ദുബായ് : കേരള ത്തിലെ നിര്‍ദ്ധനരായ കാന്‍സര്‍ – വൃക്ക രോഗികള്‍ക്കും മാരക രോഗങ്ങള്‍ ബാധിച്ചവര്‍ക്കും വര്‍ഷങ്ങളായി താങ്ങും തണലുമായി പ്രവര്‍ത്തിച്ചു വരുന്ന സാമൂഹിക ജീവകാരുണ്യ സംഘടനയായ സി. എച്ച്. മുഹമ്മദ് കോയ ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹായം അനുവദിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയ സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹം ആണെന്ന് ദുബായ് കെ. എം. സി. സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.
ജാതി മത ഭേദമന്യേ വര്‍ഷങ്ങളായി ജീവ കാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ സംഘടന യായ സി. എച്ച്. സെന്ററിനെ സഹായി ക്കുന്നതും പ്രോത്സാഹി പ്പിക്കുന്നതും ജനാധിപത്യ സര്‍ക്കാറിന്റെ കടമയും ബാദ്ധ്യത യുമാണ്.
വൃക്ക രോഗികള്‍ക്ക് തികച്ചും സൗജന്യ മായി ഡയാലിസിസ് ചെയ്യാവുന്ന കേന്ദ്രമാണ് സി. എച്ച്. സെന്റര്‍.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., ജീവകാരുണ്യം