അൽ ഇത്തിഹാദ് എഫ്. സി. ക്ക് യു. എ. ഇ. ഫുട് ബോള്‍ അസോസ്സിയേഷന്‍റെ അംഗീകാരം

October 10th, 2023

al-ethihad-sports-ePathram
അബുദാബി : രാജ്യത്തെ ആദ്യ ഇന്ത്യൻ ഫുട് ബോള്‍ ക്ലബ്ബ് അൽ ഇത്തിഹാദ് എഫ്. സി. ക്ക് യു. എ. ഇ. ഫുട് ബോള്‍ അസോസ്സിയേഷന്‍റെ അംഗീകാരം ലഭിച്ചു. 2023-24 സീസണില്‍ യു. എ. ഇ. യിലെ മൂന്നാം ഡിവിഷന്‍ ക്ലബ്ബുകളില്‍ ഒന്നായി അംഗീകാരം ലഭിക്കുക വഴി ഇത്തിഹാദ് എഫ്. സി. മികച്ച നേട്ടമാണ് കരസ്ഥമാക്കിയത്.

ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ക്ലബ്ബ് എന്നുള്ള ബഹുമതി കൂടി അൽ ഇത്തിഹാദ് എഫ്. സി.ക്ക് സ്വന്തം എന്ന് സി. ഇ. ഒ. അറക്കല്‍ കമറുദ്ധീന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യു. എ. ഇ., ബ്രിട്ടണ്‍, ഐറിഷ്, മൊറോക്കോ അടക്കമുള്ള രാജ്യങ്ങളിലെ ക്ലബ്ബു കള്‍ക്ക് ഒപ്പമാണ് ഡിവിഷന്‍ ത്രീ യില്‍ ഇന്ത്യന്‍ ക്ലബ്ബും കളിക്കുക.

al-ethihad-foot-ball-club-ePathram

പ്രൊഫഷണല്‍ ഫസ്റ്റ് ടീം സ്‌ക്വാഡിനുള്ള പരിശീലനം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. 20 കളിക്കാര്‍ ഇന്ത്യന്‍ പ്രവാസികളും ബാക്കി പത്ത് കളിക്കാര്‍ അന്താരാഷ്ട്ര തലത്തില്‍ നിന്നുമുള്ളവരും ആയിരിക്കും. ഇന്ത്യന്‍ ദേശീയ ടീമിനായി അണ്ടര്‍ 19 ലെവലില്‍ കളിച്ചിട്ടുള്ള സലില്‍ ഉസ്മാൻ ടീമിൻ്റെ പരിശീലകൻ (എഫ്. എ. ലെവല്‍ 3 കോച്ച്). ഈ സീസണില്‍ 16 ടീമുകളുള്ള ലീഗില്‍ എല്ലാ ആഴ്ചയും ഹോം ആന്‍ഡ് എവേ ക്രമത്തില്‍ മത്സരങ്ങൾ നടക്കും.

അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റിയാണ് നിലവില്‍ ഇത്തിഹാദ് എഫ്. സി. യുടെ ഹോം ഗ്രൗണ്ട്. യു. എ. ഇ. യിലെ ഇന്ത്യന്‍ സമൂഹത്തിന് ഫുട്ബോള്‍ കളിക്കാന്‍ വേദി ഒരുക്കുക, നല്ല നിലവാരമുള്ള പരിശീലനം ലഭിക്കാനുള്ള അവസരം നല്‍കുക എന്നിവയായിരുന്നു അൽ ഇത്തിഹാദ് ഫുട് ബോൾ ക്ലബ്ബ് രൂപീകരിക്കുമ്പോൾ ഉണ്ടായിരുന്ന ലക്‌ഷ്യം എന്നും അറക്കൽ കമറുദ്ധീൻ പറഞ്ഞു.

മുസഫയില്‍ സ്വന്തമായി സ്റ്റേഡിയം എന്ന ആഗ്രഹം പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് കമറുദ്ധീന്‍. Instagram 

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഗർഭ പാത്രത്തിലുള്ള കുഞ്ഞിൻ്റെ സങ്കീർണ്ണ ശസ്ത്ര ക്രിയ വിജയകരം

September 17th, 2023

burjeel-dr-mandeep-sing-repair-with-a-surgery-spina-bifida-ePathram
അബുദാബി : അമ്മയുടെ ഉദരത്തില്‍ ഗര്‍ഭാവസ്ഥയില്‍ കഴിയുന്ന കുഞ്ഞിന്‍റെ നട്ടെല്ലിലെ തകരാർ പരിഹരി ക്കുവാന്‍ ശസ്ത്ര ക്രിയക്ക് വിധേയയായ ശിശു രണ്ട് മാസത്തിന് ശേഷം ജീവിതത്തിലേക്ക്. കൊളംബിയൻ ദമ്പതികളുടെ കുഞ്ഞ് അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയില്‍ പിറന്നു.

സങ്കീർണ്ണ മെഡിക്കൽ കേസുകൾ കൈകാര്യം ചെയ്യുന്നതിലെ യു. എ. ഇ. യിലെ വൈദ്യ രംഗത്തിന്‍റെ വൈദഗ്ദ്യം വീണ്ടും ഒരിക്കല്‍ കൂടി തെളിയിച്ചിരി ക്കുകയാണ് മരിയ എന്ന കുഞ്ഞിന്‍റെ പിറവിയും മെച്ചപ്പെട്ട ആരോഗ്യ നിലയും.

ഗർഭാവസ്ഥയുടെ ഇരുപത്തി നാലാം ആഴ്ചയിൽ ശസ്ത്രക്രിക്കു വിധേയയായ ശിശു പിന്നീട് 37ാം ആഴ്ചയില്‍ ജനിച്ചു. കുഞ്ഞ് മരിയ വിയോലെറ്റ യുടെയും അമ്മ ലിസ് വാലന്‍റീന പരാ റോഡ്രിഗസിന്‍റെയും ആരോഗ്യ നില തൃപ്തികരം ആണെന്നും ആശുപത്രി യിൽ നിന്ന് ഡിസ്ചാർജ് ചെയ്തു ബുർജീൽ മെഡിക്കൽ സിറ്റി അധികൃതര്‍ അറിയിച്ചു.

spina-bifida-repair-in-burjeel-medical-city-ePathram

മുംബൈയിൽ കുടുംബ വേരുകളുള്ള ഡോ. മന്ദീപ് സിംഗ്, സ്‌പൈന ബൈഫിഡ ശസ്ത്ര ക്രിയ വിജയ കരമായി പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ വംശജനായി. ഡോ. മന്ദീപിന്‍റെ നേതൃത്വത്തിൽ ബുർജീൽ മെഡിക്കൽ സിറ്റിയിലെ കിപ്രോസ് നിക്കോളെയ്ഡ്‌സ് ഫീറ്റൽ മെഡിസിൻ ആൻഡ് തെറാപ്പി സെന്‍ററിലെ വിദഗ്ധ സംഘമാണ് ഗർഭസ്ഥ ശിശുവിന് ശസ്ത്രക്രിയ നടത്തിയത്.

ഗർഭ പാത്രത്തിൽ കീറലുണ്ടാക്കി ഗർഭസ്ഥ ശിശുവിനെ അൽപ്പം പുറത്തെടുത്തായിരുന്നു പിറകു വശത്ത് ശസ്ത്ര ക്രിയ. കുഞ്ഞിന്‍റെ നട്ടെല്ലിലെ വൈകല്യം പരിഹരിക്കാൻ ഡോക്ടർമാർ കൃത്രിമ പാച്ച് ഉണ്ടാക്കി. ഇതിനു ശേഷം അമ്നിയോട്ടിക് ദ്രാവകം വീണ്ടും ഗർഭ പാത്രത്തിലേക്ക് കുത്തി വച്ച് ഗർഭ പാത്രം അടച്ചു.

ഗർഭാവസ്ഥയുടെ ശേഷിക്കുന്ന കാലം ഗർഭ പാത്ര ത്തിൽ തന്നെ തുടർന്ന കുഞ്ഞ് 37 ആം ആഴ്ച സ്വാഭാവിക പ്രസവ ത്തിലൂടെയാണ് പുറത്തെത്തിയത്.

ഗൈനക്കോളജിസ്റ്റായ ഡോ. ഋതു നമ്പ്യാരാണ് മറിയത്തിന്‍റെ പിറവിക്ക് വൈദ്യ സഹായം നൽകിയത്. ജനന സമയത്ത് 2.46 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് പിറകിലെ ചർമത്തിൽ ചെറിയ വിടവുണ്ടായിരുന്നു. ന്യൂറോ സർജൻ ഡോ. എസ്സാം എൽഗമൽ ഇത് അടച്ചു.

പിറന്നു വീണു രണ്ടാഴ്ചയോളം നിയോനാറ്റോളജി ഡയറക്ടർ ഡോ. ഇവിയാനോ റുഡോൾഫ് ഒസുറ്റയുടെ നേതൃത്വത്തിലുള്ള നവജാത ശിശുക്കളുടെ മെഡിക്കൽ സംഘത്തിന്‍റെ പരിചരണത്തില്‍ കഴിഞ്ഞു കുഞ്ഞുമരിയ. കുട്ടിയുടെ ആരോഗ്യത്തിലും ഭാവിയെ കുറിച്ചും ശുഭാപ്തി വിശ്വാസം ഉണ്ട് എന്ന് ബുര്‍ജീലിലെ മെഡിക്കൽ സംഘം അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പ്രവാസി സംഘടനകളുടെ സ്വാതന്ത്യ്ര ദിന ആഘോഷം ശ്രദ്ധേയമായി

August 21st, 2023

flag-of-india-ePathram
അബുദാബി : തലസ്ഥാനത്തെ അംഗീകൃത ഇന്ത്യൻ സംഘടനകളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികള്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ അരങ്ങേറി. ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ മുഖ്യ അതിഥിയായിരുന്നു.

ഐ. എസ്‌. സി. പ്രസിഡണ്ട് ജോൺ വർഗ്ഗീസ്, കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, മലയാളി സമാജം പ്രസിഡണ്ട് റഫീഖ് കയനയിൽ, ഇസ്‌ലാമിക് സെന്‍റർ ജനറൽ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, ഐ. എല്‍. എ. ജനറൽ സെക്രട്ടറി മോന മാത്തൂർ, ഐ. എസ്. സി. ജനറൽ സെക്രട്ടറി വി. പ്രദീപ് കുമാർ, എന്‍റര്‍ടൈന്‍ന്മെന്‍റ് സെക്രട്ടറി കെ. കെ. അനിൽ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇന്ത്യൻ ഇസ്ലാമിക് സെന്‍റര്‍, അബുദാബി മലയാളി സമാജം, കേരള സോഷ്യൽ സെന്‍റർ, ഇന്ത്യൻ ലേഡീസ് അസോസ്സിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വ ത്തില്‍ വൈവിധ്യമാര്‍ന്ന കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

സമാജം ‘വേനൽ വിസ്മയം’ സമ്മർ ക്യാമ്പ് 2023 ജൂലായ് 15 മുതൽ

July 10th, 2023

venal-vismayam-samajam-summer-camp-2023-ePathram

അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന “വേനൽ വിസ്മയം” സമ്മർ ക്യാമ്പ്-2023 ജൂലായ് 15 മുതൽ മുസ്സഫ യിലെ സമാജം അങ്കണത്തില്‍ തുടക്കമാവും.

നാട്ടിൽ നിന്നും എത്തുന്ന സ്റ്റുഡൻസ് മോട്ടിവേഷൻ സ്പെഷ്യലിസ്റ്റ് ജാബിർ സിദ്ദിഖ് ക്യാമ്പിനു നേതൃത്വം നല്‍കും. സമാജം ഓഫീസ് കൗണ്ടറിൽ നിന്ന് നേരിട്ടും ഓൺലൈൻ വഴിയും റജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറു കുട്ടികൾക്ക് മുൻ ഗണന ഉണ്ടായിരിക്കും എന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു. FB PAGE

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. വേനൽത്തുമ്പികൾ ജൂലായ് 10 ന് ആരംഭിക്കും

July 10th, 2023

venal-thumbikal-ksc-summer-camp-2023-ePathram
അബുദാബി : കേരള സോഷ്യൽ സെന്‍ററിന്‍റെ വേനലവധി ക്യാമ്പ് “വേനൽത്തുമ്പികൾ 2023” ന് ജൂലായ് 10 തിങ്കളാഴ്ച തുടക്കമാകും. വൈകുന്നേരം 6 മണി മുതൽ 9 മണി വരെയാണ് ക്യാമ്പ്. ആഗസ്ത് 5 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പിന് കോട്ടക്കൽ മുരളി, ശ്രീജിത്ത് കാഞ്ഞിലശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കും.

കുട്ടികളിലെ സർഗാത്മക കഴിവുകള്‍ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുവാനും പ്രശ്നങ്ങളെ ഭയമില്ലാതെ നേരിടുവാനും പഠിക്കേണ്ടുന്ന കാര്യങ്ങള്‍ വിനോദങ്ങളിലൂടെ കുട്ടികളിലേക്ക് എത്തിക്കുവാനും ഈ വേനലവധി ക്യാമ്പ് സഹായിക്കും.

അബുദാബി കമ്മ്യൂണിറ്റി പോലീസ് നല്‍കുന്ന സുരക്ഷാ ക്ലാസ്സുകള്‍, ചിത്ര രചന, പ്രസംഗ പരിശീലനം, തിയ്യേറ്റർ, ഗണിതം, കര കൗശല വസ്തുക്കളുടെ നിർമ്മാണം, ദൈനംദിന വാര്‍ത്തകളുമായി കുട്ടികളെ ബന്ധപ്പെടുത്തുന്ന പത്ര വൃത്താന്തം, വായനാ ശീലം വളർത്തുവാന്‍ ഉതകുന്ന പരിപാടികൾ തുടങ്ങിയവ ക്യാമ്പില്‍ അവതരിപ്പിക്കും.

സമ്മർ ക്യാമ്പ്‌ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ഫോറം സെന്‍ററിൽ നേരിട്ടും ഔദ്യോഗിക കെ. എസ്. സി. യുടെ സോഷ്യൽ മീഡിയ പേജുകളിലും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് 02 -631 44 55 എന്ന നമ്പറിൽ ബന്ധപ്പെടാം. Twitter

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

10 of 122910112030»|

« Previous Page« Previous « അബു അഷ്റഫ് സനയ്യയില്‍ : ഐ. എം. വിജയന്‍ ഉല്‍ഘാടനം ചെയ്യും
Next »Next Page » സമാജം ‘വേനൽ വിസ്മയം’ സമ്മർ ക്യാമ്പ് 2023 ജൂലായ് 15 മുതൽ »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine