
അബുദാബി : പ്രവാസി യുടെ കഴുത്തില്‍ മറ്റൊരു കുരുക്കു മായി എത്തുന്ന പുതിയ നികുതി നിയമത്തെ ക്കുറിച്ച് ഒരു തുറന്ന ചര്‍ച്ച അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം ഒരുക്കുന്നു. ‘പ്രവാസിയും പുത്തന്‍ പ്രതിസന്ധികളും’ എന്ന വിഷയത്തില്‍ കേരള സംസ്ഥാന പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി. ജെ. ആഞ്ചലോസ് മുഖ്യ പ്രഭാഷണം നടത്തുന്നു.
ഫെബ്രുവരി 9 ബുധനാഴ്ച രാത്രി 8 മണിക്ക് കെ. എസ്. സി. അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍, പുതിയ നിയമത്തെ ക്കുറിച്ചുള്ള ആശങ്ക കളും അന്വേഷണ ങ്ങളും പങ്കു വെക്കുന്നു. സാമ്പത്തിക വിദഗ്ധര്‍, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെ യു. എ. ഇ. യുടെ വിവിധ മണ്ഡല ങ്ങളില്‍ ഉള്ള നിരവധി പേര്‍ ചര്‍ച്ച യില്‍ സംബന്ധിക്കും എന്ന് സാഹിത്യ വിഭാഗം സെക്രട്ടറി അയൂബ് കടല്‍മാട് അറിയിച്ചു.




ദുബായ് : മകരജ്യോതി ദര്‍ശനം കഴിഞ്ഞു മടങ്ങു ന്നതിനിട യില്‍ തിക്കിലും തിരക്കിലും പെട്ട് അയ്യപ്പ ഭക്തന്മാര്‍ മരിക്കാനിട യാക്കിയ സംഭവ ത്തില്‍ ദുബായ് ഭാവനാ ആര്‍ട്‌സ് സൊസൈറ്റി അനുശോചിച്ചു
ദുബായ് : കണ്ണൂര്‍ അന്താരാഷ്ട്ര വിമാന ത്താവളത്തിന്‍റെ ഓഹരികള്‍ പ്രവാസി കള്‍ക്കും ചെറുകിട സംരംഭ കര്‍ക്കും നേടുന്നതിന് അനുകൂല മായ തീരുമാന ങ്ങള്‍ കൈ ക്കൊണ്ട മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍റെ നടപടി കളെ കണ്ണൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മ യായ ‘വെയ്ക്’ സ്വാഗതം ചെയ്തു.

























