പി. എം. സാദിഖ് അലി അബുദാബി യില്‍

May 31st, 2012

pm-sadik-ali-in-abudhabi-ePathram
അബുദാബി : തൃശ്ശൂര്‍ ജില്ലാ കെ. എം. സി. സി. പ്രവര്‍ത്തനോല്‍ഘാടനം മെയ്‌ 31 വ്യാഴാഴ്ച വൈകീട്ട് 7.30 ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടക്കും. യൂത്ത്‌ ലീഗ് സംസ്ഥാന പ്രസിഡന്റ് പി. എം. സാദിഖ് അലി മുഖ്യാതിഥി ആയിരിക്കും. മത രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സീതി സാഹിബ് ഫൌണ്ടേഷന്‍

May 28th, 2012

seethi-sahib-foundation-formation-ePathram
ദുബായ് : സീതി സാഹിബ് വിചാര വേദി ഇനി മുതല്‍ സീതി സാഹിബ് ഫൗണ്ടേഷന്‍ എന്ന് അറിയപ്പെടും.

പ്രസിഡന്റ് സീതി പടിയത്തിന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന പ്രവര്‍ത്തക സമ്മേളന ത്തില്‍ പൊതു യോഗ തീരുമാന പ്രകാരം സംഘടന യുടെ പേര് സീതി സാഹിബ് ഫൗണ്ടേഷന്‍ എന്നാക്കി മാറ്റിയ തിന്റെ പ്രഖ്യാപനം ഉപദേശക സമിതി ചെയര്‍മാന്‍ കെ. എച്ച്. എം. അഷ്‌റഫ് നിര്‍വഹിച്ചു.

ഷാര്‍ജ കെ. എം. സി. സി. ജനറല്‍ സെക്രട്ടറി സഅദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അഹമ്മദ് കുട്ടി മദനി, ടി. കെ. ഖാലിദ് പാറപ്പിള്ളി, ഉബൈദ് ചേറ്റുവ, ഏരിയല്‍ മുഹമ്മദ് കുഞ്ഞി, പി. എ. ഫാറൂക്ക്, അബ്ദുല്‍ ഹമീദ് വടക്കേകാട്, കെ. എസ്. ഷാനവാസ്, അര്‍. വി. കബീര്‍, റസാക്ക് തൊഴിയൂര്‍, സൈനുദ്ധീന്‍ ഞമനങ്ങാട്, അഷ്‌റഫ് പിള്ളക്കാട്, ശരീഫ് ചിറക്കല്‍, എന്‍. കെ. അബ്ദുല്‍ ജലീല്‍, സലാം ചിറനെല്ലൂര്‍, പി. കെ. സിദ്ധീക്ക് പി. എസ്. സജിത്ത് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. അഷ്‌റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ഹനീഫ് കല്‍മട്ട നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സീതി സാഹിബ്‌ വിചാര വേദി പ്രവര്‍ത്തക യോഗം 25 ന്

May 22nd, 2012

dubai-kmcc-logo-big-epathram

ഷാര്‍ജ : സീതി സാഹിബ്‌ വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ അംഗ ങ്ങളെയും അനുഭാവി കളെയും പങ്കെടുപ്പിച്ചു വിപുലമായ പ്രവര്‍ത്തക യോഗം ദുബായ് കെ. എം. സി. സി. യില്‍ മേയ് 25 വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് ചേരും.

കൊടുങ്ങല്ലൂരില്‍ നടക്കുന്ന സംസ്ഥാന തല അനുസ്മരണ പരിപാടി വിജയിപ്പി ക്കുന്നതിനെ കുറിച്ചും, സീതി സാഹിബ്‌ ഫൌണ്ടേഷന്‍ തിരുവനന്തപുരത്തും അഴീക്കോടും തലശ്ശേരി യിലും സ്ഥാപിക്കുന്ന സ്മാരക സ്ഥാപനങ്ങളെ കുറിച്ചും മറ്റു ഭാവി പരിപാടികളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.

ഇതിനോട് അനുബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ സീതി പടിയത്ത് അദ്ധ്യക്ഷത വഹിച്ചു. കെ. എച്. എം അഷ്റഫ്, സഅദ് പുറക്കാട്, കുട്ടി കൂടല്ലൂര്‍, ജമാല്‍ മനയത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിശദ വിവരങ്ങള്‍ക്ക് : അഷ്റഫ് കൊടുങ്ങല്ലൂര്‍ 050 37 67 871

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചീഫ്‌ വിപ്പ്‌ പി. സി. ജോര്‍ജ്ജ് അബുദാബിയില്‍

May 15th, 2012

kmcc-calicut-committee-notice-ePathram
അബുദാബി : കേരള സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി. സി. ജോര്‍ജ്ജ് അബുദാബിയില്‍ എത്തുന്നു.

കോഴിക്കോട് ജില്ലാ കെ. എം. സി. സി. യുടെ പ്രവര്‍ത്തന ഉദ്ഘാടനത്തോട് അനുബന്ധിച്ച് മെയ്‌ 16 ബുധനാഴ്ച രാത്രി 7 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട്‌ പി. കെ. കെ. ബാവയും കെ. എം. സി. സി നേതാക്കളും രാഷ്ട്രീയ – സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

വിവരങ്ങള്‍ക്ക് വിളിക്കുക : അബ്ദുല്‍ ബാസിത്ത് കായക്കണ്ടി 050 31 40 534

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബി പയ്യന്നൂര്‍ മണ്ഡലം കെ. എം. സി. സി. യുടെ ജീവകാരുണ്യ പ്രവര്‍ത്തനം

May 15th, 2012

kmcc-financial-help-for-ashik-irikkoor-ePathram
അബുദാബി : ഹൃദയ ത്തില്‍ ദ്വാരവും വാല്‍വിന് തകരാരുമായി മരണ ത്തോട് മല്ലടിച്ച് കഴിയുന്ന നാലു വയസ്സു കാരന്‍ ഇരിക്കൂര്‍ സ്വദേശി ആഷികിന്റെ ശസ്ത്ര ക്രിയക്കുള്ള സഹായ ത്തിന്റെ ഭാഗമായി അബുദാബി പയ്യന്നൂര്‍ മണ്ഡലം കെ. എം. സി. സി. സ്വരൂപിച്ച അമ്പതിനായിരം രൂപ, ഇരിക്കൂര്‍ ആഷികിന്റെ വീട്ടിലെത്തി പയ്യന്നൂര്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട്‌ ശുക്കൂര്‍ ഹാജി കൈമാറി.

ലീഗ് നേതാക്കളായ എസ്. കെ. പി. സകരിയ്യ, എസ്. കെ. മഹമ്മൂദ്, കെ. കെ. അഷറഫ്, ഇ. വി. പി. സലാം, കെ. എം. സി. സി. അബുദാബി മണ്ഡലം ജോ. സെക്രടറി നസീര്‍ രാമന്തളി, ഇരിക്കൂര്‍ മണ്ഡലം മുസ്ലിം ലീഗ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മൂന്നു ലക്ഷ ത്തോളം ചെലവ് വരുന്ന ഈ കുട്ടി യുടെ ശസ്ത്രക്രിയക്ക് സഹായിക്കു വാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക :
നിഷ്താര്‍ ഇരിക്കൂര്‍ 0091 99 47 77 51 41

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നമ്മുടെ സംസ്‌കാരം കൈവിടാതെ സൂക്ഷിക്കണം : സ്‌പീക്കര്‍
Next »Next Page » യു. എ. ഇ. പുല്ലുറ്റ് അസോസിയേഷന്‍ മെമ്പേഴ്സ് മീറ്റ്‌ »



  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine