അബുദാബി : സംസ്ഥാന കെ. എം. സി. സി. നടത്തി വരുന്ന സി. എച്ച്. അനുസ്മരണ പരിപാടി യുടെ സമാപന സമ്മേളനം ഒക്ടോബര്‍ മൂന്ന് വ്യാഴാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ നടക്കും.
സമ്മേളന ത്തില്‍ മുസ്‌ലിം ലീഗ് കേന്ദ്ര സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി., കേരള നഗര കാര്യ വികസന മന്ത്രി മഞ്ഞളാംകുഴി അലി തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
സി. എച്ച്. അനുസ്മരണ ത്തിന്റെ ഭാഗമായുള്ള ചിത്ര പ്രദര്‍ശനവും നസീര്‍ രാമന്തളിയുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശനവും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ വ്യാഴാഴ്ച വരെ തുടരും.