ശില്പശാല സംഘടിപ്പിച്ചു

September 4th, 2022

kmcc-logo-epathram അബുദാബി : മണ്ണാർക്കാട് മണ്ഡലം കെ. എം. സി. സി. ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ സംഘടിപ്പിച്ച ഏകദിന ശില്പ ശാല ശ്രദ്ധേയമായി. ഗതകാല സ്മരണകളെയും ആധുനിക ചിന്തകളെയും കോർത്തിണക്കിയുള്ള വായനയേയും പഠനത്തെയും പ്രോത്സാഹിപ്പിച്ചും ആരോഗ്യ സംരക്ഷണവും സമ്പാദ്യ ശീലവും ഉത്‌ബോധിപ്പിച്ചു കൊണ്ടും വ്യക്തി ജീവിത ത്തിൽ പാലിക്കേണ്ട സംശുദ്ധിയെ ഗൗരവ പൂർവ്വം ബോദ്ധ്യ പ്പെടുത്തിയും ശരീഫ് സാഗർ നയിച്ച പഠന ക്യാമ്പ് പങ്കാളിത്തം കൊണ്ടും അച്ചടക്കം കൊണ്ടും മികച്ചു നിന്നു.

shereef-sagar-workshop-kmcc-mannarkkad-mandalam-ePathram

ശില്പശാലയുടെ ഉദ്ഘാടനം സംസ്ഥാന കെ. എം. സി. സി. കമ്മിറ്റി പ്രസിഡണ്ട് ഷുക്കൂർ അലി കല്ലിങ്ങൽ നിര്‍വ്വഹിച്ചു. യു. അബ്‌ദുള്ള ഫാറൂഖി മുഖ്യ പ്രഭാഷണം നടത്തി. ഇസ്ലാമിക് സെൻ്റർ വർക്കിംഗ് പ്രസിഡണ്ട് ഹിദായത്തുള്ള, കെ. എം. സി. സി. നേതാക്കളായ അഷ്റഫ് പൊന്നാനി, റഷീദ് പട്ടാമ്പി, ജംഷാദ് വടക്കൻ, അൻവർ ചുള്ളിമുണ്ട, ഷിഹാബ് കരിമ്പനോട്ടിൽ എന്നിവർ ആശംസകൾ നേർന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മനം നിറഞ്ഞ് ടോപികൻസ് : കോൺവോക് ശ്രദ്ധേയമായി

August 31st, 2022

naseer-ramanthali-winner-kmcc-topica-ePathram
അബുദാബി : ചരിത്ര – സാംസ്‌കാരിക – രാഷ്ട്രീയ പഠന ത്തിനും പരിശീലനത്തിനും വേണ്ടി അബുദാബി കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘ടോപിക റീഡിംഗ് ആന്‍റ് ലേണിംഗ് കോഴ്സ്’ സമാപിച്ചു.

നസീർ രാമന്തളി ഒന്നാം റാങ്കും അബ്ദുല്ല ചേലക്കോട്, സുനീർ ബാബു ചുണ്ടമ്പറ്റ, നൗഷാദലി നാഷ്മഹൽ എന്നിവർ യഥാക്രമം രണ്ട്, മൂന്ന്, നാല് റാങ്കുകളും നേടി.

രണ്ടു വർഷം നീണ്ടു നിന്ന പഠനത്തിനും പരിശീലന ത്തിനും ശേഷമാണ് ടോപിക പാഠ്യ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികള്‍ക്ക് കോൺവോക് ചടങ്ങ് സംഘടിപ്പിച്ചത്.

രണ്ട് സെമസ്റ്ററുകളിലായി നടന്ന കോഴ്‌സിന്‍റെ അവസാന ഘട്ട പരീക്ഷകൾക്ക് ശേഷം വിജയികകള്‍ ആയവരെ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ നടന്ന കോൺവോക് ചടങ്ങില്‍ ആദരിച്ചു. റാങ്ക് ജേതാക്കളെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.

kmcc-topica-winners-2022-ePathram

ചരിത്രവും സമകാലിക ഇന്ത്യയുടെ നേർ ചിത്രങ്ങളും ന്യൂന പക്ഷ രാഷ്ട്രീയത്തിന്‍റെ പ്രസക്തിയും സാംസ്‌കാരിക മുന്നേറ്റങ്ങളും നാഗരികതകളുടെ പഠനവും വ്യക്തി വികാസ പദ്ധതികളുമെല്ലാം ഉൾക്കൊള്ളുന്നത് ആയിരുന്നു ടോപിക പാഠ്യ പദ്ധതി. 67 പഠിതാക്കളാണ് ടോപികയിൽ പരീക്ഷ എഴുതി സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയത്.

ഷുക്കൂറലി കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു. പി. കെ. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ടോപിക കോഴ്‌സ് ഡയറക്ടർ ഷെരീഫ് സാഗർ, ഇ. ടി. മുഹമ്മദ് സുനീർ, മജീദ് അണ്ണാൻതൊടി എന്നിവര്‍ പ്രസംഗിച്ചു.

അസീസ് കാളിയാടൻ, സമീർ തൃക്കരിപ്പൂർ, അഷ്റഫ് പൊന്നാനി, ബഷീർ ഇബ്രാഹീം, വീരാൻ കുട്ടി ഇരിങ്ങാ വൂർ, മുഹമ്മദ് ആലം, റഷീദ് പട്ടാമ്പി, റഷീദലി മമ്പാട, അബ്ദുല്ല കാക്കുനി, സഫീഷ് താമരക്കുളം എന്നിവർ നേതൃത്വം നൽകി.

 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ദുബായ് കെ. എം. സി. സി. ഗുരുവായൂർ മണ്ഡലം കൺവെൻഷൻ നടത്തി

August 21st, 2022

dubai-kmcc-logo-big-epathram
ദുബായ് : കെ. എം. സി. സി. ഗുരുവായൂർ മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യ ദിന ആഘോഷവും യു. എ. ഇ. കെ. എം. സി. സി. മെമ്പർ ഷിപ്പ് ക്യാമ്പയിൻ പ്രചാരണ കൺവെൻഷനും നടത്തി. ദുബായ് കെ. എം. സി. സി. സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂർ ഉത്ഘാടനം നിർവ്വഹിച്ചു.

ashraf-kodungallur-kmcc-guruvayoor-ePathram

ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ലോകത്ത് എവിടെ യുമുള്ള ജനാധിപത്യ വിശ്വാസികള്‍ക്ക് ആഘോഷി ക്കാനുള്ള ദിവസം ആണെന്നും വർഗ്ഗീയത അടക്കം വിവിധ തരത്തിലുള്ള വിഭാഗീയ, വിധ്വംസക, ശിഥിലീകരണ ശക്തികളെ ചെറുത്ത് തോൽപ്പിച്ച് രാജ്യത്തിൻ്റെ അഖണ്ഡതയും മത നിര പേക്ഷതയും നിലനിർത്തണം എന്നും നാനാത്വത്തിൽ ഏകത്വം എന്ന വീക്ഷണം കാത്തു സൂക്ഷിക്കണം എന്നും ഉത്ഘാടന പ്രസംഗത്തിൽ അഷ്‌റഫ് കൊടുങ്ങല്ലൂർ പറഞ്ഞു.

ഗുരുവായൂർ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് അബ്ദുൽ ഹമീദ് വടക്കേക്കാട് അദ്ധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ജമാൽ മനയത്ത് മുഖ്യ പ്രഭാഷണം നടത്തി. മെമ്പർ ഷിപ്പ് ക്യാമ്പയിൻ ഊർജ്ജിതപ്പെടുത്തണം എന്നും കൂടുതൽ പ്രവർത്ത കരിലേക്ക് ഇറങ്ങി ചെല്ലണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹത്തിലെ നിരാശ്രയ രേയും നിരാലംബരേയും ചേർത്ത് പിടിച്ച് അവരോടൊപ്പം നിൽക്കാൻ കെ. എം. സി. സി. യോടൊപ്പം അണി ചേരണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

‘ചേർത്ത് പിടിക്കാൻ – ചേർന്ന് നിൽക്കാന്‍’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര കമ്മിറ്റി അംഗം ഉബൈദ് ചേറ്റുവ, ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് കിള്ളി മംഗലം, ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് കബീർ ഒരുമനയൂർ, സെക്രട്ടറിമാരായ മുഹമ്മദ് അക്ബർ ചാവക്കാട്, മുസ്തഫ വടുതല, മുൻ ട്രഷറർ അലി അകലാട് എന്നിവർ ആശംസകൾ നേർന്നു.

ഇസ്മായിൽ ഒരുമനയൂർ, ബഷീർ കുണ്ടിയത്ത്, ഫവാസ് ചേറ്റുവ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സാദിഖ് തിരുവത്ര സ്വാഗതവും സെക്രട്ടറി അസ്ലം വൈലത്തൂർ നന്ദിയും രേഖപ്പെടുത്തി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. വി. റാബിയക്ക് ‘ഹൈദരലി ശിഹാബ് തങ്ങൾ ഇൻസൈറ്റ് അവാർഡ്’

July 14th, 2022

k-v-rabiya-ePathram
അബുദാബി : നന്മ നിറഞ്ഞ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിച്ചവർക്കായി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നാമത്തിൽ അബുദാബി കെ. എം. സി. സി. പ്രഖ്യാപിച്ച ‘ഇൻസൈറ്റ് അവാർഡ്’ സാമൂഹ്യ പ്രവര്‍ത്തക കെ. വി. റാബിയക്കു സമ്മാനിക്കും.

അസുഖങ്ങളോടും മറ്റു ശാരീരിക ബുദ്ധിമുട്ടുകളോടും പൊരുതി ജീവിതം മുന്നോട്ടു കൊണ്ടു പോകുമ്പോഴും ഒരല്പം പോലും വിശ്രമിക്കാതെ മറ്റുള്ളവര്‍ക്കു പ്രചോദനം നല്‍കി കൊണ്ട് തന്‍റെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാണ് കെ. വി. റാബിയ. പ്രതിസന്ധികൾ വിധിയായ് കരുതി ജീവിതം തീർക്കുന്നവർക്ക് റാബിയ നൽകുന്നതു വലിയ പ്രചോദനമാണ്. അവരുടെ സാമൂഹ്യ പ്രവർത്തനങ്ങളെ മുൻ നിർത്തി രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

അടുത്ത ദിവസം തന്നെ റാബിയയുടെ തിരൂരങ്ങാടി വെള്ളിനക്കാട് വീട്ടിൽ നടക്കുന്ന ചടങ്ങിൽ വെച്ച് അവാർഡ് സമ്മാനിക്കും എന്നു ഭാരവാഹികള്‍ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് ഹൈദരലി ശിഹാബ് തങ്ങൾ ഇൻസൈറ്റ് അവാർഡ്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സാമൂഹ്യ പ്രവർത്തകൻ ഇൽയാസ് ബല്ലക്ക് യു. വി. മൊയ്തു ഹാജി സ്മാരക അവാര്‍ഡ്

July 14th, 2022

ilyas-balla-kadappuram-kanhangad-kmcc-award-ePathram
അബുദാബി : മുസ്ലിംലീഗ് നേതാവ് യു. വി. മൊയ്തു ഹാജിയുടെ സ്മരണാര്‍ത്ഥം അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കെ. എം. സി. സി. ഏര്‍പ്പെടുത്തിയ പ്രഥമ യു. വി. മൊയ്തു ഹാജി സ്മാരക അവാര്‍ഡിന് കെ. എം. സി. സി. പ്രവര്‍ത്തകൻ കാഞ്ഞങ്ങാട്ടെ ഇൽയാസ് ബല്ല അർഹനായി.

കൊവിഡ് കാലത്തും അതിന് മുമ്പും ശേഷവും യു. എ. ഇ. യില്‍ നടത്തിയ സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചു കൊണ്ടാണ് ഇൽയാസ് ബല്ല അവാര്‍ഡിന് അർഹനായത്.

പി. കെ. അഹമ്മദ്, അബ്ദുൾ റഹിമാൻ ഹാജി, കെ. കെ. സുബൈർ, റിയാസ്‌ സി ഇട്ടമ്മൽ, റാഷിദ് എടത്തോട് എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയാണ് അവാര്‍ഡിനായി ഇൽയാ സിനെ തെരഞ്ഞെടുത്തത്. കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് തുകയായ ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഇൽയാസിന് സമ്മാനിക്കും.

ബല്ലാ കടപ്പുറത്തെ റംസാൻ ഹാജിയുടെയും റുഖിയ ഹജ്ജുമ്മ യുടെയും മകനാണ് ഇൽയാസ് ബല്ല. റംസീനയാണ് ഭാര്യ. മുഹമ്മദ് ഇഖ്റം, ഫാത്തിമത്ത് ജുമൈല, മുഹമ്മദ് ബിസ്ഹർ എന്നിവർ മക്കളാണ്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പാർക്കിംഗും ടോളും ഞായറാഴ്ചകളില്‍ ഇനി സൗജന്യം
Next »Next Page » കെ. വി. റാബിയക്ക് ‘ഹൈദരലി ശിഹാബ് തങ്ങൾ ഇൻസൈറ്റ് അവാർഡ്’ »



  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine