കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി

March 5th, 2025

ksc-balavedhi-changathikkoottam-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്റർ ബാല വേദി യും ശക്തി ബാല സംഘവും മലയാളം മിഷനും ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുറീക്ക ബാല വേദിയും സംയുക്തമായി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് മീരാ ഭായ് ടീച്ചറും ബാല സാഹിത്യകാരന്‍ ഇ. ജിനന്‍ മാസ്റ്ററും ചങ്ങാതിക്കൂട്ടത്തിന് നേതൃത്വം നല്‍കി.

friends-kssp-shakthi-ksc-balavedhi-changathi-koottam-2025-ePathram

നിരവധി കണ്ടു പിടുത്തങ്ങളിലൂടെ ചരിത്രത്തില്‍ തുല്യതയില്ലാത്ത ഇടം നേടിയ തോമസ് എഡിസന്റെ കഥ പറഞ്ഞു കുട്ടികളില്‍ അന്വേഷണ ത്വരയും നിരീക്ഷണ പാടവും പരീക്ഷണ സ്വഭാവവും വളര്‍ത്തി ശാസ്ത്ര ബോധമുള്ള തലമുറയെ വളര്‍ത്തി ക്കൊണ്ടു വരേണ്ടതിൻറെ ആവശ്യം അവര്‍ വ്യക്തമാക്കി.

കെ. എസ്‌. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, വൈസ് പ്രസിഡണ്ട് ശങ്കര്‍, മനസ്വിനി, നൗര്‍ബീസ് നൗഷാദ്, സായ് മാധവ്, നവമി കൃഷ്ണ, ബിജിത് കുമാര്‍, പ്രീത നാരായണന്‍, സ്മിത തുടങ്ങിയവർ സംസാരിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ

February 21st, 2025

friends-of-kssp-uae-committee-20-th-annual-meeting-on-2025-feb-23-ePathram
അജ്‌മാൻ : ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യു. എ. ഇ. വാർഷിക സമ്മേളനം 2025 ഫെബ്രുവരി 23 ഞായറാഴ്ച അജ്മാനിലെ അൽ അമീർ ഇംഗ്ലീഷ് സ്‌കൂളിൽ വെച്ച് നടക്കും എന്ന് ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.

രാവിലെ പത്ത് മണിക്ക് തുടക്കമാവുന്ന സമ്മേളനം, പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ടി. കെ. മീരാ ഭായ് ടീച്ചർ ഉദ്ഘാടനം ചെയ്യും. ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടനാ പ്രസിഡണ്ട് അജയ് ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും.

പ്രവാസികൾക്കിടയിൽ വിശേഷിച്ചും കുട്ടികളിൽ ശാസ്ത്ര ബോധവും യുക്തി ചിന്തയും മാനവികതയും ഊട്ടി യുറപ്പിക്കുവാൻ ഉതകുന്ന നിരവധി പരിപാടികൾ ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ചു വരുന്നു.

വിവരങ്ങൾക്ക് : 052 977 1585, 050 309 7209

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ

February 19th, 2025

abudhabi-malayalee-samajam-indo-arab-cultural-fest-2025-ePathram
അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ ഫെബ്രുവരി 21, 22, 23 (വെള്ളി, ശനി, ഞായർ) എന്നീ മൂന്നു ദിവസ ങ്ങളിൽ മുസഫ ക്യാപിറ്റല്‍ മാളിനു സമീപം പ്രത്യേകം സജ്ജമാക്കിയ ബൊലെവാർഡ് അവന്യൂ വിൽ നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഫെബ്രുവരി 21 വെള്ളിയാഴ്ച രാത്രി എട്ടര മണിക്ക് നടക്കുന്ന ഉദ്ഘാടന പരിപാടി യില്‍ സർക്കാർ പ്രതി നിധികള്‍, ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവർത്തകരും സംബന്ധിക്കും. വ്യവസായിയും ജീവ കാരുണ്യ പ്രവർത്തകനുമായ ഫ്രാൻസിസ് ആൻ്റണിക്ക് ഇൻഡോ-അറബ് കലാ സൗഹൃദ പുരസ്കാരം നൽകി ആദരിക്കും.

press-meet-malayalee-samajam-indo-arab-cultural-fest-22025-ePathram

പ്രവാസി മലയാളി സമൂഹത്തിലെ ഏറ്റവും വലിയ വിനോദ മേളയായ അബുദാബി മലയാളി സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റവെലിൽ ഇന്ത്യ യുടെയും അറബ് നാടുകളുകളുടെയും സാംസ്‌കാരിക പൈതൃകവും കലാ രൂപങ്ങളും രുചി ഭേദങ്ങളും സമന്വയിപ്പിച്ച് വിവിധ പരിപാടികള്‍ അരങ്ങേറും. കൂടാതെ തട്ടു കടകളും നാടന്‍ ഭക്ഷണ സ്റ്റാളുകളും ആര്‍ട്ട് ഗാലറിയും വിവിധ വ്യാപാര സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റി വെലിനെ കൂടുതൽ ആകർഷകമാക്കും.

പരിപാടിയിലേക്കുള്ള പ്രവേശന കൂപ്പൺ നറുക്കെടുത്ത് മെഗാ വിജയിക്ക് 20 പവൻ സ്വർണ്ണം സമ്മാനിക്കും. വില പിടിപ്പുള്ള മറ്റു 56 സമ്മാനങ്ങളും നൽകും.

സിനിമാ താരം മാളവിക മേനോന്‍, പിണണി ഗായക രായ സയനോര ഫിലിപ്പ്, പ്രസീത ചാലക്കുടി, ശിഖ പ്രഭാകരന്‍, ടെലിവിഷൻ താരങ്ങളായ മിയക്കുട്ടി, ലക്ഷ്മി ജയന്‍, മസ്‌ന, ലിപിന്‍ സ്‌കറിയ, മനോജ്, ഫൈസല്‍ റാസി തുടങ്ങിയവർ ഭാഗമാവുന്ന കലാ സംഗീത നൃത്ത പരിപാടികൾ ആഘോഷ രാവു കൾക്കു നിറം പകരും.

സമാജം പ്രസിഡണ്ട് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി ടി. വി. സുരേഷ് കുമാർ, പ്രായോജക പ്രതിനിധികളായ അസീം ഉമ്മർ (ലുലു എക്സ് ചേഞ്ച്), സയിദ് ഫൈസാൻ അഹമ്മദ്, നിവിൻ, ഷിഹാബ് (എൽ. എൽ. എച്ച് & ലൈഫ് കെയർ), സിബി കടവിൽ (അൽ സാബി) മറ്റു സമാജം ഭാരവാഹികളായ ടി. എം. നിസാർ, യാസിർ അറാഫത്ത്, ഷാജഹാൻ ഹൈദർ അലി, ജാസിർ, സുരേഷ് പയ്യന്നൂർ, ഗോപകുമാർ, ലാലി സാംസൺ, ശ്രീജ പ്രമോദ്, നമിത സുനിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

- pma

വായിക്കുക: , , , , , , , , , , , , , ,

അഭിപ്രായം എഴുതുക »

ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി

January 8th, 2025

shakthi-khalidia-unit-x-mas-new-year-2025-celebration-ePathram
അബുദാബി : ശക്തി തിയ്യറ്റേഴ്സ് ഖാലിദിയ മേഖല വനിതാ വിഭാഗവും ബാല സംഘവും  സംഘടിപ്പിച്ച ക്രിസ്തുമസ്സ് പുതുവത്സര ആഘോഷം ‘നൈറ്റ്സ് ഓഫ് കരോൾ’ എന്ന പേരിൽ അബുദാബി കേരള സോഷ്യൽ സെൻ്റർ മിനി ഹാളിൽ അരങ്ങേറി.

കുരുന്നുകളുടെയും വനിതകളുടെയും കലാ സാംസ്കാരിക പരിപാടികൾ, സംഗീത ശില്പങ്ങൾ, നൃത്ത നൃത്യങ്ങളും ‘നൈറ്റ്സ് ഓഫ് കരോൾ’ ഏറെ ശ്രദ്ധേയമാക്കി.

ശക്തി തിയ്യറ്റേഴ്സ് ഖാലിദിയ മേഖല വനിതാ വിഭാഗം, ബാല സംഘം എന്നിവയുടെ പ്രവർത്തനോദ്ഘാടനം ഗായകൻ കലാ ഭവൻ സാബു നിർവ്വഹിച്ചു. കൺവീനർ എസ്. ജെ. രേവതി അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ പി. വി. സമീറ മുഖ്യ അഥിതി ആയിരുന്നു.

അബുദാബി ശക്തി തിയ്യറ്റേഴ്സ് ജനറൽ സെക്രട്ടറി എ. എൽ. സിയാദ്, കെ. എസ്. സി. ജോയിന്റ് സെക്രട്ടറി പ്രകാശൻ പല്ലിക്കാട്ടിൽ, മറ്റു ഭാരവാഹികളായ സ്മിത ധനേഷ്, സുമ വിപിൻ, പ്രീതി സജീഷ്, ശശികുമാർ, ബിന്ദു രാജീവ്, റഷ, രമ്യ ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രജിന അരുൺ നയനിക എന്നിവർ അവതാരകർ ആയിരുന്നു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്

December 31st, 2024

ksc-keralolsavam-2024-mega-prize-nissan-sunny-ePathram
അബുദാബി : മൂന്നു ദിവസങ്ങളിലായി കെ. എസ്. സി. സംഘടിപ്പിച്ച കേരളോത്സവം-2024 ലെ മുഖ്യ ആകർഷക മെഗാ സമ്മാനം നിസ്സാൻ സണ്ണി കാറിനു കൊച്ചു കൂട്ടുകാരി ജാൻവി അനന്തു അർഹയായി.

കേരളോത്സവം മൂന്നാം ദിവസം തിങ്ങി നിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻകുട്ടി, ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, ട്രഷറർ വിനോദ് പട്ടം, ജോയിന്റ് സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടിൽ, മറ്റു കമ്മിറ്റി അംഗങ്ങളുടെ മേൽ നോട്ടത്തിൽ അൽ മസൂദ് ഓട്ടോ മൊബൈൽസ് മാർക്കറ്റിങ് മാനേജർ മൊത്താസ് എൽ ഖോലി നറുക്കെടുത്ത കൂപ്പൺ നമ്പർ 37343 ഒന്നാമത്തെ വിജയിയെ കണ്ടെത്തി പ്രഖ്യാപിച്ചു.

winner-of-nissan-sunny-ksc-keralolsavam-2024-mega-prize-ePathram

രണ്ടാം സമ്മാനം HP ലാപ്ടോപ്പ് (കൂപ്പൺ 16839),
മൂന്നാം സമ്മാനം ഫ്രിഡ്‌ജ്‌ (കൂപ്പൺ 48038),
നാലാം സമ്മാനം ഫ്രിഡ്‌ജ്‌ (കൂപ്പൺ 53410),
അഞ്ചാം സമ്മാനം ടി. വി (കൂപ്പൺ 66985)
അങ്ങിനെ 101 സമ്മാനാർഹരെയും നറക്കെടുപ്പിലൂടെ കണ്ടെത്തി.

ഒന്നാം സമ്മാനം അൽ മസൂദ് ഓട്ടോ മൊബൈൽസ് നൽകുന്ന നിസ്സാൻ സണ്ണി ജാൻവി അനന്തുവിനു സമ്മാനിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
Next »Next Page » പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ »



  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine