സയ്യാറത്തു റഹ്മ : വിതരണ സമ്മേളനവും വിജ്ഞാന സദസ്സും

March 30th, 2015

panakkad-shihab-thangal-ePathram
അബുദാബി : പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം അബുദാബി കാസറ ഗോഡ് ജില്ലാ കെ. എം. സി. സി. യുടെ ‘സയ്യാറത്തു റഹ്മ’ പരിപാടി യുടെ ഉത്ഘാടനം (ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് വിതരണ പരിപാടി) ഏപ്രില്‍ 2 വ്യാഴാഴ്ച രാത്രി 8 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കും എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

press-meet-abudhabi-kmcc-ePathram
ജില്ലാ കെ. എം. സി. സി. യുടെ ജീവ കാരുണ്യ പദ്ധതി യുടെ ഭാഗ മായി കാസറഗോഡ് ജില്ല യിലെ നിര്‍ദ്ധന രായ മദ്രസ്സാ അദ്ധ്യാപക രുടെ ക്ഷേമ ത്തിനും നിത്യ വരുമാന ത്തിനു മായി തയ്യാറാക്കുന്ന ‘സയ്യാറത്ത് റഹുമ’ യില്‍ ഉള്‍പ്പെടുത്തി തെരഞ്ഞെടുത്ത പത്ത് മദ്രസ്സാ അദ്ധ്യാപ കര്‍ക്ക് ഓട്ടോ റിക്ഷകള്‍ വിതരണം ചെയ്യും.

kasargod-ziyarathu-rahma-poster-ePathram
ഇതുമായി ബന്ധപ്പെട്ടു അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഏപ്രില്‍ 2 വ്യാഴാഴ്ച രാത്രി എട്ടു മണി ക്ക് നടക്കുന്ന പരിപാടി യിലും പൊതു സമ്മേളന ത്തിലും സംഘടനാ രംഗത്തെ പ്രമുഖര്‍ സംബ ന്ധിക്കും.

തുടര്‍ന്ന് പ്രമുഖ പണ്ഡിതനും വാഗ്മി യുമായ ഹാഫിസ് ഇ. പി. അബു ബക്കര്‍ അല്‍ ഖാസിമി യുടെ പ്രഭാഷണം നടക്കും.

ജില്ലാ പ്രസിഡന്റ് പി. കെ. അഹമദ് ബല്ലാകടപ്പുറം, ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ പൊവ്വല്‍, ട്രഷറര്‍ അഷ്‌റഫ്‌ കീഴൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on സയ്യാറത്തു റഹ്മ : വിതരണ സമ്മേളനവും വിജ്ഞാന സദസ്സും

അബൂബക്കര്‍ ഹാജിക്കു യാത്രയയപ്പ്

March 29th, 2015

dubai-kmcc-logo-big-epathram
ദുബായ് : നാല്‍പ്പതു വര്‍ഷത്തെ പ്രവാസ ജീവിത ത്തിന് വിരാമമിട്ടു നാട്ടിലേക്കു പോകുന്ന അബൂബക്കര്‍ ഹാജിക്ക് ദുബായ് മലപ്പുറം ജില്ലാ കെ. എം. സി. സി. കമ്മിറ്റി യാത്രയപ്പ് നല്‍കുന്നു.

മാര്‍ച്ച് 30 തിങ്കളാഴ്ച രാത്രി 8.30 നു നടക്കുന്ന യാത്രയയപ്പ് യോഗ ത്തില്‍ മത സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

ദുബായ് മലപ്പുറം ജില്ലാ കെ. എം. സി. സി. വൈസ് പ്രസിഡന്റ്, മലപ്പുറം മണ്ഡലം കെ. എം. സി. സി. ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു അബൂബക്കര്‍ ഹാജി.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 53 400 25

- pma

വായിക്കുക: , ,

Comments Off on അബൂബക്കര്‍ ഹാജിക്കു യാത്രയയപ്പ്

സൌജന്യ പാഠ പുസ്തക കൈമാറ്റ മേള വിദ്യാര്‍ത്ഥി കള്‍ക്ക് തുണയായി

March 28th, 2015

kmcc-text-book-mela-2015-ePathram
ദുബായ് : കെ. എം. സി. സി. വനിതാ വിഭാഗവും കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ വനിതാ വിഭാഗവും സംയുക്ത മായി ദുബായ് കെ. എം. സി. സി. ആസ്ഥാനത്ത് ’സൌജന്യ പാഠ പുസ്തക കൈമാറ്റ മേള 2015’ സംഘടിപ്പിച്ചു.

പ്രമുഖ എഴുത്തുകാരി ബി. എം. സുഹറ മേള ഉദ്ഘാടനം ചെയ്തു. കെ. വി. ഹരീന്ദ്രനാഥ് വിശിഷ്ടാതിഥി ആയിരുന്നു. ദുബായ് കെ. എം. സി. സി. സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി അദ്ധ്യക്ഷത വഹിച്ചു.

പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥി കള്‍ തങ്ങളുടെ കൈവശമുള്ള പുസ്തക ങ്ങളും ഗൈഡുകളും മേള യില്‍ കൈമാറുകയും ആവശ്യ മുള്ളവ സ്വന്ത മാക്കുകയും ചെയ്തു. അദ്ധ്യാപകരും രക്ഷിതാ ക്കളും വിദ്യാഭ്യാസ പ്രവര്‍ത്തകരും പങ്കെടുത്ത വിദ്യാഭ്യാസ ചര്‍ച്ചയും ഇതോട് അനുബന്ധിച്ച് നടന്നു.

മോഹന്‍ എസ്. വെങ്കിട്ട്, രാജന്‍ കൊളാവിപാലം, ഒ. കെ. ഇബ്രാഹിം, സാജിദ് അബൂബക്കര്‍, ജമീല്‍ ലത്തീഫ്, യാസിര്‍ ഹമീദ്, റീന സലിം, റാബിയ ഹുസൈന്‍, ദീപ സൂരജ്, അഡ്വ. മുഹമ്മദ് സാജിദ്, ഫൈസല്‍ നാലുകുടി എന്നിവര്‍ പ്രസംഗിച്ചു. ഹംസ നടുവണ്ണൂര്‍, മുരളി കൃഷ്ണ, പദ്മനാഭന്‍ നമ്പ്യാര്‍, മുഹമ്മദ് ബഷീര്‍, സൈനുദ്ദീന്‍, അബ്ദുല്‍ നാസര്‍, റയീസ് കോട്ടയ്ക്കല്‍, മനാഫ്, ഹാരിസ് എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on സൌജന്യ പാഠ പുസ്തക കൈമാറ്റ മേള വിദ്യാര്‍ത്ഥി കള്‍ക്ക് തുണയായി

ദശ വാര്‍ഷിക ആഘോഷങ്ങള്‍ തുടങ്ങി

March 22nd, 2015

sayyid-abbas-ali-attend-abudhabi-skssf-meet-ePathram
അബുദാബി : സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ (എസ്. കെ. എസ്. എസ്. എഫ്.) അബുദാബി സ്റ്റേറ്റ് കമ്മിറ്റി യുടെ ദശ വാര്‍ഷിക ആഘോഷ ങ്ങള്‍ വിപുലമായ പരിപാടി കളോടെ തുടക്കമായി. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങ് എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്തു. ഡോക്ടര്‍ ഒളവട്ടൂര്‍ അബ്ദുല്‍ റഹിമാന്‍ അദ്ധ്യക്ഷത വഹിച്ചു.

മത വിദ്യാഭ്യാസ രംഗത്ത് പുതിയ കര്‍മ്മ പദ്ധതി കള്‍ ആവിഷ്കരിച്ചു കൊണ്ടാണ് ഒരു വർഷം നീണ്ടു നിൽക്കുന്ന ദശ വാര്‍ഷിക ആഘോഷ ങ്ങള്‍ അബുദാബി കമ്മിറ്റി സംഘടി പ്പിച്ചിരി ക്കുന്നത്.

പരിപാടിയോട് അനുബന്ധിച്ച് പണ്ഡിതനും വാഗ്മീയുമായ അഹ്മദ് കബീർ ബാഖവി യുടെ പ്രഭാഷണം നടന്നു.

ഇസ്ലാമിക്‌ സെന്റര്‍ പ്രസിഡന്റ്‌ പി. ബാവ ഹാജി, മമ്മിക്കുട്ടി മുസ്ല്യാര്‍, സയ്യിദ് ശുഐബ് തങ്ങൾ തുടങ്ങി മത – സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖര്‍ സംബന്ധിച്ചു. ഹാരിസ് ബാഖവി സ്വാഗതവും ശാഫി വെട്ടിക്കാട്ടിരി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എസ്. കെ. എസ്. എസ്. എഫ്. ദശ വാര്‍ഷിക ആഘോഷങ്ങള്‍

March 19th, 2015

sayyid-abbas-ali-attend-abudhabi-skssf-meet-ePathram
അബുദാബി : എസ്. കെ. എസ്. എസ്. എഫ്. അബുദാബി സ്റ്റേറ്റ് കമ്മിറ്റി യുടെ ദശ വാര്‍ഷിക ആഘോഷ ങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാവും.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടിക ളുടെ ഉത്ഘാടനം, മാര്‍ച്ച് 20 വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന പൊതു സമ്മേളന ത്തില്‍ എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.

”സഹന ഭൂമിയില്‍ സേവന സാഫല്യം” എന്ന മുദ്രാവാക്യ ത്തോടെ വിദ്യാഭ്യാസ രംഗത്ത് പുതിയ കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ചു കൊണ്ടാണ് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ യുടെ ഔദ്യോഗിക സംഘടന യായ എസ്. കെ. എസ്. എസ്. എഫ്. അബുദാബി കമ്മിറ്റി യുടെ പത്താം വര്‍ഷ ത്തിലേക്ക് കടക്കുന്നത്‌.

പ്രമുഖ പണ്ഡിതന്‍ അഹമ്മദ് കബീര്‍ ബാഖവി മുഖ്യ പ്രഭാഷണം നടത്തും. മത സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും

സിവില്‍ സര്‍വ്വീസ് പരീക്ഷ കള്‍ നേരിടാന്‍ വിദ്യാര്‍ത്ഥി കളെ പ്രാപ്തരാക്കുന്ന STEP (Student Talent Empowering Program) എന്ന വിദ്യാര്‍ത്ഥി പ്രതിഭ ശാക്തീകരണ പദ്ധതി യില്‍ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കും എന്നും സംഘാടകര്‍ അബുദാബിയില്‍ അറിയിച്ചു.

സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ദുല്‍ റഹിമാന്‍ തങ്ങള്‍, കെ. കെ. ഹംസക്കുട്ടി, റഫീഖ് ഹൈദ്രോസ്, സജീര്‍ ഇരിവേരി തുടങ്ങിയവര്‍ പരിപാടിയെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on എസ്. കെ. എസ്. എസ്. എഫ്. ദശ വാര്‍ഷിക ആഘോഷങ്ങള്‍


« Previous Page« Previous « സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറി
Next »Next Page » അബുദാബി ശക്തിക്ക് പുതിയ കമ്മിറ്റി »



  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine