ദുബായ് : കേരള ത്തില്‍ നിന്ന് ഗള്‍ഫ് രാജ്യ ങ്ങളിലേക്ക് കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ആലോചനകള്‍ നടക്കുന്നു എന്ന വാര്‍ത്ത സന്തോഷകരം ആണെന്ന് ദല അഭിപ്രായപ്പെട്ടു. സാധരണ ക്കാരായ പ്രവാസി കള്‍ക്ക് ആശ്വാസ പ്രദമാകുന്ന കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുന്ന തിനുള്ള നടപടികള്‍ ത്വരിത പ്പെടുത്തണം എന്ന് ദല അധികൃതരോട് ആവശ്യപ്പെട്ടു. ഇത്തരമൊരു സംരംഭത്തിന് വേണ്ടി ദല കാലങ്ങളായി ശബ്ദമുയര്‍ത്തി വരികയാണ്.
2011 ഫെബ്രുവരി യില്‍ നടന്ന ദല പ്രവാസി സംഗമം ഉന്നയിച്ച 26 ആവശ്യങ്ങളില്‍ ആദ്യത്തേത് ഇതായിരുന്നു. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിന് മുമ്പ് കേരള ത്തിലെ ഇരുമുന്നണി കള്‍ക്കും പ്രമുഖ രാഷ്ട്രിയ കക്ഷി കള്‍ക്കും ഈ പ്രശ്‌നാവലി അയച്ചു കൊടുത്തിരുന്നു. പ്രവാസി കാര്യവകുപ്പ് മന്ത്രിയുടെ യു. എ. ഇ. സന്ദര്‍ശന വേളയില്‍ ഈ പ്രശ്‌നാവലി നിവേദനമായി അദ്ദേഹത്തിന്ന് സമര്‍പ്പിച്ചിരുന്നു.
എയര്‍ ഇന്ത്യയുടെ ധാര്‍ഷ്ട്യം നിറഞ്ഞ സമീപന ത്തിന്റെയും മറ്റ് വിമാന ക്കമ്പനികളുടെ ഷൈലോക്കിയന്‍ രീതി യുടെയും ഫലമായി യാത്രാ ദുരിതം അനുഭവിക്കുന്ന സാധരണക്കാരായ പ്രവാസി കള്‍ക്ക് കപ്പല്‍ സര്‍വ്വീസ് ആശ്വാസം പകരുമെന്ന് കരുതുന്നതായി ദല ഭാരവാഹികള്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ദല, സാമൂഹ്യ സേവനം