ലോക രക്ത ദാന ദിനാചരണം ദുബായ് കെ. എം. സി. സി. യില്‍

June 14th, 2013

blood-donation-epathram

ദുബായ് : ലോക രക്തദാന ദിനമായ വെള്ളിയാഴ്ച, കെ. എം. സി. സി. യും ബദര്‍ അല്‍ സമ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ലോക രക്തദാന ദിനാചരണവും ബോധ വല്‍ക്കരണ സെമിനാറും രാത്രി 7.30ന് കെ. എം. സി. സി. ആസ്ഥാനത്ത് വെച്ച് നടക്കും.

സെമിനാറില്‍ രക്തദാന ത്തിന്‍റെ ആവശ്യകതയെ കുറിച്ച് ഡോക്ടര്‍ സലീല്‍ വലിയ വീട്ടില്‍ ക്ലാസെടുക്കും.

വിശദ വിവരങ്ങള്‍ക്ക് : 050 53 400 25 – 055 79 404 07 – 04 27 27 773

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഷാര്‍ജ കെ എം സി സി അടിയന്തിര യോഗം വ്യാഴാഴ്ച

June 12th, 2013

ഷാര്‍ജ : ഇന്‍ഡസ്ട്രിയല്‍ ഏരിയ (ബി എം ഡബ്ലിയു ) കെ എം സി സിയുടെ ഒരു അടിയന്തിര യോഗം ജൂണ്‍ 13 വ്യാഴാഴ്ച രാത്രി 9 മണിക്ക് ചേരുമെന്ന് ജനറല്‍ സെക്രട്ടറി അബ്ദുസ്സലാം മൌലവി മഞ്ചേരി അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് : 055 46 47 695

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

രജത നിലാവ് ദോഹ യിൽ

June 5th, 2013

ദോഹ : കാസർഗോഡ്‌ മണ്ഡലം കെ. എം. സി. സി. യുടെ ഇരുപത്തി അഞ്ചാം വാർഷികവും രജതരേഖ സുവനീർ പ്രകാശനവും രജത നിലാവ് സംഗീത സന്ധ്യയും ജൂണ്‍ 7 വെള്ളിയാഴ്ച വൈകീട്ട് 6:30 ന് മിഡ്മാക് റൌണ്ട് എബൌട്ടിന് അടുത്തുള്ള പഴയ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും.

ഇതോട് അനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളന ത്തിൽ മുഖ്യ അതിഥിയായി കാസർഗോഡ്‌ എം. എൽ. എ. എൻ. എ. നെല്ലിക്കുന്ന്, കെ. എം. സി. സി. സംസ്ഥാന പ്രസിഡണ്ട് പി. എച്ച്. എ. തങ്ങൾ എം. പി. ഷാഫി ഹാജി, എസ്. എ. എം. ബഷീർ എന്നിവർ പങ്കെടുക്കും.

സംഗീത സന്ധ്യ യിൽ മൈലാഞ്ചി യുടെ മത്സര വേദിയിലൂടെ വ്യത്യസ്തമായ ഗാനാ ലാപന മികവു മായി തിളങ്ങിയ കാസർ ഗോഡിന്റെ അഭിമാന താരമായ നവാസും സംസ്ഥാന സ്കൂൾ യുവ ജനോത്സവ വിജയി യായ അഷ്ഫഖ് തളങ്കരയും പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായിക സൂര്യ സന്തോഷും ദോഹയുടെ സംഗീത വേദികളിൽ നിറഞ്ഞു നിൽക്കുന്ന മൈലാഞ്ചി താര ങ്ങളായ റിയാസ് കരിയാടും സിംമിയ ഹംദാനും ദോഹ യിൽ നിന്നുള്ള പ്രശസ്ത ഗായകരായ അനഘ രാജഗോപാലും മജീദ്‌ ചെമ്പരിക്കയും ഗാനങ്ങൾ ആലപിക്കുന്നു.

പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. വിശദ വിവരങ്ങള്‍ക്ക് :
77 66 99 59 – 33 03 71 13 – 55 67 78 10

കെ. വി. അബ്ദുൽ അസീസ്‌ – ചാവക്കാട്, ദോഹ

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലൈവ് ആയഞ്ചേരി : വിദ്യാഭ്യാസ പ്രൊജക്റ്റ് സമര്‍പ്പണം വ്യാഴാഴ്ച

June 5th, 2013

അബുദാബി : ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രവർത്തന പരിധി യിൽ മാനവ വിഭവ ശേഷിയുടെ വികസന ത്തിന്‌ മുൻഗണന നല്കി പ്രവര്‍ത്തി ക്കാനായി അബുദാബി കെ. എം. സി. സി. ആയഞ്ചേരി പഞ്ചായത്ത് കമ്മറ്റി യുടെയും മുസ്ലിം ലീഗിന്റെയും നേതൃത്വ ത്തിൽ രൂപീകൃത മായ ലൈവ് ആയഞ്ചേരി യുടെ വിദ്യാഭ്യാസ പദ്ധതി സമര്‍പ്പണം വ്യാഴാഴ്ച ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ രാത്രി 8.30 നു നടക്കും.

ആറു മാസമായി ലൈവ് ആയഞ്ചേരി നാട്ടിൽ നടത്തുന്ന ഇടപെടലു കളെ പരിചയ പ്പെടുത്തുന്ന ഡോക്യുമെന്ററി പ്രദർശന ത്തോടെ പരിപാടി തുടങ്ങും. പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും വാഗ്മിയുമായ അഡ്വക്കറ്റ് ബക്കർ അലി പ്രഭാഷണം നടത്തും.

കെ. എം. സി. സി. കേന്ദ്ര കമ്മറ്റി യുടെയും സംസഥാന കമ്മറ്റി യുടെയും ഭാരവാഹികൾ സംബന്ധിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പുകവലി വിരുദ്ധ ദിന പ്രതിജ്ഞ : ‘എന്റെ ആരോഗ്യം സമൂഹ നന്മക്ക്’

June 2nd, 2013

uaq-kmcc-world-notobaco-day-ePathram
ഉമ്മുല്‍ ഖുവൈന്‍ : ലോക പുകവലി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ‘എന്റെ ആരോഗ്യം സമൂഹ നന്മക്ക് ‘ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഉമ്മുല്‍ ഖുവൈന്‍ കെ. എം. സി. സി. പ്രവര്‍ത്തകര്‍ പുകവലി വിരുദ്ധ പ്രതിജ്ഞയും ബോധവല്‍കരണ ക്ലാസ്സും സംഘടിപ്പിച്ചു.

കമാല്‍ ഹുദവിയുടെ നേതൃത്വത്തില്‍ നൂറില്‍പരം ആളുകള്‍ പുകവലി വിരുദ്ധ പ്രതിജ്ഞഏറ്റുചൊല്ലി. പുക വലിക്കുന്നവന്‍ സ്വയം നശിക്കുക മാത്രമല്ല,തന്റെ ചുറ്റുപാടുകളെ കൂടി നശിപ്പിക്കുകയാണ് എന്നും വ്യക്തികളും സംഘടനകളും ഈ മുദ്രാവാക്യം ഏറ്റെടുത്ത്‌ രംഗത്തിറ ങ്ങണം എന്നും ആരോഗ്യ ബോധ വല്‍കരണ ക്ലാസ്‌ എടുത്ത ഡോക്ടര്‍ ജമാല്‍ പറഞ്ഞു.

ഉമ്മുല്‍ ഖുവൈന്‍ ഹെല്‍ത്ത്‌ സോണ്‍ അസിസ്റ്റന്റ്‌ ഡയറക്ടര്‍ മുഹമ്മദ്‌ അല്‍ ഖര്‍ജി, ഉമ്മുല്‍ ഖുവൈന്‍ – സംസ്ഥാന കെ. എം. സി. സി. നേതാക്കള്‍, ശാഖാ കമ്മിറ്റി നേതാക്കള്‍ തുടങ്ങീ വിവിധ ഭാരവാഹികള്‍ പങ്കെടുത്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി
Next »Next Page » കാണാന്‍ ഒരു സിനിമ : ജൂലായില്‍ »



  • ബാഫഖി തങ്ങളുടെ സംഭാവന പുതു തലമുറ പഠന വിഷയം ആക്കണം : എം. എ. റസാഖ് മാസ്റ്റർ
  • ഹെൽത്ത് കെയർ വീഡിയോ സീരിസ് എച്ച് ഫോർ ഹോപ്പ് പുറത്തിറങ്ങി
  • കെ. എം. സി. സി. ഇവന്റസ്‌ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു
  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine