സമാജം അത്ലറ്റിക് മീറ്റ് വെള്ളിയാഴ്ച

February 5th, 2014

അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന യു. എ. ഇ. തല അത്ലറ്റിക് മീറ്റ്, അബുദാബി ഓഫീസേഴ്‌സ്ക്ലബില്‍ ഫെബ്രുവരി 7 വെള്ളിയാഴ്ച നടക്കും.

വിവിധ എമിറേറ്റു കളില്‍ നിന്നായി 300-ഓളം പേര്‍ കായിക മത്സര ങ്ങളില്‍ പങ്കെടുക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാം കഥാ രചനാ മത്സരം ശ്രദ്ധേയമായി

February 4th, 2014

ഷാര്‍ജ : മലയാള ഭാഷ യുടെ പ്രചാരണാര്‍ഥം പാം പുസ്തക പ്പുര യു. എ. ഇ. യിലെ മലയാളി വിദ്യാര്‍ഥി കള്‍ക്കായി നടത്തിയ കഥാ രചനാ മത്സരം ശ്രദ്ധേയമായി.

‘മറക്കാനാവാത്ത അവധിക്കാല കാഴ്ചകള്‍’ എന്ന വിഷയ ത്തില്‍ നടന്ന രചന കളില്‍ ഗൃഹാതുരതയും കേരളവും വേരറ്റു പോകുന്ന ബന്ധ ങ്ങളുമെല്ലാം നിറഞ്ഞു നിന്നു.

സാമൂഹിക പ്രവര്‍ത്തകന്‍ സബാ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രൊഫസര്‍ അലവിക്കുട്ടി കഥാ ക്ലാസ് നടത്തി. സലീം അയ്യനത്ത് അധ്യക്ഷത വഹിച്ചു.

കമലാസനന്‍, ശേഖര്‍, സുകുമാരന്‍ വെങ്ങാട്, വിജു. വി. നായര്‍, അജിത്, വിജു.സി. പരവൂര്‍, വെള്ളിയോടന്‍ എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തൊട്ടാവാടി : കുട്ടികളുടെ പരിസ്ഥിതി ക്യാമ്പും രക്ഷാ കര്‍ത്താക്കളുടെ സംഗമവും

February 3rd, 2014

thottavadi-prasakthi-environmental-camp-in-sharjah-ePathram
ഷാര്‍ജ : കുട്ടികള്‍ക്കായി പ്രസക്തി ഷാര്‍ജ യില്‍ സംഘടിപ്പിച്ച ‘തൊട്ടാവാടി’ പരിസ്ഥിതി ക്യാമ്പ് വിനോദ ത്തോടൊപ്പം വിജ്ഞാനവും പകര്‍ന്നു. നഴ്‌സറി തലം മുതല്‍ പത്താം ക്ലാസ്സു വരെ യുള്ള കുട്ടി കളാണ് ക്യാമ്പില്‍ പങ്കെടുത്തത്.

ക്യാമ്പ് ഡയറക്ടര്‍ ഡോ. ഷീജാ ഇക്ബാല്‍ അദ്ധ്യക്ഷത വഹിച്ചു. പ്രസക്തി ജനറല്‍ സെക്രട്ടറി വി. അബ്ദുള്‍ നവാസ്, പരിസ്ഥിതി പ്രവര്‍ത്ത കരായ പ്രസന്നാ വേണു, ജാസ്സിര്‍ എരമംഗലം, രഹ്ന നൗഷാദ്, കെ. ജി. അഭിലാഷ്, ജെയ്ബി എന്‍. ജേക്കബ്, ദീപു ജയന്‍, ജയമോള്‍ അജി എന്നിവര്‍ വിവിധ പഠന പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്കി.

മാതൃ ഭാഷാ പഠനം, കുട്ടികളുടെ സ്വഭാവവും കൗമാര ത്തിലെ സവിശേഷത കളും എന്നീ വിഷയ ങ്ങളില്‍ രക്ഷാ കര്‍ത്താക്കള്‍ പങ്കെടുത്ത ചര്‍ച്ചയും സംഘടി പ്പിച്ചിരുന്നു. അജി രാധാ കൃഷ്ണന്‍ മോഡറേറ്റര്‍ ആയിരുന്നു.

കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ‘മാഡം ക്യൂറി’ എന്ന മലയാളം ഡോക്യുമെന്‍ററിയുടെ സി. ഡി. യും ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍ ഇ. ജെ. റോയിച്ചന്‍, നിഷ അഭിലാഷ്, ജാസ്മിന്‍ നവാസ്, ജോണ്‍ വര്‍ഗീസ്, ബാബു തോമസ്, ലിജി രഞ്ജിത്ത് എന്നിവര്‍ വിതരണം ചെയ്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പരിസ്ഥിതി ക്യാമ്പ്‌ വെള്ളിയാഴ്ച

February 2nd, 2014

thottavadi-prasakthi-environmental-camp-ePathram
അബുദാബി : കുട്ടികളില്‍ പരിസ്ഥിതി ആഭിമുഖ്യം വളര്‍ത്താന്‍ ‘തൊട്ടാവാടി’ എന്ന പേരില്‍ പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 7 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ അബുദാബി ഖാലിദിയ പാര്‍ക്കിലാണ് ക്യാമ്പ് നടക്കുക.

കേരള ത്തിലെ ചെടികള്‍ എന്ന വിഷയ ത്തിലുള്ള ക്ലാസ്, സസ്യ ങ്ങളുടെ പേരുകള്‍ ചേര്‍ത്തു വച്ച കളികള്‍, ഔഷധ സസ്യങ്ങള്‍, സസ്യ ങ്ങളെ തിരിച്ചറിയല്‍ എന്നീ വര്‍ക്‌ ഷോപ്പു കള്‍ എന്നിവ യാണ് ക്യാമ്പിലെ പ്രധാന ഇനങ്ങള്‍

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക രായ സുജിത്ത് നമ്പ്യാര്‍, പ്രസന്ന വേണു, ഫൈസല്‍ ബാവ, രമേശ് നായര്‍, ജാസ്സിര്‍ എരമംഗലം എന്നിവര്‍ നേതൃത്വം നല്കുന്ന ക്യാമ്പില്‍ പ്രവേശനം സൗജന്യ മായിരിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും, മറ്റ് സമ്മാനങ്ങളും നല്‍കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭവന്‍സ് വാര്‍ഷിക ആഘോഷം : മണി ശങ്കര്‍ അയ്യര്‍ മുഖ്യ അതിഥി

January 29th, 2014

അബുദാബി : മുസ്സഫയിലെ ഭാരതീയ വിദ്യാ ഭവന്‍ സ്കൂളിന്റെ (ഭവന്‍സ്) നാലാം വാര്‍ഷിക ആഘോഷങ്ങള്‍ ജനുവരി 30 വ്യാഴാഴ്ച 4.30 ന് അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ നടക്കും.

മുന്‍ മന്ത്രിയും എം. പി. യുമായ മണിശങ്കര്‍ അയ്യര്‍ മുഖ്യ അതിഥി ആയിരിക്കും.

വാര്‍ഷിക ആഘോഷങ്ങ ളുടെ ഭാഗമായുള്ള സാംസ്കാരിക സമ്മേളന ത്തിന് ശേഷം വിദ്യാര്‍ത്ഥി കളുടെ കലാ പരിപാടികള്‍ അരങ്ങേറും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ. എം. സി. സി. മദ്ഹു റസൂല്‍ പ്രഭാഷണം
Next »Next Page » സ്‌നേഹ സംഗമം മലയാളി സമാജ ത്തില്‍ »



  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine