ഗള്‍ഫ് സത്യധാര മാസിക പ്രകാശനം : ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും

March 19th, 2013

skssf-satyadhara-magazine-release-press-meet-ePathram
അബൂദാബി : എസ്. കെ. എസ്. എസ്. എഫ്. മുഖ പത്ര മായ സത്യധാര യുടെ ഗള്‍ഫ്‌ എഡിഷന്‍ പ്രസിദ്ധീകരണം ആരംഭിക്കുന്നു. കുടുംബ മാസിക യായിട്ടാവും ഗള്‍ഫ്‌ സത്യധാര പുറത്തിറ ങ്ങുന്നത്. ഒട്ടനവധി മലയാളി കുടുംബങ്ങള്‍ അധിവസിക്കുന്ന ഗള്‍ഫില്‍ ധാര്‍മിക ബോധം വളര്‍ത്താന്‍ സഹായമാകുന്ന കുടുംബ മാസികയുടെ അഭാവം പ്രകടമാണ്. ആ വിടവ് നികത്തുകയും ഒറ്റപ്പെടലിന്റെ സാഹചര്യങ്ങളില്‍ ലഭിക്കാതെ പോകുന്ന ധാര്‍മിക ബോധവും തുടര്‍ വിദ്യാഭ്യാസ അവസരവും സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഗള്‍ഫ്‌ സത്യധാര ലകഷ്യമിടുന്നത്.

ജോലി, വിശ്രമം, പണത്തിന്റെ വിനിമയ നിരക്ക് എന്നീ വാക്ക് ത്രയങ്ങളില്‍ ഒതുങ്ങുകയും ചുരുങ്ങുകയും ചെയ്യുന്ന ഗള്‍ഫ്‌ മലയാളിക്ക് ലളിത വായന യിലേക്ക് പ്രചോദനം നല്‍കുക എന്നതാണ് ഗള്‍ഫ്‌ സത്യധാര യുടെ മറ്റൊരു ലക്‌ഷ്യം. യു. എ. ഇ. യില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗള്‍ഫ്‌ സത്യധാര ഏപ്രില്‍ ലക്കം മുതല്‍ എല്ലാ ഗള്‍ഫ്‌ രാജ്യങ്ങളിലും വിതരണ ത്തിനെത്തും.

22നു അബൂദാബി ഇന്ത്യന്‍ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കുന്ന പരിപാടിയില് ‍വെച്ച് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഗള്‍ഫ്‌ സത്യധാര യുടെ പ്രകാശന കര്‍മം നിര്‍വഹിക്കും. യു. എ. ഇ ഭരണാധികാരിയുടെ മത കാര്യ ഉപദേഷ്ടാവ് ഷെയ്ഖ്‌ അലി അല്‍ ഹാശിമി പരിപാടി ഉദ്ഘാടനം ചെയ്യും.

എം. കെ. ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ പത്മശ്രീ യൂസുഫ് അലി എം. എ. വിശിഷ്ടാതിഥി യായി സംബന്ധിക്കും. സത്യധാര മാനേജിംഗ് ഡയരക്ടര്‍ സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, ചീഫ് എഡിറ്റര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, S K S S F സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി തുടങ്ങിയ മത സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുസ്ലിം ലീഗ് സ്ഥാപക ദിനാചരണം : അബുദാബിയില്‍ പൊതു പ്രഭാഷണം

March 16th, 2013

അബുദാബി : മുസ്ലിം ലീഗിന്റെ അറുപത്തി ആറാം സ്ഥാപക ദിനാചരണ ത്തിന്റെ ഭാഗമായി അബുദാബി കെ. എം. സി. സി “മുസ്ലിം ലീഗ് ജാഗരണ ത്തിന്റെ 65 വര്‍ഷങ്ങള്‍” എന്ന വിഷയ ത്തില്‍ പൊതു പ്രഭാഷണം സംഘടിപ്പിക്കുന്നു.

മാര്‍ച്ച് 17 ഞായറാഴ്ച രാത്രി 8 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന പരിപാടി യില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും പ്രമുഖ വാഗ്മി യുമായ അസ്കര്‍ ഫറൂക്ക് മുഖ്യ പ്രഭാഷണം നടത്തും. യു. എ. ഇ. കെ. എം. സി. സി. കേന്ദ്ര നേതാക്കള്‍ പങ്കെടുക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘ബൈത്തുല്‍ റഹ്മ’ കാമ്പയിന്‍ അബുദാബിയില്‍ സമാപിച്ചു

March 11th, 2013

അബുദാബി : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം കെ. എം. സി. സി. നടപ്പി ലാക്കുന്ന ‘ബൈത്തുല്‍ റഹ്മ’ പദ്ധതി യുടെ ഭാഗ മായി അബുദാബി കുന്നം കുളം മണ്ഡലം കെ. എം. സി. സി. കമ്മിറ്റി, മണ്ഡല ത്തിലെ നിര്‍ധന കുടുംബ ങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിന്റെ പ്രചാരണാര്‍ത്ഥം അബുദാബി യില്‍ സംഘടിപ്പിച്ച ‘ബൈത്തുല്‍ റഹ്മ’ കാമ്പയിന്‍ സമാപന സമ്മേളനവും സാംസ്കാരിക സമ്മേളനവും ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്നു.

പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്ത സമ്മേളന ത്തില്‍ ഇ. പി. ഖമറുദ്ധീന്‍ അധ്യക്ഷനും ശൈഖ് ബദര്‍ ഹാരിസ് അല്‍ ഹിലാലി മുഖ്യ അതിതിയും ആയിരുന്നു. ചടങ്ങില്‍ വെച്ച് മത സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരെ ആദരിച്ചു.

ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, കെ. എം. സി. സി. ഭാരവാഹികള്‍ ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഖാസി സി. എം. അബ്ദുള്ള മൗലവി : ഉത്തര മലബാറിന്റെ വൈജ്ഞാനീക മുന്നേറ്റ ത്തിന്റെ വിജയ ശില്പി

March 4th, 2013

simsarul-haq-hudawi-ePathram
അബുദാബി : മത ഭൗതീക വിദ്യാഭ്യാസ ത്തിന്റെ വ്യാപന ത്തിന് വേണ്ടി ത്യാഗ പൂര്‍ണ്ണ മായ ജീവിതം നയിച്ച് വിജ്ഞാന ഗോപുര ങ്ങള്‍ സമൂഹത്തിനു സമര്‍പ്പിച്ചു കൊണ്ട് നമ്മോട്`വിട പറഞ്ഞ മഹാ പണ്ഡിത നായിരുന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ ഉപാദ്ധ്യക്ഷനും മംഗലാ പുരം സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയുമായിരുന്ന മര്‍ഹൂം. ഖാസി സി. എം. അബ്ദുള്ള മൗലവി എന്ന് പ്രമുഖ പ്രഭാഷകനും അബുദാബി ബ്രിട്ടീഷ്‌ സ്കൂ ളിലെ ഇസ്ലാമിക്‌ വിഭാഗം മേധാവി യുമായ സിംസാറുല്‍ ഹഖ് ഹുദവി പ്രസ്താവിച്ചു.

അബുദാബി – കാസറഗോഡ് ജില്ലാ എസ്‌. കെ. എസ്‌. എസ്‌. എഫിന്റെയും മലബാര്‍ ഇസ്ലാമിക്‌ കോംപ്ലക്സ്‌ അബുദാബി കമ്മിറ്റി യുടെയും സംയുക്ത ആഭിമുഖ്യ ത്തില്‍ ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളന ത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.

വെറുതെ ഇരിക്കാന്‍ തീരെ ഇഷ്ടപ്പെടാതിരുന്ന അദ്ദേഹം വിവര ശേഖര ത്തില്‍ എന്നും താത്പര്യം കാണിച്ച വ്യക്തി യായിരുന്നു. ഉത്തര മലബാറിന്റെ വൈജ്ഞാനിക മുന്നേറ്റ ത്തിന് കുതിപ്പേകുന്ന തില്‍ സഹായിച്ച എം. ഐ. സി, ജാമിഅ: സഅദിയ്യ: അറബിയ്യ: എന്നീ രണ്ടു വിദ്യഭ്യാസ സ്ഥാപന ങ്ങളുടെ ശില്പിയായ അദ്ദേഹം വിശ്രമം എന്തെന്നറിയാത്ത കര്‍മ്മ നിരതനായ പ്രവര്‍ത്തക നായിരുന്നു.

താന്‍ അക്ഷീണം പ്രയതിനിച്ചു നട്ടു വളര്‍ത്തി യുണ്ടാക്കിയ സഅദിയ്യ: അറബിക് കോളേജ്‌ അന്യാധീനപ്പെട്ടു പോയപ്പോള്‍ അതിന്റെ വീണ്ടെടുപ്പിനു വേണ്ടി നിയമ പോരാട്ടം നടത്തണം എന്നുള്ള വേണ്ടപ്പെട്ട വരുടെയും നാട്ടു കാരുടെയും അഭ്യര്‍ത്ഥന കളെ സ്നേഹ പൂര്‍വ്വം മാറ്റി വെച്ച അദ്ദേഹം ഒരു ബല പ്രയോഗ ത്തിന് മുതിരാതെ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനം പടുത്തുയര്‍ത്തു ന്നതിനു വേണ്ടി സമാധാന ത്തോടെ പ്രവര്‍ത്തിക്കാന്‍ ആയിരുന്നു താത്പര്യപ്പെട്ടത്.

മത – ഭൗതീക സമന്വയ പഠനം എന്ന ആശയം കേരള ത്തില്‍ ആദ്യമായി അവതരിപ്പിച്ച് അത് യാഥാര്‍ത്ഥ്യ മാക്കുനതിനു വേണ്ടി മുന്നോട്ട് വന്നതും സി. എം. ഉസ്താദ്‌ ആയിരുന്നു. പിന്നീട് വര്‍ഷ ങ്ങള്‍ കഴിഞ്ഞാണ് ചെമ്മാട് ദാറുല്‍ ഹുദ യൊക്കെ സ്ഥാപിത മാവുന്നത് എന്നും സിംസാറുല്‍ ഹഖ് ഹുദവി പറഞ്ഞു. സി. എം. ഉസ്താദി നോടൊപ്പ മുള്ള നിരവധി അനുഭവ ങ്ങളും അദ്ദേഹം സദസ്സു മായി പങ്കു വെച്ചു.

അബ്ദുറഹ്മാന്‍ പൊവ്വലിന്റെ അധ്യക്ഷത യില്‍ സയ്യിദ്‌ നൂറുദ്ദീന്‍ തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സയ്യിദ്‌ അബ്ദു റഹ്മാന്‍ തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നിര്‍വഹിച്ചു. ഹാരിസ്‌ ബാഖവി കടമേരി, ടി. എ. ഹമീദ്‌ ഹാജി പുതിയങ്ങാടി, സഅദ് ഫൈസി ഗൂഡല്ലൂര്‍, സി. എം. ഉസ്താദിന്റെ മകന്‍ സി. എം. മുഹമ്മദ്‌ ഉസ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

സി. എച്ച്. മുഹമ്മദ്‌ ഷമീര്‍ മാസ്റ്റര്‍ പരപ്പ സ്വാഗതവും നൌഷാദ് മിഅരാജ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബൈത്തുല്‍ റഹ്മ പദ്ധതി : അബുദാബി യില്‍ വിപുലമായ പരിപാടികള്‍

March 4th, 2013

അബുദാബി : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം കെ. എം. സി. സി. നടപ്പിലാക്കുന്ന ‘ബൈത്തുല്‍ റഹ്മ’ പദ്ധതി യുടെ ഭാഗമായി അബുദാബി കുന്നം കുളം മണ്ഡലം കെ. എം. സി. സി. കമ്മിറ്റി, മണ്ഡല ത്തിലെ നിര്‍ധന കുടുംബ ങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിന്റെ പ്രചാരണാര്‍ത്ഥം അബുദാബി യില്‍ സംഘടിപ്പിക്കുന്ന ‘ബൈത്തുല്‍ റഹ്മ’ കാമ്പയിന്‍ മാര്‍ച്ച് 7, 8 – വ്യാഴം, വെള്ളി ദിവസ ങ്ങളില്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും.

പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍, ശൈഖ് ബദര്‍ ഹാരിസ് അല്‍ ഹിലാലി, പ്രമുഖ പ്രാസംഗികന്‍ സിദ്ധീഖ് അലി രാങ്ങാട്ടൂര്‍, യുവ പണ്ഡിതന്‍ നവാസ് മന്നാനി തുടങ്ങിയവര്‍ പങ്കെടുക്കും.

(വിവരങ്ങള്‍ക്ക് : റഫീഖ് – 050 566 73 56)

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സമാജം പാചക ക്ലാസ് തുടങ്ങി
Next »Next Page » ഖാസി സി. എം. അബ്ദുള്ള മൗലവി : ഉത്തര മലബാറിന്റെ വൈജ്ഞാനീക മുന്നേറ്റ ത്തിന്റെ വിജയ ശില്പി »



  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine