അബുദാബി : കേരള സോഷ്യൽ സെന്റർ സമ്മർ ക്യാമ്പ് (വേനൽ ത്തുമ്പികൾ 2019) രജി സ്‌ട്രേഷൻ ആരംഭിച്ചു എന്ന് കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, ജനറൽ സെക്രട്ടറി ബിജിത്ത് കുമാർ എന്നി വർ അറി യിച്ചു. സമ്മർ ക്യാമ്പി ന്റെ രജിസ്ട്രേ ഷൻ ഫോറം സെന്റ റിൽ ലഭ്യ മാണ്.
ജൂലായ് 12 മുതൽ ആഗസ്റ്റ് 9 വരെ യാണ് ക്യാമ്പ് നടക്കുക. വെള്ളി യാഴ്ച ഒഴികെ യുള്ള ദിവസ ങ്ങ ളിൽ വൈകു ന്നേരം 5 മണി മുതൽ രാത്രി 9 മണി വരെ യാണ് ക്യാമ്പ്. അവധി ക്കാലത്ത് നാട്ടിൽ പോകാൻ കഴിയാത്ത കുട്ടി കൾക്ക് ഏറെ അനുഗ്രഹവും ആഹ്ലാദവും പക രുന്ന താണ് സമ്മർ ക്യാമ്പ്.
വിജ്‌ഞാനവും കളി യും ഭാഷാ പരിചയവും ഗണിതവും പ്രസംഗം തിയ്യേറ്റർ പരി പാല നവും കുട്ടി കൾക്ക് ലഭ്യ മാവും എന്ന താണ് ക്യാമ്പി ന്റെ പ്രത്യേ കത എന്ന് കെ. എസ്. സി. ഭാര വാഹി കള്‍ അറി യിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 02 – 631 44 55 എന്ന നമ്പറി ൽ ബന്ധപ്പെടുക.