങ്ങള്‍ കൂടി രണ്ടര ദിവസവും ആയിരിക്കും എന്ന്‍ അധികൃതര്‍. ഈ പ്രഖ്യാപനം അനുസരിച്ച് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയിൽ നാലര ദിവസം ആയിരിക്കും. എന്നാല്‍ പ്രതിദിന പ്രവൃത്തി സമയം ഒരു മണിക്കൂർ വർദ്ധിപ്പിക്കുകയും ചെയ്യും.

തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ രാവിലെ 7.30 മുതൽ ഉച്ച തിരിഞ്ഞ് 3.30 വരെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക് 12.00 വരെയും.

നിലവിൽ സര്‍ക്കാര്‍ തലത്തില്‍ മാത്രമാണ് വാരാന്ത്യ അവധി മാറ്റം നടപ്പാക്കുന്നത്. തുടര്‍ന്ന് സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാകും എന്നു കരുതുന്നു.

രാജ്യത്തെ ഏഴു പ്രവിശ്യകളെയും ചേര്‍ത്ത് യുണൈറ്റഡ് അറബ് എമിറേറ്റ്സ് രൂപീകരിച്ച 1971 മുതൽ 1999 വരെ വാരാന്ത്യ അവധി വെള്ളിയാഴ്ച ആയിരുന്നു. പിന്നീട് 2006 വരെ വ്യാഴാഴ്ച കൂടി ചേര്‍ത്ത് രണ്ടു ദിവസങ്ങള്‍ വാരാന്ത്യ അവധി ആക്കി മാറ്റിയിരുന്നു. തുടര്‍ന്ന് 2006 മുതല്‍ വ്യാഴം പ്രവൃത്തി ദിനം ആക്കുകയും വെള്ളി, ശനി എന്നീ ദിവസങ്ങൾ വാരാന്ത്യ അവധി ആക്കുകയും ചെയ്തു.

രാജ്യം അന്‍പതാം ജന്മ വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് അറബ് രാജ്യങ്ങള്‍ക്ക് അനുകരിക്കാവുന്ന ഈ സമഗ്ര മാറ്റങ്ങള്‍ യു. എ. ഇ. പ്രാവര്‍ത്തികം ആക്കുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

തിരിച്ചറിയൽ രേഖ എപ്പോഴും കയ്യില്‍ കരുതണം

December 12th, 2021

federal-authority-for-identity-and-citizen-ship-uae-amnesty-with-name-of-protect-yourself-by-changing-yourself-ePathram
ദുബായ് : ഔദ്യോഗിക തിരിച്ചറിയൽ രേഖയായ എമിറേറ്റ്‌സ് ഐ. ഡി. എപ്പോഴും കയ്യില്‍ കരുതണം എന്ന്‍ അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. നിയമ പാലകർ ആവശ്യപ്പെട്ടാൽ തിരിച്ചറിയൽ രേഖ കാണിക്കണം. അതു കൊണ്ട് വീടിനു പുറത്തിറങ്ങുമ്പോൾ സ്വദേശികള്‍ ആയാലും വിദേശികള്‍ ആയാലും തിരിച്ചറിയൽ രേഖ കൈയ്യില്‍ കരുതണം.

നിയമ നടപടികൾക്ക് ആവശ്യമായ ഔദ്യോഗിക രേഖ യാണ് എമിറേറ്റ്സ് ഐ. ഡി. ഇതിനു കേടുപാട് പറ്റുകയോ കാര്‍ഡ് നഷ്ടപ്പെടുകയോ ചെയ്താൽ ഉടനെ തന്നെ പുതിയ കാര്‍ഡിന്ന് അപേക്ഷിക്കണം.

വ്യക്തിഗത തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്സ് ഐ. ഡി. കാർഡ് മാറ്റാര്‍ക്കെങ്കിലും കൈ മാറുകയോ പണയം വെക്കുകയോ ചെയ്യാൻ പാടില്ല. കളഞ്ഞു കിട്ടിയ തിരിച്ചറിയൽ രേഖകൾ ആരും തന്നെ കയ്യില്‍ വെക്കരുത്. ഉടനെ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കണം എന്നും അധികൃതര്‍ അറിയിച്ചു.

* ICA UAE Twitter

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പി. സി. ആര്‍. ടെസ്റ്റ് : അതിവേഗ പരിശോധനാ ഫലം മുശ്രിഫ് മാളില്‍

November 20th, 2021

covid-19-test-result-for-uae-entry-ePathram
അബുദാബി : വളരെ വേഗത്തിൽ കൊവിഡ് പി. സി. ആർ. പരിശോധനാ ഫലം ലഭിക്കുന്ന ടെസ്റ്റ് സെന്റര്‍ അബു ദാബി മുശ്രിഫ് മാളില്‍ സജ്ജമായി എന്ന് ആക്യുറസി പ്ലസ്സ് മെഡിക്കൽ ലബോറട്ടറി അധികൃതർ അറിയിച്ചു. യു. എ. ഇ. ആരോഗ്യ മന്ത്രാലയത്തി ന്റെ അനുമതിയോടെയാണ് ഇവിടെ സ്വാബ് കളക്ഷൻ സെന്റർ സജ്ജീകരിച്ചിരിക്കുന്നത്. അടിയന്തര ഘട്ടങ്ങളില്‍ യാത്ര ചെയ്യേണ്ട വർക്ക് ഇവിടെ നിന്നും വളരെ വേഗത്തിൽ കൊവിഡ് പി. സി. ആർ. പരിശോധനാ ഫലം കിട്ടും.

ഇന്ത്യയിലേക്കുള്ള യാത്രക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് പി. സി. ആര്‍. നെഗറ്റീവ് റിസല്‍ട്ട് ആണ് വേണ്ടത്. എന്നാൽ കുടുംബാംഗങ്ങളുടെ മരണം അറിഞ്ഞു നാട്ടില്‍ പോകുന്ന പ്രവാസികള്‍ക്ക് കൊവിഡ് ടെസ്റ്റ് റിസള്‍ട്ട് ഇല്ലാതെ തന്നെ വിമാനം കയറുവാന്‍ സാധിക്കുമായിരുന്നു. ഇപ്പോൾ എയർ സുവിധയിൽ വിവരങ്ങൾ നൽകുമ്പോൾ നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് നിർബ്ബന്ധമായും വേണം എന്നതിനാൽ, ഇത്തരം സാഹചര്യങ്ങളിൽ അത്യാവശ്യമായി നാട്ടില്‍ പോകുന്നവര്‍ക്ക് മുശ്രിഫ് മാളിലെ ടെസ്റ്റ് സെന്‍റര്‍ ഏറെ ഉപകാരപ്പെടും.

സ്വാബ് നൽകി നേരെ എയര്‍പോര്‍ട്ടിലേക്ക് പോകാം. അവിടെ എത്തി യാത്രാ സംബന്ധമായ നടപടി ക്രമങ്ങള്‍ തുടങ്ങുമ്പോഴേക്കും പി. സി. ആര്‍. പരിശോധനാ ഫലം എസ്. എം. എസ്. വഴിയും ഇ- മെയിൽ വഴിയും ലഭിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രചനാ മല്‍സരം : സാഹിത്യ സൃഷ്ടികൾ ക്ഷണിച്ചു

October 31st, 2021

ink-pen-literary-ePathram
അബുദാബി : രിസാല സ്റ്റഡി സർക്കിൾ (ആർ. എസ്. സി) സാഹിത്യോത്സവ്-2021 ന്റെ ഭാഗമായി യു. എ. ഇ. യിലെ പ്രവാസികൾക്കു വേണ്ടി കലാലയം സംഘടിപ്പിക്കുന്ന കഥ, കവിത, രചനാ മത്സരത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ പി. ഡി. എഫ്. ഫോർമാറ്റിൽ 2021 നവംബർ അഞ്ചിന് മുൻപ് kalalayam.uae @ gmail. com എന്ന ഇ- മെയിൽ വിലാസത്തില്‍ സൃഷ്ടികൾ അയക്കണം.

കവിത 40 വരികളിലും കഥ 400 വാക്കുകളിലും കവിയരുത്. സൃഷ്ടികൾക്ക് മുകളിൽ പേരും യു. എ. ഇ. യിലെ വിലാസവും രേഖപ്പെടുത്തണം. രചനകൾ മുൻപ് പ്രസിദ്ധീകരിക്കാത്തവ ആയിരിക്കണം മല്‍സരത്തിനു അയക്കേണ്ടത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഫ്ലൂ വാക്സിനേഷൻ ആരംഭിച്ചു

October 18th, 2021

logo-seha-ePathram
അബുദാബി : തലസ്ഥാന എമിറേറ്റിലെ താമസക്കാര്‍ ക്കായി ഫ്ലൂ വാക്സിനേഷൻ ആരംഭിച്ചു. അബു ദാബി ഹെൽത്ത് സർവ്വീസസ് കമ്പനി (SEHA) യുടെ നേതൃത്വ ത്തിലാണ് പ്രതിരോധ കുത്തി വെപ്പുകള്‍ നല്‍കി വരുന്നത്. അബുദാബി, അൽ ഐൻ, അൽ ദഫ്ര എന്നിവിട ങ്ങളിലെ എല്ലാ സേഹ ആരോഗ്യ കേന്ദ്രങ്ങളിലും ഫ്ലൂ വാക്സിൻ ലഭ്യമാണ്.

കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ കുത്തി വെപ്പു കഴിഞ്ഞ് മൂന്ന് ആഴ്ചക്കു ശേഷം മാത്രമേ ഫ്‌ളൂ വാക്സിന്‍ എടുക്കുവാന്‍ പാടു ള്ളൂ എന്നും ആരോഗ്യ വകുപ്പ് മുന്നറി യിപ്പു നല്‍കിയിട്ടുണ്ട്.

ഫ്ലൂ വാക്സിൻ സ്വീകരിക്കാൻ ആഗ്രഹി ക്കുന്ന വർ സെഹ കോൾ സെന്റർ, സെഹ ആപ്പ് മുഖേന ഒരു ആരോഗ്യ കേന്ദ്രത്തിലോ അല്ലെങ്കിൽ SEHA COVID – 19 ഡ്രൈവ് – ത്രൂ സേവന കേന്ദ്ര ങ്ങളിലോ മുന്‍ കൂട്ടി സമയം നിശ്ചയിച്ചു മാത്രം ഫ്ലൂ വാക്സിന്‍ സ്വീകരിക്കുവാന്‍ എത്തുക എന്നും സെഹ അഭ്യർത്ഥിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കാലാവസ്ഥയിലെ മാറ്റം : ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണം
Next »Next Page » കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി യു. എ. ഇ. »



  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine