യു.​ എ​ഫ്.​ കെ. – അസ്മോ സാ​ഹി​ത്യ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു

October 20th, 2023

poet-asmo-puthenchira-ePathram
ദുബായ് : അന്തരിച്ച കവി അസ്മോ പുത്തഞ്ചിറയുടെ സ്മരണാര്‍ത്ഥം യു. എ. ഇ. യിലെ പ്രവാസികളായ എഴുത്തുകാര്‍ക്കു വേണ്ടി യൂണിക്‌ ഫ്രണ്ട്സ് ഓഫ് കേരള (യു. എഫ്. കെ.) ഏര്‍പ്പെടുത്തിയ 2023 ലെ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജോയ് ഡാനിയേലിന്‍റെ ‘നിധി’ മികച്ച കഥയായും ലിനീഷ് ചെഞ്ചേരിയുടെ ‘ടെന്‍ഷന്‍ മുക്കിലിരിക്കുമ്പോള്‍’ മികച്ച കവിതയായും തെരഞ്ഞെടുക്കപ്പെട്ടു.

unique-friends-of-kerala-ufk-asmo-puthenchira-poetry-award-for-uae-writers-ePathram

ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദന്‍, കവി സോമന്‍ കടലൂര്‍, പി. ടി. സുരേഷ് ബാബു, സി. ജി. കല, ശ്രീകല, വിജീഷ് പരവരി എന്നിവര്‍ അടങ്ങിയ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. 2023 നവംബറില്‍ നടക്കുന്ന ഷാര്‍ജ അന്താ രാഷ്ട്ര പുസ്തക മേളയിലെ ‘റൈറ്റേഴ്സ് ഫോറം’ വേദിയില്‍ വെച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും എന്ന് യു. എഫ്. കെ. ഭാരവാഹികള്‍ അറിയിച്ചു. UFK FB PAGE

 

 

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

പാം അക്ഷര മുദ്ര പുരസ്കാരം പി. മണി കണ്ഠനു സമ്മാനിക്കും

January 14th, 2018

p-manikantan-ePathram
ഷാർജ : പാം പുസ്തക പ്പുര യുടെ 2017 ലെ ‘അക്ഷര മുദ്ര’ പുരസ്കാരം സാഹിത്യ കാരനും പ്രഭാഷ കനു മായ പി. മണി കണ്ഠന് സമ്മാനിക്കും.

സാഹിത്യ ത്തിലെ സമഗ്ര സംഭാ വന ക്കുള്ള പാം പുസ്തക പ്പുര യുടെ ‘അക്ഷര മുദ്ര’ പുരസ്കാരം യു. എ. ഇ. യിലെ എഴുത്തു കാർക്ക് എല്ലാ വർഷവും നൽകി വരുന്നുണ്ട്. സാഹിത്യ സാംകാ രിക രംഗത്ത് മണി കണ്ഠൻ നൽകിയ സംഭാ വന കളെ മുൻ നിർത്തി യാണ് പുര സ്കാരം നൽകുന്നത്. ഫെബ്രുവരി യിൽ നടക്കുന്ന പാം സർഗ്ഗ സംഗമ ത്തിൽ വെച്ച് പുര സ്കാരം സമ്മാ നിക്കും.

മലപ്പുറം ജില്ല യിലെ എടപ്പാൾ പന്താവൂർ സ്വദേശി യായ മണി കണ്ഠൻ രണ്ട് പതിറ്റാണ്ടിലേറെ യായി യു. എ. ഇ . യിലെ സാഹിത്യ സാം സ്കാ രിക രംഗത്ത് സജീവ സാന്നിദ്ധ്യ മാണ്.

‘മലയാളിയുടെ സ്വത്വാ ന്വേഷണ ങ്ങൾ’ എന്ന ആദ്യ പുസ്തക ത്തിന് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂ ട്ടിന്റെ പുരസ്കാരം ലഭിച്ചു.

‘പുറത്താക്കലിന്റെ ഗണിതം’ എന്ന പഠന ഗ്രന്ഥവും ‘പ്രവാസ ത്തിന്റെ ജീവ പര്യന്ത വാർത്ത കൾ’ എന്ന ആത്മ കഥാ പര മായ നോവലു മാണ് മറ്റു കൃതി കൾ.

മുംബൈ യൂണി വേഴ്സിറ്റി യിൽ എഞ്ചിനീയറിംഗ് അദ്ധ്യാ പക നായിരുന്ന മണി കണ്ഠൻ ഇപ്പോൾ ദുബായിൽ പ്രൊജക്റ്റ് മാനേജ്‍ മെന്റ് സ്പെഷ്യലിസ്റ് ആയി പ്രാക്ടീസ് ചെയ്യുന്നു. ഭാര്യ : ഡോക്ടർ. സ്‌മൃതി. മക്കൾ : ഋഥ്വിക്ക് മണി കണ്ഠൻ, അഭിരാം മണികണ്ഠൻ.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

എ. വി. ഇളങ്കോയുടെ പുസ്തക പ്രകാശനം ഇന്ത്യൻ എംബസ്സിയിൽ

October 12th, 2015

അബുദാബി : ഇന്ത്യൻ ചിത്ര കലാരംഗത്ത് വൃക്തിമുദ്ര പതിപ്പിച്ച പ്രമുഖ ചിത്ര കാരനായ എ. വി. ഇളങ്കോ യുടെ ‘കമിംഗ് ഹോം ടു എര്‍ത്ത് : സ്‌പേസ്, ലൈന്‍, ഫോം’ എന്ന പുസ്തക ത്തിന്റെ യു. എ. ഇ. യിലെ പ്രകാശനം ഒക്ടോബർ 13 ചൊവ്വാഴ്ച വൈകു ന്നേരം നാല് മണിക്ക് അബുദാബി ഇന്ത്യന്‍ എംബസ്സി ഓഡിറ്റോറിയ ത്തിൽ നടക്കും.

ഗണിത ശാസ്ത്ര ജ്ഞനായ എ. വി. ഇളങ്കോ, ചിത്ര കാരനായി അരങ്ങേറ്റം കുറിച്ചത് 1973 ൽ ആയിരുന്നു. ചെന്നൈ യിലെ ഇളങ്കോ ആര്‍ട്ട്‌സ് സ്‌പേസിന്റെ സ്ഥാപകന്‍ കൂടി യായ ഇദ്ദേഹം 2004 മുതല്‍ ചിത്ര കലയെ പരിപോഷി പ്പിക്കുവാൻ ഈ രംഗത്ത്‌ സജീവ മാണ്. ഇളങ്കോയുടെ ശിഷ്യ ന്മാര്‍ക്കു വേണ്ടി നടത്തിയ 43 പ്രഭാഷണ ങ്ങളാണ് പുസ്തക ത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

- pma

വായിക്കുക: , ,

Comments Off on എ. വി. ഇളങ്കോയുടെ പുസ്തക പ്രകാശനം ഇന്ത്യൻ എംബസ്സിയിൽ

പാം പുസ്തക പ്പുര സൃഷ്ടി കള്‍ ക്ഷണിച്ചു

October 8th, 2015

palm-pusthakappura-epathram ഷാര്‍ജ : യു. എ. ഇ. യിലെ എഴുത്തു കാര്‍ക്കായി പാം പുസ്തക പ്പുര നല്‍കി വരുന്ന അക്ഷര തൂലിക പുര സ്‌കാര ത്തിന് സൃഷ്ടി കള്‍ ക്ഷണിച്ചു.

മികച്ച കഥയ്ക്കും കവിതക്കും പുരസ്കാര ങ്ങള്‍ നല്‍കും. സൃഷ്ടി കള്‍ മൌലികവും മുമ്പ് പ്രസിദ്ധീ കരിക്കാ ത്തവയും ആയിരിക്കണം. സൃഷ്ടി കള്‍ ലഭിക്കേണ്ട അവസാന തിയ്യതി. നവംബര്‍ 15.

വിവരങ്ങള്‍ക്ക് : 050 515 20 68

- pma

വായിക്കുക: , ,

Comments Off on പാം പുസ്തക പ്പുര സൃഷ്ടി കള്‍ ക്ഷണിച്ചു

പുസ്തകം പ്രകാശനം ചെയ്തു

August 31st, 2013

sangatakante-chiri-skssf-book-release-ePathram
അബുദാബി : എസ്. കെ. എസ്. എസ്. എഫ്. കണ്ണൂര്‍ ജില്ലാ കമ്മിറ്റി പുറത്തിറക്കുന്ന എസ്. വി. മുഹമ്മദലിയുടെ ‘സംഘാടകന്റെ ചിരി’ എന്ന പുസ്തക ത്തിന്റെ പ്രകാശനം അബുദാബി യില്‍ നടന്നു.

മനശാസ്ത്ര പാഠങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് രചിച്ച ഈ പുസ്തകം പ്രസിദ്ധീകരിച്ചു കൊണ്ട് എസ്. കെ. എസ്. എസ്. എഫ്, വായന മരിക്കുന്നു എന്ന് വിലപിക്കുന്ന ഈ നവ യുഗ ത്തില്‍ വായനാ പ്രേമികള്‍ക്ക് പ്രതീക്ഷ യുടെ കിരണങ്ങള്‍ നല്‍കുന്നു എന്ന് പറഞ്ഞു പ്രമുഖ കഥാകൃത്ത് പുന്നയൂര്‍ക്കുളം സൈനുദ്ധീന്‍, വ്യവസായി ശംസുദ്ധീന് നല്‍കി ക്കൊണ്ടായിരുന്നു ‘സംഘാടകന്റെ ചിരി’ പ്രകാശനം ചെയ്തത്.

ഹാരിസ്‌ ബാഖവി പുസ്തകത്തെ പരിചയ പ്പെടുത്തി.

പ്രമുഖ പണ്ഡിതന്‍ സിംസാറുല്‍ ഹഖ് ഹുദവി, വി. പി. കെ. അബ്ദുള്ള, സുനില്‍ കുറുമാത്തൂര്‍, സയ്യിദ്‌ അബ്ദു റഹിമാന്‍ തങ്ങള്‍, അബ്ബാസ്‌ മൌലവി, അഷ്‌റഫ്‌ പി. വാരം, പി. കെ. മുഹ് യുദ്ധീന്‍, റഫീഖ്‌ തിരുവള്ളൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സാബിര്‍ മാട്ടൂല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സജീര്‍ ഇരിവേരി സ്വാഗതവും സിയാദ്‌ കരിമ്പം നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

1 of 3123

« Previous « ടെലി സിനിമ ‘ഇത് ഞങ്ങളുടെ മേല്‍വിലാസം’ പ്രകാശനം ചെയ്തു
Next Page » മുഹമ്മദ് റഫി അനുസ്മരണം : ‘ഫിര്‍ റഫി’ യുടെ ബ്രോഷര്‍ പ്രകാശനം ചെയ്തു »



  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine