ഉന്നത വിജയം നേടിയ ധന്വന്ത് നന്ദന് പുരസ്‌കാരം

August 8th, 2022

dhwanwanth-nandan-psv-achivement-award-ePathram
അബുദാബി : പയ്യന്നൂർ സൗഹൃദവേദി അബുദാബി ഘടകം ഏർപ്പെടുത്തിയ അച്ചീവ്‌മെന്‍റ് അവാര്‍ഡ് ധന്വന്ത് നന്ദന്. പയ്യന്നൂർ സൗഹൃദ വേദി അബുദാബി ഘടകത്തിലെ അംഗങ്ങളുടെ കുട്ടികളില്‍ നിന്നും പത്താം തരത്തിൽ ഏറ്റവും മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥിക്കാണ് അച്ചീവ്‌മെന്‍റ് അവാർഡ് നൽകി വരുന്നത്.

ഈ വര്‍ഷം എല്ലാ വിഷയങ്ങളിലും ഉയർന്ന ശതമാനം മാർക്ക് നേടിയ ധന്വന്തിനു അവാര്‍ഡ് സമ്മാനിക്കും. 5000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം.

അബുദാബി ജെംസ് യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നിന്നും 2022 ൽ പത്താം തരം പരീക്ഷ എഴുതിയ ധന്വന്ത്, കരിവെള്ളൂർ സ്വദേശികളായ നന്ദ കുമാർ – രോഷ്‌നി ദമ്പതികളുടെ മകനാണ്.

വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ പയ്യന്നൂർ സൗഹൃദ വേദി കുടുംബത്തിലെ എല്ലാ കുട്ടികളെയും സംഘടന അഭിന്ദനം അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അദ്ധ്യാപകർക്ക് ജോലി : ഒഡെപെക് വഴി സ്കൂളുകളിലേക്ക് നിയമനം

July 23rd, 2022

cbse-logo-epathram
അബുദാബി : ഫിസിക്കൽ എഡ്യൂക്കേഷൻ (പ്രൈമറി & സെക്കൻഡറി ലെവൽ), ഹിന്ദി (പ്രൈമറി), മലയാളം, ഇസ്ലാമിക്. എഡ്യുക്കേഷൻ (സെക്കൻഡറി), അറബിക് (സെക്കൻഡറി) വിഷയങ്ങളിൽ അബുദാബിയിലെ സി.ബി. എസ്. സി. സ്‌കൂളിൽ അദ്ധ്യാപകര്‍ക്ക് ജോലി ഒഴിവുകള്‍ എന്ന് സംസ്ഥാന സര്‍ക്കാര്‍ പബ്ലിക് റിലേഷന്‍ വകുപ്പ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ കൈകാര്യം ചെയ്യുവാനുള്ള പരിജ്ഞാനം നിര്‍ബ്ബന്ധം.

പ്രസ്തുത ജോലികളിലേക്ക് നിയമനത്തിനായി സംസ്ഥാന സർക്കാരിന് കീഴിലുള്ള ODEPEC (Overseas Development and Employment Promotion Consultants Ltd) മുഖേനയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അതത് വിഷയങ്ങളിൽ ബിരുദം / ബിരുദാനന്തര ബിരുദവും സി. ബി. എസ്. ഇ. സ്‌കൂളിൽ കുറഞ്ഞത് രണ്ട് വർഷത്തെ അദ്ധ്യാപന പരിചയവും ഉണ്ടായിരിക്കണം.

ലൈബ്രേറിയൻ തസ്തികയിലേക്ക് ലൈബ്രറി സയൻസിൽ ബിരുദവും സി. ബി. എസ്. ഇ. സ്‌കൂളിൽ രണ്ട് വർഷത്തെ അദ്ധ്യാപന പരിചയവും അഭികാമ്യം. സപ്പോർട്ട് സ്റ്റാഫ് തസ്തികക്ക് അപേക്ഷിക്കുന്നവരുടെ മിനിമം വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്സ് വിജയിച്ചിരിക്കണം.

ടീച്ചർ അസിസ്റ്റന്‍റ് ഒഴിവിലേക്ക് പന്ത്രണ്ടാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായം 45 വയസ്സ്. എല്ലാ തസ്തികകൾക്കും ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ആശയ വിനിമയ പാടവം നിർബ്ബന്ധം.

കൂടുതൽ വിവരങ്ങൾക്ക് ഒഡെപെക് വെബ് സൈറ്റ് സന്ദർശിക്കുക. (ഫോൺ) : 0471-23 29 44 1 & 0471-23 29 44 2, +91 77364 96574.

ആകർഷകമായ ശമ്പളം, സൗജന്യ താമസം, എയർ ടിക്കറ്റ്, മെഡിക്കൽ അലവൻസ് തുടങ്ങി യു. എ. ഇ. നിയമങ്ങൾ അനുസരിച്ചുള്ള ആനുകൂല്യങ്ങൾ ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലായ് 31 ന് മുമ്പ് വിശദമായ ബയോഡേറ്റ jobs @ odepc. in എന്ന ഇ- മെയില്‍ വിലാസത്തിൽ അയക്കണം.

 

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

സമാജം വനിതാ വേദി – ബാലവേദി ഭാരവാഹികൾ

July 5th, 2022

anupa-banarji-samajam-ladies-wing-2022-ePathram
അബുദാബി : മലയാളി സമാജം വനിതാ വേദി യുടെ പുതിയ പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

അനുപ ബാനര്‍ജി (ജനറല്‍ കണ്‍വീനര്‍), ബദരിയ സിറാജുദ്ധീൻ (കോഡിനേറ്റർ), നൗഷിദ ഫസല്‍, ലാലി സാംസണ്‍, ബിന്നി ടോം (ജോയിന്‍റ് കണ്‍വീനര്‍മാർ) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

malayalee-samajam-ladies-wing-committee-2022-ePathram


സമാജം വനിതാ വിഭാഗം കമ്മിറ്റി 2022-23

സമാജം ബാലവേദിയുടെ ഭാരവാഹികളായി അന്യ സന്തോഷ് (പ്രസിഡണ്ട്), ഷെഹ്‌സാദ് സിറാജ് (വൈസ് പ്രസിഡണ്ട്), സായന്ത് ശ്യാം (ജനറൽ സെക്രട്ടറി), നന്തിത ദീപക് (ജോയിന്‍റ് സെക്രട്ടറി), താഹ നസീർ (കോഡിനേറ്റർ), അനാമിക സജീവ്, ദിയ രേഖിൻ (ആർട്സ് സെക്രട്ടറിമാര്‍), ശബരി സാംസൺ, ഷെർവിൻ ഷാജഹാൻ (സ്‌പോർട്ട്സ് സെക്രട്ടറിമാര്‍), ധന്യ ശശി, ആൻവി പ്രശാന്ത് (സാഹിത്യ വിഭാഗം സെക്രട്ടറിമാര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

malayalee-samajam-bala-vedhi-committee-2022-ePathram

സമാജം പ്രസിഡണ്ട് റഫീക്ക് കയനയിലിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി എം. യു. ഇർഷാദ്, ട്രഷറർ അജാസ് അപ്പാടത്ത്, രക്ഷാധികാരി ലൂയിസ് കുര്യാക്കോസ്, എ. എം. അൻസാർ, മധു കൈനകരി എന്നിവർ ആശംസകൾ നേർന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. ബാലവേദി ഭാരവാഹികള്‍

July 5th, 2022

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്‍റര്‍ ബാല വേദി ജനറൽ ബോഡി യോഗം 2022-23 പ്രവര്‍ത്തന വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ksc-balavedhi-children-s-committee-ePathram

മെഹ്റിൻ റഷീദ് (പ്രസിഡണ്ട്), മാനവ് കൈസൻ, ധനുഷ രാജേഷ്(വൈസ് പ്രസിഡണ്ടുമാര്‍ ), ശ്രീനന്ദ ഷോബി (സെക്രട്ടറി), അശ്വൻ ധനേഷ്, ഇൻഷ അയൂബ്(ജോയിന്‍റ് സെക്രട്ടറി) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

ബാലവേദി മുൻ പ്രസിഡണ്ട് ആസാദ് അനന്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മെഹ്‌റിൻ റഷീദ് റിപ്പോർട്ട് അവതരിപ്പിച്ചു. ബാലവേദി രക്ഷാധികാരി റോയ് വർഗ്ഗീസ്, സത്യൻ കെ എന്നിവർ സംബന്ധിച്ചു. യോഗത്തില്‍ ശ്രീനന്ദ ഷോബി സ്വാഗതവും ധനുഷ രാജേഷ് നന്ദിയും രേഖപ്പെടുത്തി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അബുദാബി ബുക്ക് ഫെയറിനു തുടക്കമായി

May 25th, 2022

uae-president-issues-national-law-of-reading-ePathram
അബുദാബി : മുപ്പത്തി ഒന്നാമത് അബുദാബി ഇന്‍റര്‍ നാഷണല്‍ ബുക്ക് ഫെയറിനു നാഷണല്‍ എക്സിബിഷൻ സെന്‍ററിൽ വര്‍ണ്ണാഭമായ തുടക്കം. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ സ്റ്റാളുകൾ സന്ദർശിച്ചു.

ഉദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. അഹ്മദ് ബെൽഹൂൽ അൽ ഫലാസി, സാംസ്‌കാരിക യുവജന വകുപ്പ് മന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കഅബി, മറ്റു വിവിധ വകുപ്പു മന്ത്രിമാരായ ഡോ. സുഹൈൽ മുഹമ്മദ് അൽ മസ്‌റൂയി, ഡോ. സാറാ മുസല്ലം, ഡോ. മുഹമ്മദ് ഖലീഫ അൽ മുബാറക്, ഡി സി ടി അബുദാബിയുടെ ചെയർമാൻ സാഊദ് അബ്ദുൽ അസീസ് അൽ ഹൊസ്നി, അണ്ടർ സെക്രട്ടറി ഡോ. അലി ബിൻ തമീം, സയീദ് ഹംദാൻ അൽ തുനൈജി നിരവധി അക്കാദമിക് വിദഗ്ധരും പുസ്തക പ്രേമികളും സംബന്ധിച്ചു.

നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സ്റ്റാൾ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ഉദ്ഘാടനം ചെയ്തു. ഇംഗ്ലിഷ്, ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിലെ പുസ്തകങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

ബുക്ക് ഫെയറില്‍ മലയാളത്തിന്‍റെ സാന്നിദ്ധ്യമായി പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളുമായി ഡി. സി. ബുക്സ് സ്റ്റാള്‍ ഈ വര്‍ഷവും സജീവമാണ്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « വി. പി. എസ്. ഹെല്‍ത്ത് കെയറിന്‍റെ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ്
Next » — Next Page » യു. എ. ഇ. യിൽ മങ്കി പോക്സ് സ്ഥിരീകരിച്ചു »



  • കടയ്ക്കൽ പ്രവാസി ഫോറം : പുതിയ ഭാരവാഹികൾ
  • പെരുമ പയ്യോളി : പുതിയ കമ്മിറ്റി നിലവിൽ വന്നു
  • കെ. എം. സി. സി. നിയമ സെമിനാർ : നവംബർ 15 ന്
  • ഗ്ലോബൽ വില്ലേജിൽ ‘ദീപാവലി മേള’ അരങ്ങേറും
  • അല്‍ മദീന ‘വിന്‍റര്‍ ഡ്രൈവ്’ സീസണ്‍-15 : ലോഗോ പ്രകാശനം ചെയ്തു
  • ഗ്ലോബൽ വില്ലേജ് : ‘എ മോർ വണ്ടർഫുൾ വേൾഡ്’ എന്ന പ്രമേയത്തിൽ 31-ാമത് പതിപ്പ്
  • മിറാക്കിൾ ഗാർഡൻ : 15-ാമത് പതിപ്പ് തുടക്കമായി
  • അല്‍ ഐന്‍ വിമാന ത്താവളം ഇനി മുതല്‍ തഹ്‍നൂൻ ഇന്റർ നാഷണൽ എയർ പോർട്ട്
  • അക്ഷര ജാലകം അവാർഡ് സമ്മാനിച്ചു
  • ആയുർവ്വേദ ദിനാചരണം സംഘടിപ്പിച്ചു
  • ബുക്കിഷ് : സൃഷ്ടികൾ ക്ഷണിക്കുന്നു
  • ഇനി ഞായറാഴ്ചകളിലും പാസ്സ് പോർട്ട് ലഭിക്കും
  • ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അന്തരിച്ചു
  • സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിലുകൾ പ്രകാശനം ചെയ്തു
  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine