അബുദാബി : മറ്റുള്ളവരുടെ പടങ്ങളും ദൃശ്യ ങ്ങളും അവരുടെ അനുവാദം ഇല്ലാതെ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്ക് സൈറ്റുകളിലോ ഓണ്‍ ലൈന്‍ മാധ്യമ ങ്ങളിലോ പ്രസിദ്ധ പ്പെടു ത്തുന്ന വര്‍ക്ക് അഞ്ചു ലക്ഷം ദിര്‍ഹംവരെ പിഴയ്ക്ക് സാധ്യത എന്ന് യു. എ. ഇ. ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ഫേസ് ബുക്ക്, ട്വിറ്റര്‍, യൂ ട്യൂബ് തുടങ്ങിയ മാധ്യമ ങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന രീതി ഇപ്പോള്‍ വ്യാപക മായ സാഹചര്യ ത്തിലാണ് നിയമം കര്‍ശന മാക്കുന്നത്.
സൈബര്‍ കുറ്റ നിയമ പ്രകാരം ഓണ്‍ലൈന്‍ മാധ്യമ ങ്ങള്‍ ഉപയോഗിച്ച് ഏതെങ്കിലും വ്യക്തി കളുടെ സ്വകാര്യത യെ ഹനിക്കും വിധം പ്രചാരണ ങ്ങള്‍ നടത്തുന്ന വര്‍ക്ക് ആറു മാസത്തെ തടവോ ഒന്നര ലക്ഷം മുതല്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴയോ അടക്കണം എന്നുള്ള കടുത്ത ശിക്ഷ യാണ് നിശ്ചയി ച്ചിരിക്കുന്നത് എന്ന് ലഫ്റ്റനന്‍റ് കേണല്‍ സലാഹ് അല്‍ ഗൂല്‍ വ്യക്ത മാക്കി.
വാഹന അപകടങ്ങ ളുടെയോ അപകടങ്ങളില്‍ പെട്ട ഇര കളുടെയോ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നതും സമാനമായ കുറ്റ കൃത്യം തന്നെ എന്നും മന്ത്രാലയം അറിയിപ്പില്‍ പറയുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നിയമം, മാധ്യമങ്ങള്‍, യു.എ.ഇ.