കേരളത്തിന്റെ വികസനം മറച്ചു വെക്കാന്‍ ശ്രമം : മഞ്ഞളാം കുഴി അലി

October 5th, 2013

minister-manjalam-kuzhi-ali-ePathram
ദുബായ് : കേരള മോഡല്‍ വികസനം ഇന്ത്യ യില്‍ തന്നെ ചര്‍ച്ച ആകേണ്ട സമയത്ത് ഗുജറാത്ത് മോഡല്‍, മോഡിസം എന്നീ പുക മറ സൃഷ്ടിച്ച് മാധ്യമ ലോബികളെ കൂട്ടു പിടിച്ച് കേരള ത്തിന്‍റെ വികസന കുതിപ്പ് മറച്ചു വെക്കാന്‍ നിഗൂഡമായ ശ്രമ ങ്ങള്‍ കേരള ത്തില്‍ നടക്കുന്നുണ്ട് എന്ന് നഗര വകസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി അഭിപ്രായപ്പെട്ടു.

മലപ്പുറം ജില്ലാ കെ. എം. സി. സി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചരണ കണ്‍വന്‍ഷന്‍ ദുബായില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.

ഇത്തരം ശ്രമങ്ങളെ തകര്‍ക്കാനാണ് മുസ്ലിം ലീഗ് പ്രസ്ഥാനം തെരഞ്ഞെടുപ്പിനു മാസങ്ങള്‍ക്ക് മുമ്പ തന്നെ ചിട്ട യാര്‍ന്ന പ്രവര്‍ത്തന ങ്ങള്‍ നടത്തി വരുന്നത് ഇത് യു. ഡി. എഫ്ഫി ന്റെ വിജയ കുതിപ്പിന് കരുത്തേകു മെന്നും മുസ്ലിം ലീഗ് പ്രസ്ഥാനം ജയിക്കു ന്നവരുടെ പാര്‍ട്ടി മാത്രമല്ല ജയിപ്പിക്കുന്ന വരുടയും പാര്‍ട്ടിയാണ്. മുസ്ലിം ലീഗിന്‍റെ വിജയ ത്തില്‍ എന്നും പ്രവാസി കള്‍ പ്രധാന പങ്ക് വഹി ക്കാറുണ്ട്. അത് ഈ തെരഞ്ഞെടു പ്പില്‍ കൂടുതല്‍ പ്രകട മാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആക്റ്റിംഗ് പ്രസിഡന്റ് ഇ. ആര്‍. അലി മാസ്റ്ററുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ വെച്ച് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളെ യു. എ. ഇ. കെ. എം. സി. സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ പ്രഖ്യാപിച്ചു. പ്രസിഡന്റ് പി. കെ. അന്‍വര്‍ നഹ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കെ. എം. സി. സി. യുടെ കുടി വെള്ള പദ്ധതി യിലേക്കുള്ള ഫണ്ട് മലപ്പുറം ജില്ലക്ക് വേണ്ടി ഹക്കീം മഞ്ചേരി യില്‍ നിന്ന് സ്വീകരിച്ച് മന്ത്രി മഞ്ഞളാം കുഴി അലി നിര്‍വഹിച്ചു .

ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഹനീഫ ചെര്‍ക്കള, സെക്രട്ടറി മുസ്തഫ തിരൂര്‍, ചെമ്മുക്കന്‍ യാഹുമോന്‍, അബൂബക്കര്‍ ബി. പി. അങ്ങാടി, ഓ. ടി. സലാം. നിഹ്മത്തുള്ള മങ്കട, അഷ്‌റഫ്‌ തോട്ടോളി, കെ. പി. പി. തങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. പി. വി നാസര്‍ സ്വാഗതവും, മുസ്തഫ വേങ്ങര നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇ. ടി. മുഹമ്മദ് ബഷീറും മഞ്ഞളാംകുഴി അലിയും അബുദാബി യില്‍

October 2nd, 2013

അബുദാബി : സംസ്ഥാന കെ. എം. സി. സി. നടത്തി വരുന്ന സി. എച്ച്. അനുസ്മരണ പരിപാടി യുടെ സമാപന സമ്മേളനം ഒക്ടോബര്‍ മൂന്ന് വ്യാഴാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ നടക്കും.

സമ്മേളന ത്തില്‍ മുസ്‌ലിം ലീഗ് കേന്ദ്ര സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി., കേരള നഗര കാര്യ വികസന മന്ത്രി മഞ്ഞളാംകുഴി അലി തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.

സി. എച്ച്. അനുസ്മരണ ത്തിന്റെ ഭാഗമായുള്ള ചിത്ര പ്രദര്‍ശനവും നസീര്‍ രാമന്തളിയുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശനവും അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ വ്യാഴാഴ്ച വരെ തുടരും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സി. എച്ചിന്റെ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം അബുദാബിയില്‍

September 26th, 2013

ch-muhammed-koya-ePathram അബുദാബി : കേരള ത്തിന്റെ മുന്‍ മുഖ്യ മന്ത്രിയും മുസ്ലീം ലീഗ് നേതാവു മായിരുന്ന സി. എച്ച്. മുഹമ്മദ്‌ കോയ യുടെ സ്മരണാര്‍ത്ഥം സംസ്ഥാന കെ. എം. സി. സി., ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ വെള്ളിയാഴ്ച രാത്രി ഏഴു മണിക്ക് സംഘടിപ്പിക്കുന്ന പരിപാടി യില്‍ സി. എച്ചിന്റെ അപൂര്‍വ്വ ഫോട്ടോ കളുടെ പ്രദര്‍ശനവും അതോടൊപ്പം

ch-muhammed-koya-cartoon-naseer-ramanthali-ePathram

നസീര്‍ രാമന്തളിയുടെ ഒരു ശ്രദ്ധേയ കാര്‍ട്ടൂണ്‍


അബുദാബി യിലെ കാര്‍ട്ടൂണിസ്റ്റ് നസീര്‍ രാമന്തളി വരച്ച സി. എച്ചിന്റെ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനവും നടക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച : സിമ്പോസിയം

September 3rd, 2013

അബുദാബി : ഇന്ത്യന്‍ രൂപ മൂല്യത്തകര്‍ച്ച നേരിടുമ്പോള്‍ പ്രവാസി യുടെ ആശങ്കയും പ്രതീക്ഷയും ചര്‍ച്ച ചെയ്യാന്‍ ഗള്‍ഫ് സത്യധാര അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ സിമ്പോസിയം സംഘടിപ്പിക്കുന്നു.

‘ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച ആശങ്കയും പ്രതീക്ഷയും’ എന്ന വിഷയ ത്തില്‍ സെപറ്റംബര്‍ 6 വെള്ളിയാഴ്ച രാത്രി 8.30 ന് നടക്കുന്ന പരിപാടി യില്‍, മൂല്യത്തകര്‍ച്ച യിലും ഉയര്‍ച്ച യിലും പ്രവാസി സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ കരുത്ത്, രൂപയുടെ മൂല്യത്തില്‍ വരാവുന്ന വ്യതിയാനങ്ങള്‍, നാട്ടിലും ഗള്‍ഫിലുമുള്ള നിക്ഷേപ സാധ്യതകള്‍ തുടങ്ങിയ വിഷയ ങ്ങള്‍ ചര്‍ച്ച ചെയ്യും.

ബാങ്ക് ഓഫ് ബറോഡ അബുദാബി ചീഫ് മാനേജര്‍ പരംജിത്ത്‌സിങ് ഭാട്ടിയ സിമ്പോസിയം ഉദ്ഘാടനം ചെയ്യും. യു. എ. ഇ. എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്‍റ് പ്രമോദ് മാങ്ങാട്ട്, ഐ. ബി. എം. സി. ഡയറക്ടര്‍ സജിത്കുമാര്‍, ബര്‍ജീല്‍ ജിയോജിത്ത് സെക്യൂരിറ്റി അബുദാബി ബ്രാഞ്ച് മാനേജര്‍ ശ്രീനാഥ് പ്രഭു എന്നിവര്‍ ചര്‍ച്ച യില്‍ പങ്കെടുത്ത് സംസാരിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പുസ്തകം പ്രകാശനം ചെയ്തു

August 31st, 2013

sangatakante-chiri-skssf-book-release-ePathram
അബുദാബി : എസ്. കെ. എസ്. എസ്. എഫ്. കണ്ണൂര്‍ ജില്ലാ കമ്മിറ്റി പുറത്തിറക്കുന്ന എസ്. വി. മുഹമ്മദലിയുടെ ‘സംഘാടകന്റെ ചിരി’ എന്ന പുസ്തക ത്തിന്റെ പ്രകാശനം അബുദാബി യില്‍ നടന്നു.

മനശാസ്ത്ര പാഠങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് രചിച്ച ഈ പുസ്തകം പ്രസിദ്ധീകരിച്ചു കൊണ്ട് എസ്. കെ. എസ്. എസ്. എഫ്, വായന മരിക്കുന്നു എന്ന് വിലപിക്കുന്ന ഈ നവ യുഗ ത്തില്‍ വായനാ പ്രേമികള്‍ക്ക് പ്രതീക്ഷ യുടെ കിരണങ്ങള്‍ നല്‍കുന്നു എന്ന് പറഞ്ഞു പ്രമുഖ കഥാകൃത്ത് പുന്നയൂര്‍ക്കുളം സൈനുദ്ധീന്‍, വ്യവസായി ശംസുദ്ധീന് നല്‍കി ക്കൊണ്ടായിരുന്നു ‘സംഘാടകന്റെ ചിരി’ പ്രകാശനം ചെയ്തത്.

ഹാരിസ്‌ ബാഖവി പുസ്തകത്തെ പരിചയ പ്പെടുത്തി.

പ്രമുഖ പണ്ഡിതന്‍ സിംസാറുല്‍ ഹഖ് ഹുദവി, വി. പി. കെ. അബ്ദുള്ള, സുനില്‍ കുറുമാത്തൂര്‍, സയ്യിദ്‌ അബ്ദു റഹിമാന്‍ തങ്ങള്‍, അബ്ബാസ്‌ മൌലവി, അഷ്‌റഫ്‌ പി. വാരം, പി. കെ. മുഹ് യുദ്ധീന്‍, റഫീഖ്‌ തിരുവള്ളൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സാബിര്‍ മാട്ടൂല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സജീര്‍ ഇരിവേരി സ്വാഗതവും സിയാദ്‌ കരിമ്പം നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ടെലി സിനിമ ‘ഇത് ഞങ്ങളുടെ മേല്‍വിലാസം’ പ്രകാശനം ചെയ്തു
Next »Next Page » മുഹമ്മദ് റഫി അനുസ്മരണം : ‘ഫിര്‍ റഫി’ യുടെ ബ്രോഷര്‍ പ്രകാശനം ചെയ്തു »



  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine