സീതി സാഹിബിന്റെ ഓര്‍മ്മകള്‍ കരുത്തു പകരുന്നു : മുനവ്വറലി ശിഹാബ് തങ്ങള്‍

May 25th, 2013

munavar-ali-thangal-ePathram
ദുബായ് : മുസ്ലിം നവോത്ഥാന നായകനും കേരള നിയമ സഭാ സ്പീക്കറു മായിരുന്ന കെ. എം. സീതി സാഹിബിന്റെ ഓര്‍മ്മകള്‍ സമുദായ ത്തിനു എന്നും കരുത്തു പകരുന്നതാണ് എന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

കേരളീയ മുസ്ലിം സമൂഹ ത്തിന്റെ വര്‍ത്ത മാനകാല വളര്‍ച്ചക്കും പുരോഗതിക്കും വഴി ഒരുക്കിയത്. സീതി സാഹിബിന്റെ പരിഷ്‌കരണ പ്രവര്‍ത്തന ങ്ങളാ യിരുന്നു. ദീര്‍ഘ വീഷണ ത്തോടെയുള്ള അദ്ദേഹ ത്തിന്റെ പ്രവര്‍ത്തനം സമൂഹത്തിനു എന്നെന്നും പാഠമാണെന്നും കാല ങ്ങളോളം അതിനു പ്രസക്തി യുണ്ടെന്നും തങ്ങള്‍ കൂട്ടിചേര്‍ത്തു.

സീതി സാഹിബ് ഫൗണ്ടേഷന്‍ യു. എ. ഇ. ചാപ്റ്റര്‍ ജനറല്‍ ബോഡി യോഗം ഷാര്‍ജ യില്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുക യാരുന്നു അദ്ദേഹം.

പ്രസിഡന്റ് സീതി പടിയത്ത് അദ്ധ്യക്ഷത വഹിച്ചു. യു. എ. ഇ. നാഷനല്‍ കമ്മിററി വൈസ് പ്രസിഡന്റ് കെ. എച്ച്. എം. അഷറഫ്, ഷാര്‍ജ കെ. എം. സി. സി.പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി, ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി. കെ. അന്‍വര്‍ നഹ വി. പി. അഹമ്മദ് കുട്ടി മദനി, ഖലിദ് പാരപ്പിള്ളി, തയ്യിബ് ചേററുവ, വി. എ. സുലൈമാന്‍ ഹാജി, നജീബ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇസ്മായില്‍ ഏറാമല പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഷറഫ് കൊടുങ്ങല്ലുര്‍ സ്വാഗതവും, ഇര്‍ഷാദ് ഓച്ചിറ നന്ദിയും പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. എം. ഹനീഫിന്റെ നിര്യാണ ത്തില്‍ അനുശോചിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സീതി സാഹിബ് ഫൗണ്ടേഷൻ ജനറൽ ബോഡി വെള്ളിയാഴ്ച്ച

May 19th, 2013

ഷാര്‍ജ : സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. ചാപ്റ്റർ ജനറൽ ബോഡി മെയ് 24 വെള്ളിയാഴ്ച ഉച്ചക്കു് 1.30 നു് ഷർജ കെ. എം. സി. സി. ഹാളിൽ ചേരും എന്ന്‍ ജനറൽ സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലുർ അറിയിച്ചു.

കൂടുതൽ വിവരങ്ങള്‍ക്ക് : 050 37 67 871

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

വിജയി കള്‍ക്ക് മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ ആദരം

May 18th, 2013

malappuram-dist-plus-two-winner-arjun-sreedhar-ePathram
ദുബായ് : ഹൈയര്‍ സെക്കന്ററി പരീക്ഷ യില്‍ ഒന്‍പതാം തവണയും നൂറു മേനി മികവില്‍ ചരിത്ര വിജയം നേടിയ മലപ്പുറം എടരിക്കോട് പി. കെ. എം. എം. ഹയര്‍സെക്കന്‍ഡറി സ്കൂളിനും സംസ്ഥാനത്ത് പരീക്ഷ യില്‍ ഒന്നാമത് എത്തിയ തിലൂടെ മലപ്പുറം ജില്ല യുടെ അഭിമാനമായി മാറിയ അര്‍ജുന്‍ ശ്രീധര്‍ക്കും ദുബായ് കെ. എം. സി. സി. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആദരം.

സ്കൂളിനും അര്‍ജുന്‍ ശ്രീധറിനുമുള്ള പുരസ്കാരങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് സമ്മാനിച്ചു. ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളോ ടൊപ്പം തന്നെ വിദ്യാഭ്യാസ പ്രവര്‍ത്തന ങ്ങളിലും അനുകര ണീയ മായ മാതൃകയാണു കെ. എം. സി. സി. നടത്തുന്നത് എന്ന് പ്രസിഡന്റ് സുഹറ മമ്പാട് അഭിപ്രായപ്പെട്ടു.

റാങ്ക് ജേതാവ് അര്‍ജുന്‍ ശ്രീധര്‍ നന്ദി പ്രകാശിപ്പിച്ചു. സ്കൂള്‍ മാനേജര്‍ ബഷീര്‍ എടരിക്കോട്, പ്രിസിപ്പല്‍ മുഹമ്മദ്‌ ഷാഫി ആശംസ നേര്‍ന്നു. കെ. എം. സി. സി. ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് ആര്‍. ശുക്കൂര്‍ അദ്ധ്യക്ഷത വഹിച്ചു.

ഉമ്മര്‍ ആവയില്‍ സ്വാഗതവും നാസര്‍ കുറുമ്പത്തൂര്‍ നന്ദിയും പറഞ്ഞു. കെ. എം. സി. സി. നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ. എം. മാണി ഇസ്ലാമിക് സെന്ററില്‍

May 1st, 2013

indian-islamic-centre-40th-anniversary-logo-ePathram
അബുദാബി : ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററി ന്റെ ഈ വര്‍ഷ ത്തെ പ്രവര്‍ത്ത നോദ്ഘാടനം മെയ് 2 വ്യാഴാഴ്ച രാത്രി 7.30 നു ധന കാര്യ വകുപ്പ് മന്ത്രി കെ. എം. മാണി നിര്‍വഹിക്കും. ഇസ്ലാമിക് സെന്റര്‍ ഹാളില്‍ നടക്കുന്ന പരിപാടി യില്‍ പത്മശ്രീ എം. എ. യൂസഫലി മുഖ്യ പ്രഭാഷണം നടത്തും.

സെന്ററിന്റെ നാല്പതാം വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി 40 നിര്‍ധന കുടുംബ ങ്ങള്‍ക്കുള്ള റിലീഫ് പദ്ധതി കളുടെ പ്രഖ്യാപനവും ബ്രോഷര്‍ പ്രകാശനവും ചടങ്ങില്‍ നിര്‍വഹിക്കും. സാമൂഹിക, സാംസ്‌കാരിക വ്യവസായ രംഗത്തുള്ള പ്രമുഖരും പങ്കെടുക്കും.

മൈലാഞ്ചി റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനം നേടിയ ഗായകന്‍ നവാസ് കാസര്‍കോട് നയിക്കുന്ന മാപ്പിളപ്പാട്ട് ഗാനമേള പരിപാടി യുടെ മുഖ്യ ആകര്‍ഷക ഘടകം ആയിരിക്കും എന്നു സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുസ്‌രിസ് ഫെസ്റ്റ് ഏപ്രില്‍ 26 ന്‌ ദുബായില്‍

April 22nd, 2013

ദുബായ് : യു. എ. ഇ. യിലെ കൊടുങ്ങല്ലുര്‍ നിവാസി കളെയും കുടുംബാംഗ ങ്ങളെയും സുഹൃത്തു ക്കളെയും പങ്കെടുപ്പിച്ച് കൊടുങ്ങല്ലുര്‍ മണ്ഡലം കെ. എം. സി. സി. സംഘടി പ്പിക്കുന്ന ‘മുസ് രിസ് ഫെസ്റ്റ്’ ഏപ്രില്‍ 26 ന് ഖിസൈസ് ഗല്‍ഫ് മോഡല്‍ സ്‌കൂളില്‍ നടക്കും.

മൂന്നു മണി യോടെ വടംവലി, പാചക മത്സര ങ്ങളോടെ ആരംഭിക്കുന്ന ആഘോഷ പരിപാടി കളോടനു ബന്ധിച്ച് അറബിക് ഡാന്‍സ്, ഒപ്പന, കോല്‍കളി, ദഫ് മുട്ട് എന്നിവ അരങ്ങേറും.

വൈകീട്ട് നടക്കുന്ന സംസ്‌കാരിക സമ്മേളന ത്തില്‍ ഗ്രാമ വികസന ന്യുന പക്ഷ ക്ഷേമ വകുപ്പു മന്ത്രി മഞ്ഞളാം കുഴി അലി മുഖ്യ അതിഥി യായി പങ്കെടുക്കും. സേവന പ്രതിബദ്ധത ക്കു നല്‍കുന്ന പ്രഥമ മുസ്‌രിസ് അവാര്‍ഡ് അഷ്‌റഫ് താമര ശ്ശേരിക്ക് മന്ത്രി സമ്മാനിക്കും.

കെ. എം. സി. സി. ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്യും. കൊടുങ്ങല്ലുര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ എം. കെ. മാലിക്, വിവിധ നേതാക്കള്‍ തുടങ്ങിയവര്‍
ആശംസകള്‍ നേരും.

മലയാള ഗാനാലാപന ത്താല്‍ പ്രശസ്തനായ അറബ് ഗായകന്‍ അഹമ്മദ് മുഖാവി, കൊചിന്‍ അന്‍സാര്‍ എന്നിവര്‍ പങ്കെടുക്കുന്ന ഇശല്‍ നിശ ഗാനമേള നടക്കും.

സാന്ത്വനം എന്ന പേരില്‍ വിവിധ ജീവകാരുണ്യ പ്രവര്‍ത്തന ങ്ങളുടെ പ്രഖ്യാപനവും ഉദ്ഘാടനവും നടക്കും.

കൂടുതല്‍ വിവര ങ്ങള്‍ക്ക് 055 93 42 024

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യുവ കലാ സന്ധ്യ ഏപ്രില്‍ 26 വെള്ളിയാഴ്ച
Next »Next Page » പഠനം എളുപ്പമാക്കാനുള്ള വഴികളുമായി ‘ഫിയസ്റ്റ 2013’ »



  • ബാഫഖി തങ്ങളുടെ സംഭാവന പുതു തലമുറ പഠന വിഷയം ആക്കണം : എം. എ. റസാഖ് മാസ്റ്റർ
  • ഹെൽത്ത് കെയർ വീഡിയോ സീരിസ് എച്ച് ഫോർ ഹോപ്പ് പുറത്തിറങ്ങി
  • കെ. എം. സി. സി. ഇവന്റസ്‌ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു
  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine