സച്ചിന്‍ – ജീനിയസ് അണ്‍ പ്ലഗ്ഡ് പ്രകാശനം ചെയ്തു

October 9th, 2011

sachin-genius-unplugged-book-release-ePathram
അബുദാബി : ലോക ക്രിക്കറ്റിന് ഇന്ത്യ യുടെ എന്നത്തേയും മികച്ച സംഭാവന യായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന പ്രതിഭയെ ക്കുറിച്ചുള്ള പുസ്തകമായ ‘സച്ചിന്‍ – ജീനിയസ് അണ്‍ പ്ലഗ്ഡ്’ അബുദാബി യില്‍ പ്രകാശനം ചെയ്തു.

ഫുഡ്‌ലാന്‍ഡ് ഓഡിറ്റോറിയ ത്തില്‍ നടന്ന ചടങ്ങില്‍ എന്‍. എം. സി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. ആര്‍. ഷെട്ടി, പുസ്തക ത്തിന്‍റെ എഡിറ്ററും പ്രശസ്ത സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറും കോളമിസ്റ്റുമായ സുരേഷ് മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം ചെയ്തത്.

‘പണവും പ്രശസ്തിയും ഒരു പോലെ വന്നു കുമിയുന്ന ക്രിക്കറ്റ്‌ കളിയുടെ എല്ലാ മേഖല കളിലും അജയ്യമായ റെക്കോര്‍ഡുകള്‍ വാരി ക്കൂട്ടുമ്പോഴും ഒരിക്കലും മാന്യത കൈ വിടാതെ ഇന്ത്യയുടെ സാംസ്കാരിക പ്രതീകം കൂടിയായി സ്ഥിര പ്രതിഷ്ഠ നേടിയ ഉന്നത വ്യക്തിത്വമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍’ എന്ന്‍ ഡോ. ബി. ആര്‍. ഷെട്ടി പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് പറഞ്ഞു.

sachin-book-release-by-br-shetty-ePathram

സുധീര്‍കുമാര്‍ ഷെട്ടി, എഡിറ്റര്‍ സുരേഷ് മേനോന്‍, ബി. ആര്‍. ഷെട്ടി, പ്രസാധകന്‍ ദിനേശ് കുംബ്ലെ എന്നിവര്‍ പുസ്തക പ്രകാശന ചടങ്ങില്‍

മുത്തയ്യ മുരളീധരനാണ് പുസ്തക ത്തിന് ആമുഖം എഴുതിയത്. സച്ചിന്‍റെ ക്രിക്കറ്റ് ജീവിത ത്തിന്‍റെ തുടക്ക ത്തിലെ അപൂര്‍വ്വ സംഭവ ങ്ങളും അഭിമുഖ ങ്ങളും ആകര്‍ഷക ങ്ങളായ ഫോട്ടോ ഗ്രാഫുകളും പുസ്തക ത്തിന്‍റെ പ്രത്യേകതകള്‍ ആണ്. രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ തുടങ്ങി പല കാല ഘട്ടങ്ങളില്‍ സച്ചിനോടൊപ്പം കളിച്ചവര്‍ സച്ചിന്‍റെ ജീവിത ത്തെക്കുറിച്ച് ഈ പുസ്തക ത്തില്‍ എഴുതിയിട്ടുണ്ട്.

ലോകത്തിലെ ഉന്നത രായ സ്‌പോര്‍ട്‌സ് ലേഖക രുടെയും പ്രമുഖരായ ക്രിക്കറ്റ് കളി ക്കാരുടെയും സച്ചിന്‍ ടെണ്ടുല്‍ക്കറേ ക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ എഡിറ്റ്‌ ചെയ്ത് പുസ്തക രൂപത്തില്‍ ആക്കിയത് പ്രശസ്ത സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറും കോളമിസ്റ്റുമായ സുരേഷ് മേനോനാണ്.

ബാംഗ്ലൂര്‍ ആസ്ഥാന മായ ക്രാബ് മീഡിയാ ആന്‍ഡ് മാര്‍ക്കറ്റിംഗ് യു. എ. ഇ. യിലെ എന്‍. എം. സി. ഗ്രൂപ്പുമായി ചേര്‍ന്നാണ് ‘ സച്ചിന്‍ – ജീനിയസ് അണ്‍ പ്ലഗ്ഡ് ‘ പ്രസിദ്ധീകരിച്ചത്.

എഡിറ്റര്‍ സുരേഷ് മേനോന്‍, പ്രസാധകന്‍ ദിനേശ് കുംബ്ലെ, യു. എ. ഇ. എക്‌സ്‌ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി, യു. എ. ഇ. എക്‌സ്‌ചേഞ്ച് മീഡിയ മാനേജര്‍ കെ. കെ. മൊയ്തീന്‍ കോയ എന്നിവരും പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു.

( ചിത്രങ്ങള്‍ : ഹഫ്സല്‍ അഹമദ് )

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘ആഹിര്‍ ഭൈരവ്’ പ്രകാശനം ചെയ്തു

June 26th, 2011

ahir-bhairav-book-releasing-ePathram
ദുബായ്: പാം സാഹിത്യ സഹകരണ സംഘം പ്രസിദ്ധീകരിച്ച ഷാജി ഹനീഫ് പൊന്നാനി യുടെ പ്രഥമ ചെറുകഥാ സമാഹാരം ‘ആഹിര്‍ ഭൈരവ്’പ്രകാശനം ചെയ്തു.

പ്രശസ്ത അറബ് ഗ്രന്ഥകാരനും ഇന്തോ – അറബ് ഫ്രണ്ട്ഷിപ്പ് സൊസൈറ്റി യുടെ സ്ഥാപക മെമ്പറുമായ ഡോ. മഹമൂദ് അല്‍ ഒതൈവി, പ്രശസ്ത ഫോറന്‍സിക്‌ വിദഗ്ദനും ഗ്രന്ഥകാരനുമായ ഡോ. മുരളീ കൃഷണ ക്ക് ആദ്യ പ്രതി നല്‍കിക്കൊണ്ടാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.

ബഷീര്‍ തിക്കോടി അദ്ധ്യക്ഷത വഹിച്ചു. ഡോ. കാര്‍ത്തികേയന്‍ നായര്‍, ഡോ. കാസിം, നാരായണന്‍ വെളിയംകോട്, ജ്യോതികുമാര്‍, സുലൈമാന്‍ തണ്ടിലം, വിജു സി. പരവൂര്‍, സലീം ബാബു, നൗഷാദ് പുന്നത്തല, നാസര്‍ കെ. മാങ്കുളം എന്നിവര്‍ സംസാരിച്ചു.

ahir-bhairav-release-audiance-ePathram

‘കഥകളുടെ പ്രതിബദ്ധത’ എന്ന വിഷയം സത്യന്‍ മാടാക്കര അവതരിപ്പിച്ചു. മുഷ്താഖ് കരിയാടന്‍, ഖാദര്‍, ജോസ് കോയിവിള എന്നിവര്‍ കഥാവലോകനം നടത്തി. ലത്തീഫ് മമ്മിയൂര്‍ സ്വാഗതവും കഥാകൃത്ത് ഷാജി ഹനീഫ് പൊന്നാനി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നസീര്‍ കടിക്കാടിന്റെ കാ കാ പ്രകാശനം ചെയ്യുന്നു

May 6th, 2011

kaka-naseer-kadikkad-epathram

അബുദാബി : യുവ കവികളില്‍ ശ്രദ്ധേയനായ നസീര്‍ കടിക്കാടിന്റെ പുസ്തകം കാ കാ പ്രശസ്ത കവി കെ. ജി. ശങ്കരപ്പിള്ള പ്രകാശനം ചെയ്യും. ഞായറാഴ്ച്ച (8-05-2011) വൈകുന്നേരം അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ചാണ് പ്രകാശനം.

കാക്കകളെ മുഖ്യ പ്രമേയമാക്കി തയ്യാറാക്കിയിട്ടുള്ള കാവ്യ പുസ്തകമാണു കാ കാ. ത്യശ്ശൂര്‍ കറന്റ് ബുക്സാണ് പ്രസാധകര്‍. നസീര്‍ കടിക്കാട് അബുദാബിയില്‍ ഗോസറി നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 410 76 80 എന്ന നമ്പരില്‍ ബന്ധപ്പെടുക.

(അയച്ചു തന്നത് : കുഴൂര്‍ വിത്സന്‍)

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സി. എം. ഉസ്താദ് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലെ രക്തസാക്ഷി : സിംസാറുല്‍ ഹഖ്

February 13th, 2011

cm-ustad-epathram

ദുബായ്‌ : പാണ്ഡിത്യവും നേതൃ പാടവവും ഗ്രന്ഥ രചനാ പാടവവും ഒത്തിണങ്ങിയ അപൂര്‍വ്വം ചില മഹത് വ്യക്തിതങ്ങളില്‍ ഒരാളായിരുന്നു ഖാസി സി. എം. അബ്ദുല്ല മൌലവി എന്ന് പ്രമുഖ പ്രാസംഗികന്‍ സിംസാറുല്‍ ഹഖ് ഹുദവി അനുസ്മരിച്ചു. ചെമ്പിരിക്ക വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന “എന്റെ കഥ, വിദ്യാഭ്യാസത്തിന്റെയും” എന്ന സി. എം. അബ്ദുല്ല മൌലവിയുടെ ആത്മകഥയുടെ ഗള്‍ഫ് സെക്ഷന്‍ പ്രകാശന യോഗത്തിന്റെ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തന്റെ ജീവിത കാലം മുഴുവന്‍ മത – ഭൌതിക വിജ്ഞാന ശാഖകളുടെ സമന്വയത്തിനും, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംസ്ഥാപനത്തിനും ചിലവഴിച്ച് ഒടുവില്‍, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്ത സാക്ഷിയാകേണ്ടി വന്ന മഹാ പണ്ഡിതനാണ് അദ്ദേഹം. പ്രവാചകന്റെ നാല് ഖലീഫമാരില്‍ മൂന്നു പേരുടെയും മരണം ദീനിന്‍റെ ശത്രുക്കളുടെ കരങ്ങളാല്‍ സംഭവിച്ചത് തന്നെയാണ് എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പാരത്രിക ലോകത്ത് ഉന്നതമായ സ്ഥാനങ്ങള്‍ കല്പിച്ചു നല്‍കാന്‍ അല്ലാഹു അദ്ദേഹത്തിന് ശഹീദിന്റെ പദവി നല്‍കിയതാവാമെന്നും ഇതോടെ ചരിത്രത്തില്‍ രക്തസാക്ഷികളാകേണ്ടി വന്ന മഹാരഥന്‍മാരുടെ പട്ടികയിലേക്ക് സി. എം. ഉസ്താദും ചേര്‍ക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. അദ്ദേഹം സ്ഥാപിച്ച സ-അദിയ്യ, മലബാര്‍ ഇസ്ലാമിക് കോമ്പ്ലെക്സ് കോളേജ് അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപന ങ്ങളിലൂടെയും പരന്നൊഴുകി ലോകത്തിനു വെളിച്ചമാകുന്ന വിജ്ഞാന പ്രവാഹത്തിലൂടെ അദ്ദേഹം എക്കാലവും ഓര്‍മിക്കപ്പെടുമെന്നും അവയുടെ പ്രതിഫലം ലോകം നിലനില്‍ക്കുന്ന കാലത്തോളം അദ്ദേഹത്തിന് ലഭ്യമാവട്ടെയെന്നും അദ്ദേഹം പ്രാര്‍ഥിച്ചു. അത് വഴി മഹത് കര്‍മങ്ങളുടെ കാര്യത്തില്‍ മുതലാളിമാരായി നാഥന്റെ സന്നിധിയിലേക്ക് ചെല്ലാന്‍ പറ്റിയ മഹാനായി തീര്‍ന്നു അദ്ദേഹം. ചരിത്രത്തിലെ ഇത്തരം മറ്റു സംഭവങ്ങളില്‍ എന്ന പോലെ മറുഭാഗത്ത്‌ ദൌര്‍ഭാഗ്യ വാന്മാരായ അക്രമികള്‍ ഉണ്ടാവേണ്ടത് ഒരു അനിവാര്യതയായിരുന്നു എന്ന് മാത്രം. പക്ഷെ, അത് വഴി സി. എം. ഉസ്താദ് ശഹീദിന്റെ പദവിയിലേക്ക്, സ്വന്തക്കാരായ 70 പേര്‍ക്ക് മഹ്ശറയില്‍ ശഫാ-അത് നല്‍കാന്‍ കഴിയുന്ന ഉന്നത സ്ഥാനത്തേക്ക് ഉയരുക യാണുണ്ടായത്.

ആത്മകഥ പുസ്തകത്തെ പരിചയപ്പെടുത്തി കൊണ്ട് മകന്‍ സി. എ. ഷാഫി സംസാരിച്ചു. ഖാസി സി. മുഹമ്മദ്‌ കുഞ്ഞി മുസ്ലിയാര്‍ ട്രസ്റ്റ് പുറത്തിറക്കിയ ഈ പുസ്തകത്തിനു പിറകെ സി. എം. അബ്ദുല്ല മൌലവിയുടെ സ്വന്തം കരങ്ങളാല്‍ വിരചിതമായ പഠനാര്‍ഹവും ഗൌരവ പൂര്‍ണവുമായ പല കൃതികളും താമസിയാതെ പുറത്തിറങ്ങുമെന്നും സി. എ. ഷാഫി അറിയിച്ചു.

തന്റെ ജീവിതം പോലെ ഉസ്താതിന്റെ മരണവും ചരിത്രത്തിന്റെ ഭാഗമായെന്നു മൊയ്തു നിസാമി ആശംസ പ്രസംഗത്തില്‍ അനുസ്മരിച്ചു. ഏറെ വിവാദ വല്‍കരിക്കപ്പെട്ട ബുര്‍ദ ബൈതിലെ ആ രണ്ടു വരികളുടെ അര്‍ഥം ഹിന്ദു സഹോദരന്മാര്‍ പോലും ഇപ്പോള്‍ മന: പാഠമാക്കിയത് ആ ജീവിതത്തിന്റെയും മരണത്തിന്റെയും മഹത്വമാകുന്നു എന്ന് അദ്ദേഹം സൂചിപ്പിച്ചു.

സി. എല്‍. മന്‍സൂര്‍ സ്വാഗതം പറഞ്ഞു. ചെമ്പിരിക്ക വെല്‍ഫയര്‍ സൊസൈറ്റി പ്രസിഡന്റ് മുസ്തഫ സര്‍ദാര്‍ അധ്യക്ഷനായി. ദുബായ് സുന്നി സെന്റര്‍ പ്രസിഡന്റ്‌ സയ്യിദ് ഹാമിദ് കൊയമ്മ തങ്ങളില്‍ നിന്ന് അബ്ദുസ്സലാം ഹാജി വെല്‍ഫിറ്റ് പുസ്തകം ഏറ്റുവാങ്ങി.

ആരിഫ്‌ ചെമ്പരിക്ക

- ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രതീക്ഷയോടെ – ലോഗോസ് ഹോപ്‌

February 2nd, 2011

logos-hope-epathram
ദുബായ്‌ : ലോകത്തിലെ ഏറ്റവും വലിയ ‘ഫ്ലോട്ടിംഗ് ലൈബ്രറി’ എന്നു വിശേഷിക്കപെടുന്ന ലോഗോസ് ഹോപ്‌ എന്ന കപ്പല്‍ ജനുവരി 21 നാണ് ദുബായ് പോര്‍ട്ട്‌ റഷീദില്‍ എത്തി ചേര്‍ന്നത്‌. ദുബായ് ഷോപ്പിംഗ്‌ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഡി. പി. വേള്‍ഡ് സഹകരണത്തോടെ ഇത് രണ്ടാം തവണയാണ് ഈ കപ്പല്‍ ദുബൈയില്‍ നങ്കൂരം ഇടുന്നത്‌. 45 രാജ്യങ്ങളില്‍
നിന്നുള്ള 400 ജീവനക്കാര്‍ ഉള്ള ഈ കപ്പലിന്റെ ഏറ്റവും വലിയ സവിശേഷത, ഈ ജീവനക്കാരില്‍ ആരും തന്നെ ശമ്പളം പറ്റുന്നവര്‍ അല്ല എന്നുള്ളതാണ്. കപ്പലില്‍ പ്രവേശന ഫീസും ഇല്ല.

logos-ship-book-fair-epathram

ശാസ്ത്രം, സാങ്കേതികം, കല, കായികം, സാഹിത്യം, പാചകം എന്നീ മേഖലകളില്‍ പെട്ട ആയിരത്തില്‍ പരം പുസ്തകങ്ങള്‍ക്ക് പുറമേ കുട്ടികള്‍ക്കുള്ള പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം തന്നെ കപ്പലില്‍ ലഭ്യമാണ്.  ആഗോള സാഹോദര്യവും ആതുര സേവനവും ലക്‌ഷ്യം വച്ച്‌ ജി. ബി. എ. ഷിപ്സ് എന്ന ജര്‍മന്‍ കമ്പനിയാണ് ലോഗോസ് ഹോപ്പിന്റെ സംഘാടകര്‍. 2009 ല്‍ യാത്ര തുടങ്ങിയ ഈ കപ്പല്‍ ഇതു വരെ 1400 ല്‍ പരം തുറമുഖങ്ങളും, 160 രാജ്യങ്ങളും സന്ദര്‍ശിച്ചു കഴിഞ്ഞു. സാമൂഹിക സേവനത്തില്‍ തല്പരരായ കപ്പല്‍ ജീവനക്കാര്‍ അനേകം സ്ഥലങ്ങളില്‍ ആരോഗ്യ രക്ഷ, വിവാഹ ജീവിതം, നേതൃത്വ ബോധം എന്നീ വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് സെമിനാറുകളും സൗജന്യ പഠനോപാധികളും നല്‍കി വരുന്നു.

സന്ദര്‍ശന സമയം

ശനി – ബുധന്‍ : ഉച്ചയ്ക്ക് 1:00 – രാത്രി 10:30
വ്യാഴവും വെള്ളിയും : വൈകുന്നേരം 4 – രാത്രി 10.30
ഞായര്‍ – ബുധന്‍ : രാവിലെ 10.00 – ഉച്ചയ്ക്ക് 1.00 ( സ്ത്രീകള്‍, കുട്ടികള്‍, കുടുംബങ്ങള്‍ എന്നിവര്‍ക്ക് മാത്രം)

പോര്‍ട്ട്‌ റഷീദിന്റെ പ്രധാന പ്രവേശന കവാടത്തില്‍ നിന്നും കപ്പല്‍ വരെ സൗജന്യ ഷട്ടില്‍ ബസ്സ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്

ദുബായ് പോര്‍ട്ട്‌ റഷീദില്‍ നിന്നു ഫെബ്രുവരി 5 നു ഈ കപ്പല്‍ അബുദാബിക്ക് യാത്ര തിരിക്കും.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

2 of 3123

« Previous Page« Previous « സഹൃദയ പുരസ്കാരം : കൂടുതല്‍ ജേതാക്കള്‍
Next »Next Page » ഇന്ത്യാവിഷന് എതിരെ നിയമ യുദ്ധം : കെ.എം.സി.സി. »



  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്
  • ‘ഷീ ഫ്യൂഷൻ ഫീയസ്റ്റ സീസൺ -2’ ഞായറാഴ്ച അരങ്ങേറും
  • ഇമ ഓണാഘോഷവും കുടുംബ സംഗമവും
  • എട്ടാമത് യു. എഫ്. കെ. – അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • അഡിപെക് 2024 : ബുർജീൽ ഹോൾഡിംഗ്‌സ് ബൂത്ത് ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine