കോഴിക്കോട് ജില്ല കെ. എം സി. സി കമ്മിറ്റി

April 23rd, 2012

abudhabi-calicut-kmcc-committee-2012-ePathram
അബുദാബി : കോഴിക്കോട് ജില്ലാ കെ. എം. സി. സി. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടന്ന കൌണ്‍സില്‍ മീറ്റ്‌ അബ്ദുള്ള ഫാറൂഖി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ഇ. സി. ഇബ്രഹിം ഹാജി അദ്ധ്യക്ഷത വഹിച്ചു.

പ്രസിഡണ്ട്‌ : ജാഫര്‍ തങ്ങള്‍. ജനറല്‍ സെക്രട്ടറി : അബ്ദുല്‍ ബാസിത്ത് കായക്കണ്ടി. ട്രഷറര്‍ : പി. ആലിക്കോയ എന്നിവരും വൈസ് പ്രസിഡണ്ടു മാരായി എം. സി. മൂസക്കോയ, കെ. കെ. ഉമ്മര്‍, നാസര്‍ കുന്നുമ്മല്‍ എന്നിവരും ജോയിന്റ്സെക്രട്ടറി മാരായി ലത്തീഫ് വാണിമേല്‍, കെ. കെ. കാസിം, യു. അബ്ദുല്‍ സലാം എന്നിവരെയും തെരഞ്ഞെടുത്തു.

ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശറഫുദ്ധീന്‍ മംഗലാട്, ഹാഫിസ് മുഹമ്മദ്‌, ലത്തീഫ് കടമേരി, പി. കെ. അബ്ദുള്ള ഹാജി, അഷ്‌റഫ്‌ അണ്ടിക്കോട്, കുഞ്ഞബ്ദുള്ള കാക്കുനി, നൗഷാദ് കൊയിലാണ്ടി എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

അബുദാബി കുറ്റിയാടി മണ്ഡലം കെ. എം. സി. സി ഭാരവാഹികള്‍

April 19th, 2012

abudhabi-kmcc-kuttyadi-committee-2012-ePathram
അബുദാബി : അബുദാബി കുറ്റിയാടി മണ്ഡലം കെ. എം. സി. സി. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്‌ : ലത്തീഫ് കടമേരി, ജനറല്‍ സെക്രട്ടറി : കുഞ്ഞബ്ദുള്ള കാക്കുനി, ട്രഷറര്‍ : അഷ്‌റഫ് നജാത്ത് എന്നിവരും വൈസ് പ്രസിഡണ്ടു മാരായി ജാഫര്‍ തങ്ങള്‍ വരയാലില്‍, ബഷീര്‍ കപ്പ്ലിക്കണ്ടി, പി. കെ. കെ. അബ്ദുള്ള, ടി. ടി. കെ. ബഷീര്‍, ജോയന്റ് സെക്രട്ടറി മാരായി അബ്ദുല്‍ സലാം കീഴല്‍, സഈദ് ടി. കെ. സിറാജ് കുറ്റിയാടി, ജാഫര്‍ ഫാറൂഖി എന്നിവരെ തിരഞ്ഞെടുത്തു

അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടന്ന കൗണ്‍സില്‍ മീറ്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശറഫുദ്ദീന്‍ മംഗലാട് ഉദ്ഘാടനം ചെയ്തു. ഹാരിസ് ബാഖവി പ്രാര്‍ത്ഥന നടത്തി. ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് പി. ആലി ക്കോയ, നൗഷാദ്, സിറാജ് പയ്യോളി എന്നിവര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നിര്‍വഹിച്ചു.

സ്റ്റേറ്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദു റഹിമാന്‍ പൂവല്‍, ജില്ലാ ഭാരവാഹി കളായ ഇ. സി. ഇബ്രഹിം ഹാജി, അബ്ദുല്‍ ബാസിത്ത് കയക്കണ്ടി, ഹാഫിസ് മുഹമ്മദ്, അഷ്‌റഫ്, കെ. കെ. ഉമ്മര്‍, കെ. കെ. കാസിം, ബഷീര്‍ കപ്പ്ലിക്കണ്ടി, ആരിഫ് കടമേരി, നാസര്‍ മേമുണ്ട, റാഷിദ് എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഗുരുവായൂര്‍ മണ്ഡലം കെ. എം. സി. സി. കമ്മിറ്റി

April 17th, 2012

guruvayoor-kmcc-committee-2012-ePathram
ദുബായ് : ഗുരുവായൂര്‍ മണ്ഡലം കെ. എം. സി. സി. ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റ്‌ മുഹമ്മദ്‌ തിരുവത്ര, ജനറല്‍ സെക്രട്ടറി കെ എസ് നഹാസ്, ട്രഷറര്‍ മുഹമ്മദ്‌ അക്ബര്‍ എന്നിവരും വൈസ് പ്രസിഡണ്ടു മാരായി ഉമ്മര്‍ മുഹമ്മദ്‌, എന്‍ വി ഇസ്മയില്‍, സൈനുദ്ധീന്‍ ഞമനങ്ങാട്, മൊയ്തീന്‍ പുന്നയൂര്‍ എന്നിവരും സെക്രട്ടറി മാരായി എന്‍ എം ഷാഹുല്‍ ഹമീദ്, അബ്ദുല്‍ ഹമീദ് വടക്കേക്കാട്, നൌഫല്‍ പുത്തന്‍ പുരയില്‍, റസാക്ക് ഒരുമനയൂര്‍ എന്നിവരെയുമാണ് തെരഞ്ഞെടുത്തത്.

ജില്ലാ സെക്രട്ടറി കെ എസ് ഷാനവാസ്‌ റിട്ടേണിംഗ് ഓഫീസര്‍ ആയിരുന്നു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സീതി സാഹിബ് അവാര്‍ഡ് ദാനം ഏപ്രില്‍ ആറിന്

April 2nd, 2012

ദുബായ് :സേവന പ്രതിബദ്ധതക്ക്‌ സീതി സാഹിബ് വിചാര വേദി നല്‍കുന്ന ഈ വര്‍ഷ ത്തെ സീതി സാഹിബ് പ്രവാസി അവാര്‍ഡ്‌ ആപ്രില്‍ ആറിനു വൈകീട്ട് ഏഴു മണിക്ക് ദുബായ്‌ ലോട്ടസ് ഡൌണ്‍ ടൌണ്‍ മെട്രോ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ഇ. ടി. മുഹമ്മദ്‌ ബഷീര്‍ എം.പി., അബ്ദുസ്സമദിനു സമ്മാനിക്കും.

പ്രസിഡന്റ്‌ സീതി പടിയത്തിന്റെ അദ്ധ്യക്ഷത യില്‍ ചേരുന്ന അവാര്‍ഡ്‌ മീറ്റ്‌ കെ. എച്. എം. അഷ്റഫ് ഉത്ഘാടനം ചെയ്യും.

ശംസുദ്ധീന്‍ മുഹിയുദ്ദീന്‍ സബീല്‍, ഇബ്രാഹിം എളേറ്റില്‍, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, ബഷീര്‍ പടിയത്ത്, അഡ്വ. വൈ. എ. റഹീം, യഹിയ തളങ്കര, രമേശ്‌ പയ്യന്നൂര്‍, പി. ടി. അബ്ദുല്‍ റഹ്മാന്‍, സി. ടി. ബഷീര്‍, എന്‍. എ. കരീം, ഷീല പോള്‍, വി. കെ. മുരളിധരന്‍, പുന്നക്കന്‍ മുഹമ്മദാലി, ഇ. സതീഷ്‌, അബ്ദുല്‍ കരീം ഹാജി തിരുവത്ര, വി. പി. അഹമ്മദ് കുട്ടി മദനി, വിവധ സംഘടന നേതാക്കള്‍, കെ. എം. സി. സി. നേതാക്കള്‍, വിവിധ എമിരേറ്റ്‌സ് ഭാര വാഹികള്‍ തുടങ്ങിയവര്‍ അനുമോദനങ്ങള്‍ അര്‍പ്പിക്കും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സീതി സാഹിബ് സ്മാരക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

March 25th, 2012

ദുബായ് : ഈ വര്‍ഷത്തെ സീതി സാഹിബ് സ്മാരക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രവാസി അവാര്‍ഡിന് അര്‍ഹമായത് ജീവകാരുണ്യ സാമുഹ്യ പ്രവര്‍ത്തന രംഗത്ത് നിറസാന്നിദ്ധ്യമായ എ. പി. അബ്ദുസ്സമദ്. എക്‌സലന്‍സി അവാര്‍ഡ് യു. എ. ഇ. യിലെ പൊതു രംഗത്ത് സജീവമായ ഡോ. പുത്തൂര്‍ റഹിമാന് നല്‍കും. നാട്ടിലെ സേവന പ്രതിബദ്ധത ക്കുള്ള അവാര്‍ഡ് നേടിയത്‌ വയനാട് മുട്ടില്‍ അനാഥശാല യുടെ കാര്യദര്‍ശി എം. എ. മുഹമ്മദ് ജമാല്‍ സാഹിബ്.

ദുബായില്‍ നടന്ന പത്ര സമ്മേളന ത്തില്‍ ജൂറി അംഗങ്ങളായ ഇ. സതീഷ്, വി. പി. അഹമ്മദു കുട്ടി മദനി, ഷീല പോള്‍ എന്നിവരാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. പത്ര സമ്മേളന ത്തില്‍ ഉപദേശക സമിതി ചെയര്‍മാന്‍ കെ. എച്. എം. അഷ്‌റഫ്, പ്രസിഡന്റ് സീതി പടിയത്ത്, ജനറല്‍ സെക്രട്ടറി അഷ്‌റഫ് കൊടുങ്ങല്ലൂര്‍, വൈസ് പ്രസിഡന്റ് മാരായ ഹനീഫ് കല്‍മാട്ട, മുസ്തഫ മുട്ടുങ്ങല്‍, സെക്രട്ടറി നാസര്‍ കുറുമ്പത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.

ഏപ്രില്‍ 6 ന് ദുബായ് ലോട്ടസ് ഡൌണ്‍ ടൌണ്‍ ഹോട്ടല്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എ പി അബ്ദു സ്സമദ്, ഡോ. പുത്തൂര്‍ റഹിമാന്‍ എന്നിവര്‍ക്ക്‌ മുസ്ലീം ലീഗ് നേതാവും പാര്‍ലിമെന്റ് മെമ്പറുമായ ഇ. ടി. മുഹമ്മദ് ബഷീര്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും. കൊടുങ്ങല്ലുരില്‍ നടക്കുന്ന അന്താരാഷ്ട്ര സീതി സാഹിബ് അനുസ്മരണ സെമിനാറില്‍ എം. എ. മുഹമ്മദ് ജമാല്‍ സാഹിബിനുള്ള അവാര്‍ഡ് സമ്മാനിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സി. കെ. ചന്ദ്രപ്പന് പ്രവാസ ലോക ത്തിന്റെ സ്നേഹാദരം
Next »Next Page » അനുശോചനയോഗം »



  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine