സാംസ്കാരിക സന്ധ്യ അവതരിപ്പിച്ചു

June 2nd, 2015

അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യ ത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സന്ധ്യ, പി. വി. അബ്ദുൽ വഹാബ് എം. പി. ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. പി. എസ്‌. സി. ചെയർമാനും കാലടി സംസ്‌കൃത സർവ കലാ ശാലാ മുൻ വൈസ് ചാൻസലറു മായ ഡോ. കെ. എസ്. രാധാ കൃഷ്‌ണൻ മുഖ്യ പ്രഭാഷണം നടത്തി. മാനവികത യാണ് ഏറ്റവും വലിയ സംസ്കാരം എന്നും ലോക ത്തിന് ഇതു പകര്‍ന്നു നല്‍കിയത് മത സംഹിതകള്‍ ആണെന്നും ഡോ. കെ. എസ്. രാധാകൃഷ്ണൻ പറഞ്ഞു.

സക്കാത്ത് കർമ്മ ത്തിലൂടെ ഉള്ളവനും ഇല്ലാത്തവനും പങ്കു വെക്കുന്ന വലിയ സന്ദേശ മാണ് ഇസ്ലാം മതം മുന്നോട്ടു വെക്കുന്നത്. ലോകത്ത് വലിയ മാറ്റ മാണ് സക്കാത്ത് വിതരണ ത്തിലൂടെ ഉണ്ടായത് എന്നും അദ്ദേഹം ചൂണ്ടി ക്കാട്ടി.

ടി. കെ. അബ്ദുൽ സലാം, യു. അബ്ദുള്ള ഫാറൂഖി, സയ്യിദ് അബ്ദുൽ റഹ്മാൻ തങ്ങൾ, ഷുക്കൂറലി കല്ലിങ്ങൽ, നാസർ നാട്ടിക, നസീർ മാട്ടൂൽ, അഷ്റഫ് പൊന്നാനി എന്നിവർ പ്രസംഗിച്ചു.

തുടര്‍ന്ന് പ്രമുഖ ഗായകര്‍ അണിനിരന്ന ഗാനമേളയും വിവിധ കലാ പരിപാടികളും അരങ്ങേറി.

- pma

വായിക്കുക: , , ,

Comments Off on സാംസ്കാരിക സന്ധ്യ അവതരിപ്പിച്ചു

സാംസ്‌കാരിക സന്ധ്യ : ഡോ. കെ. എസ്. രാധാകൃഷ്ണന്‍ മുഖ്യാതിഥി

May 28th, 2015

അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിക്കുന്ന സാംസ്കാരിക സന്ധ്യ യില്‍ പി. എസ്. സി. ചെയര്‍മാന്‍ ഡോ. കെ. എസ്. രാധാകൃഷ്ണന്‍ മുഖ്യാതിഥി യായി സംബന്ധി ക്കും. മെയ് 29 വെള്ളിയാഴ്ച രാത്രി 7:30 നു സെന്റര്‍ അങ്കണ ത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളന ശേഷം ടെലിവിഷന്‍ റിയാലിറ്റി ഷോ കളിലൂടെ ശ്രദ്ധേയരായ ഹംദ നൗഷാദ്, സിയാ ഉല്‍ ഹഖ്, റിഷാം എന്നിവര്‍ അണി നിരക്കുന്ന സംഗീത മേള ഉണ്ടായിരിക്കും.

- pma

വായിക്കുക: , ,

Comments Off on സാംസ്‌കാരിക സന്ധ്യ : ഡോ. കെ. എസ്. രാധാകൃഷ്ണന്‍ മുഖ്യാതിഥി

സി. യു. അബ്ദുള്‍ ലത്തീഫിന് യാത്രയയപ്പ്‌ നല്കി

May 25th, 2015

sent-off-to-kmcc-leader-cu-abdul-latheef-ePathram
അബുദാബി : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന അബുദാബി കെ. എം. സി. സി. തൃശ്ശൂര്‍ ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ എജ്യൂക്കേ ഷന്‍ സെക്രട്ടറി യുമായി രുന്ന സി. യു. അബ്ദുള്‍ ലത്തീ ഫിന് ജില്ലാ കെ. എം. സി. സി. യാത്രയയപ്പ് നല്‍കി.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടി കെ. എം. സി. സി. സംസ്ഥാന പ്രസിഡന്റ് നസീര്‍ ബി. മാട്ടൂല്‍ ഉദ്ഘാടനം ചെയതു.

abudhabi-kmcc-thrishoor-cu-abdul-latheef-ePathram

സിദ്ധീഖ് തളിക്കുളം, ഷുക്കൂറലി കല്ലുങ്ങല്‍, സമീര്‍ സി., അബ്ദുല്‍ സലാം, ജലീല്‍ വലിയ കത്ത്, അബ്ദുല്‍ കരീം ഹാജി, കെ. കെ. ഹംസ കുട്ടി, മുഹമ്മത് ഷഫീഖ് മാരേക്കാട്, നാസര്‍ നാട്ടിക, മുഹമ്മത് പള്ളത്ത്, സലീം നാട്ടിക, വി. എം. മുനീര്‍, സഗീര്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.

പി. കെ. ബദറു ഷാള്‍ അണിയിച്ചു. കുഞ്ഞി മുഹമ്മദ്‌ ഇടക്കഴിയൂരും പി. എ. അബ്ദുല്‍ ഹമീദും ഉപഹാരം സമ്മാനിച്ചു. കെ. എം. സി. സി. ജില്ലാ പ്രസിഡന്റ് കുഞ്ഞി മുഹമ്മദ്‌ ഇടക്കഴിയൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബദര്‍ ചാമക്കാല സ്വാഗതവും സെക്രട്ടറി റഫീഖ് ഹൈദ്രോസ്സ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക:

Comments Off on സി. യു. അബ്ദുള്‍ ലത്തീഫിന് യാത്രയയപ്പ്‌ നല്കി

ദുബായ് കാറഡുക്ക പഞ്ചായത്ത് കെ. എം. സി. സി. നിലവില്‍ വന്നു

May 21st, 2015

ദുബായ് : കാസര്‍കോട് മണ്ഡല ത്തിന് കീഴില്‍ കാറഡുക്ക പഞ്ചായത്ത് കെ. എം.സി.സി. കമ്മിറ്റി നിലവില്‍ വന്നു.

മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി അദ്ധ്യ ക്ഷത വഹിച്ചു. ജില്ലാ കെ. എം. സി. സി. പ്രസിഡന്റ് ഹംസ തൊട്ടി ഉദ്ഘാടനം ചെയ്തു.

മുനീര്‍ ചെര്‍ക്കള, ഏരിയല്‍ മുഹമ്മദ് കുഞ്ഞി, ഇ. ആര്‍. ആദൂര്‍, ഹസൈനാര്‍ ബീജന്തടുക്ക, ഷംസീര്‍, ടി. എം. മൊയ്തീൻ കുഞ്ഞി, ഇ. എം. ഹാരിസ്, ജാഫര്‍ എന്നിവർ പ്രസംഗിച്ചു.

- pma

വായിക്കുക: , ,

Comments Off on ദുബായ് കാറഡുക്ക പഞ്ചായത്ത് കെ. എം. സി. സി. നിലവില്‍ വന്നു

ഗൾഫ് സത്യധാര മൂന്നാം വാർഷികാഘോഷം

May 6th, 2015

അബുദാബി : ഗള്‍ഫ് സത്യധാര മാസിക യുടെ മൂന്നാം വാര്‍ഷിക ആഘോഷം വിപുല മായ പരിപാടി കളോടെ മേയ് 8 വെള്ളിയാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും.

യു. എ. ഇ. തല ത്തില്‍ സംഘടി പ്പിക്കുന്ന കലാ മത്സര ങ്ങളോടെ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ആരംഭി ക്കുന്ന വാര്‍ഷിക ആഘോഷ ങ്ങളില്‍ വൈകുന്നേരം ഏഴു മണിക്ക് മാധ്യമ സെമിനാറും രാത്രി എട്ടര മണിക്ക് പൊതു സമ്മേളനവും നടക്കും.

മാധ്യമ വിചാരണ – ശരിയും തെറ്റും എന്ന വിഷയ ത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ സംബന്ധിക്കും. ഡോ. അബ്ദുൽ റഹ്മാൻ ഒളവട്ടൂർ മോഡറേറ്റര്‍ ആയിരിക്കും. അബ്ദു സമദ് പൂക്കോട്ടൂര്‍ വിഷയം അവതരി പ്പിക്കും.

പൊതു സമ്മേളനത്തില്‍ പണ്ഡിതന്‍ അത്തിപ്പറ്റ മുഹിയിദ്ധീന്‍ കുട്ടി മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. മത സാമൂഹ്യ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

- pma

വായിക്കുക: , ,

Comments Off on ഗൾഫ് സത്യധാര മൂന്നാം വാർഷികാഘോഷം


« Previous Page« Previous « മാനവികതയുടെ കാവലാളാവുക : കെ. എം. സി. സി. കാമ്പയിന്‍
Next »Next Page » പുസ്തകോല്‍സവ ത്തിനു തുടക്കമായി »



  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്
  • ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്
  • ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine