അബുദാബി : കെ. എം. സി. സി. അബുദാബി സംസ്ഥാന കമ്മിറ്റി സംഘടി പ്പിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷം പത്മശ്രീ എം. എ. യൂസഫലി ഉദ്ഘാടനം ചെയ്യും.
തിങ്കളാഴ്ച രാത്രി 8 മണി മുതൽ ഇന്ത്യൻ ഇസ്‌ലാമിക് സെൻറർ ഓഡിറ്റോ റിയ ത്തിൽ നടക്കുന്ന ആഘോഷ പരി പാടി യിൽ യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ് യാൻറെ മത കാര്യ ഉപദേ ഷ്ടാവ് ശൈഖ് അലി അൽ ഹാഷ്മി മുഖ്യാതിഥി ആയി പങ്കെടുക്കും.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് നേതാവും പ്രതി പക്ഷ ഉപ നേതാവു മായ പി. കെ. കുഞ്ഞാലി കുട്ടി, നയ തന്ത്ര വിദഗ്ധ നും ഉന്നത വിദ്യാ ഭ്യാസ കൗൺസിൽ ചെയർ മാനു മായ ടി. പി. ശ്രീനി വാസൻ, മുൻ മന്ത്രി മഞ്ഞളാം കുഴി അലി, പാറ ക്കൽ അബ്ദുല്ല എം. എൽ. എ. തുടങ്ങി യവർ ചടങ്ങിൽ പ്രസംഗിക്കും.
അബുദാബി കെ. എം. സി. സി. പുറ ത്തിറക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ട ചരിത്ര വും, ഇന്ത്യ യുടെ സാംസ്കാ രിക വൈവിധ്യം പരിചയ പ്പെടുത്തു ന്നതു മായ ലേഖന ങ്ങൾ ഉൾകൊള്ളുന്ന ‘ബഹു വചനം’ എന്ന സുവ നീർ പ്രകാശനവും നടക്കും.
വിത്യസ്ത മേഖല കളിൽ സേവനം ചെയ്ത അബു ദാബി യിൽ 40 വർഷം പൂർത്തി യാക്കിയ 70 ഇന്ത്യ ക്കാരെ ചട ങ്ങിൽ ആദരിക്കും.
വ്യവസായ വാണിജ്യ മേഖല യിലെ പ്രമുഖരും കെ. എം. സി. സി. കേന്ദ്ര നേതാ ക്കളും സംബ ന്ധിക്കും.