യൂസേഴ്സ് ഫീ പുനപരിശോധിക്കണം : കെ. എം. സി. സി.

August 14th, 2010

air-india-express-epathramദുബായ്‌ : സെപ്തംബര്‍ 1 മുതല്‍ മംഗലാപുരം വിമാന ത്താവളം വഴി യാത്ര ചെയ്യുന്നവരുടെ മേല്‍ ചുമത്തുവാന്‍ തീരുമാനിച്ച യൂസേഴ്സ് ഫീ പിന്‍വലി ക്കണമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ക്രൂരതയ്ക്ക് വിധേയമാകേണ്ടി വരുന്ന മംഗലാപുരം വിമാന ത്താവളം വഴി യാത്ര ചെയ്യുന്ന അന്താരാഷ്‌ട്ര യാത്രക്കാരന് 825 രൂപ യൂസേഴ്സ് ഫീ ഏര്‍പ്പെടുത്താനുള്ള തീരുമാനം യാത്രക്കാരോട് കാണിക്കുന്ന അനീതിയാണെന്നും ഈ തീരുമാനം പുന പരിശോധി ക്കണമെന്നും ദുബായ്‌ കെ. എം. സി. സി. കാസറഗോഡ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡണ്ട് മഹ്മൂദ്‌ കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. ദുബായ് കെ. എം. സി. സി. മുന്‍ വൈസ്‌ പ്രസിഡണ്ട് ഹസൈനാര്‍ തോട്ടുഭാഗം, ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ്‌ ചെര്‍ക്കള, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ മുനീര്‍ ചെര്‍ക്കള, ഹസൈനാര്‍ ബിജന്തടുക്ക, ഇസ്മായീല്‍ മൈത്രി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്ലാടി സ്വാഗതവും സെക്രട്ടറി നൂറുദ്ദീന്‍ ആറാട്ടുകടവ്‌ നന്ദിയും പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി. ബി. അബ്ദുല്‍ റസാഖിന് സ്വീകരണം

August 14th, 2010

dubai-kmcc-pb-abdul-rasaq-epathram
ദുബായ്‌ : കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായ ശേഷം ആദ്യമായി യു.എ.ഇ. യില്‍ എത്തിയ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം പി. ബി. അബ്ദുല്‍ റസാഖിന് ദുബായ്‌ എയര്‍പോര്‍ട്ടില്‍ വെച്ച് ദുബായ്‌ കെ. എം. സി. സി. ട്രഷറര്‍ ഹുസൈനാര്‍ ഹാജി എടച്ചകൈയുടെ നേതൃത്വത്തില്‍ കെ. എം. സി. സി. പ്രവര്‍ത്തകര്‍ വമ്പിച്ച സ്വീകരണം നല്‍കി.

കെ. എം. സി. സി. നേതാക്കളായ ഹനീഫ്‌ ചെര്‍ക്കള, അബ്ദുല്ല ആറംഗാടി, ഗഫൂര്‍ എരിയാല്‍, മഹ്മൂദ്‌ കുളങ്ങര, സലാം കന്യപ്ലാടി, റഹീം ചെങ്കള, മുനീര്‍ ചെര്‍ക്കള തുടങ്ങിയവര്‍ സ്വീകരണ ചടങ്ങില്‍ സംബന്ധിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കെ.എം.സി.സി. സൌജന്യ മെഡിക്കല്‍ ക്യാമ്പ്‌

August 7th, 2010

(മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ വലുതായി കാണാം)

ദുബായ്‌ : ദുബായ്‌ കെ. എം. സി. സി. കൊല്ലം ജില്ലാ കമ്മിറ്റിയും അജ്മാന്‍ ഇബിന്‍ സിനാ മെഡിക്കല്‍ സെന്ററും ചേര്‍ന്ന് കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ നടത്തിയ സൌജന്യ മെഡിക്കല്‍ ക്യാമ്പ്‌ എം. കെ. ഗ്രൂപ്പ്‌ റീജ്യണല്‍ ഡയറക്ടര്‍ എം. എ. സലിം ഉദ്ഘാടനം ചെയ്യുന്നു. നിസാമുദ്ദീന്‍ കൊല്ലം, എം. ഷഹീര്‍, എന്‍. എം. പണിക്കര്‍ തുടങ്ങിയവര്‍ വേദിയില്‍.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശിഹാബ്‌ തങ്ങള്‍ അനുസ്മരണം

August 7th, 2010

(മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ വലുതായി കാണാം)

അജ്മാന്‍ : അജ്മാന്‍ കെ. എം. സി. സി. യില്‍ നടന്ന ശിഹാബ്‌ തങ്ങള്‍ അനുസ്മരണത്തില്‍ ചന്ദ്രിക അസോസിയേറ്റ്‌ എഡിറ്റര്‍ സി. പി. സൈതലവി പ്രസംഗിക്കുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മതേതര പാരമ്പര്യം നഷ്ടമാകുന്ന കേരളം

July 30th, 2010

jabbari-ka-epathramദുബായ്‌ : ആശയങ്ങളുമായി സംവദിക്കാനുള്ള അവസരം കേരളത്തില്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കു കയാണെന്ന് ദുബായ് തൃശൂര്‍ ജില്ലാ കെ. എം. സി. സി. സര്‍ഗ ധാര സംഘടിപ്പിച്ച സൌഹൃദ സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ബഷീര്‍, എം. ടി. മുതലായ സാംസ്കാരിക നായകന്മാര്‍ കേരളത്തില്‍ നിലനിര്‍ത്തിയ സാംസ്കാരിക മതേതര പാരമ്പര്യം നില നിര്‍ത്താന്‍ നമുക്ക്‌ കഴിയണം. അടയാളങ്ങള്‍ അവശേഷിപ്പിക്കാന്‍ കഴിയാതെ പോകുന്ന ജന്മം വ്യര്‍ത്ഥമാണെന്നും ഇത്തരം സാംസ്കാരിക കൂട്ടായ്മകള്‍ അടയാള പ്പെടുത്തലുക ളാണെന്നും അവര്‍ പറഞ്ഞു.

ചെയര്‍മാന്‍ കെ. എ. ജബ്ബാരി അദ്ധ്യക്ഷത വഹിച്ചു. സി.വി.എം. വാണിമേല്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവര്‍ത്തകനായ ബഷീര്‍ തിക്കോടി, മാധ്യമ പ്രവര്‍ത്തകന്‍ മസ്ഹര്‍, അഡ്വ. ജയരാജ്‌, റീന സലിം, ജില്ലാ പ്രസിഡണ്ട് ജമാല്‍ മനയത്ത്‌, ആഷ്റഫ്‌ പിള്ളക്കാട്, ആഷ്റഫ്‌ കൊടുങ്ങല്ലൂര്‍, എന്‍. കെ. ജലീല്‍, ഉമ്മര്‍ മണലാടി തുടങ്ങിയവര്‍ സംസാരിച്ചു. ബഷീര്‍ മാമ്പ്ര, അബ്ദുള്ളക്കുട്ടി ചേറ്റുവ എന്നിവര്‍ കവിതകള്‍ ആലപിച്ചു. ജന. സെക്രട്ടറി മുഹമ്മദ്‌ വെട്ടുകാട്‌ സ്വാഗതവും, ജന. കണ്‍വീനര്‍ അഷ്‌റഫ്‌ കിള്ളിമംഗലം നന്ദിയും പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

110 of 1111020109110111

« Previous Page« Previous « പുതിയ അനുഭവമായി ‘പ്രേമലേഖനം’
Next »Next Page » പ്രവാസ മയൂരം പുരസ്കാര സമര്‍പ്പണം ശനിയാഴ്ച »



  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും
  • അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു
  • ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു
  • വിദ്യാർത്ഥികൾ ഏപ്രിൽ 20 മുതൽ ക്ലാസ്സ്‌ മുറികളിലേക്ക് : സ്കൂള്‍ ബസ്സുകള്‍ തല്‍ക്കാലം ഇല്ല
  • കൂടുതൽ ഭാഗങ്ങളിൽ പെയ്ഡ് പാർക്കിംഗ്
  • യു. എ. ഇ. ക്ക് ഐക്യ ദാര്‍ഢ്യം : ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ബുർജീൽ ഹോൾഡിംഗ്‌സ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine