അബുദാബി : ലോക ക്രിക്കറ്റിന് ഇന്ത്യ യുടെ എന്നത്തേയും മികച്ച സംഭാവന യായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന പ്രതിഭയെ ക്കുറിച്ചുള്ള പുസ്തകമായ ‘സച്ചിന്‍ – ജീനിയസ് അണ്‍ പ്ലഗ്ഡ്’ അബുദാബി യില്‍ പ്രകാശനം ചെയ്തു.
ഫുഡ്‌ലാന്‍ഡ് ഓഡിറ്റോറിയ ത്തില്‍ നടന്ന ചടങ്ങില്‍ എന്‍. എം. സി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. ആര്‍. ഷെട്ടി, പുസ്തക ത്തിന്‍റെ എഡിറ്ററും പ്രശസ്ത സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറും കോളമിസ്റ്റുമായ സുരേഷ് മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം ചെയ്തത്.
‘പണവും പ്രശസ്തിയും ഒരു പോലെ വന്നു കുമിയുന്ന ക്രിക്കറ്റ് കളിയുടെ എല്ലാ മേഖല കളിലും അജയ്യമായ റെക്കോര്‍ഡുകള്‍ വാരി ക്കൂട്ടുമ്പോഴും ഒരിക്കലും മാന്യത കൈ വിടാതെ ഇന്ത്യയുടെ സാംസ്കാരിക പ്രതീകം കൂടിയായി സ്ഥിര പ്രതിഷ്ഠ നേടിയ ഉന്നത വ്യക്തിത്വമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍’ എന്ന്‍ ഡോ. ബി. ആര്‍. ഷെട്ടി പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് പറഞ്ഞു.
മുത്തയ്യ മുരളീധരനാണ് പുസ്തക ത്തിന് ആമുഖം എഴുതിയത്. സച്ചിന്‍റെ ക്രിക്കറ്റ് ജീവിത ത്തിന്‍റെ തുടക്ക ത്തിലെ അപൂര്‍വ്വ സംഭവ ങ്ങളും അഭിമുഖ ങ്ങളും ആകര്‍ഷക ങ്ങളായ ഫോട്ടോ ഗ്രാഫുകളും പുസ്തക ത്തിന്‍റെ പ്രത്യേകതകള്‍ ആണ്. രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ തുടങ്ങി പല കാല ഘട്ടങ്ങളില്‍ സച്ചിനോടൊപ്പം കളിച്ചവര്‍ സച്ചിന്‍റെ ജീവിത ത്തെക്കുറിച്ച് ഈ പുസ്തക ത്തില്‍ എഴുതിയിട്ടുണ്ട്.
ലോകത്തിലെ ഉന്നത രായ സ്‌പോര്‍ട്‌സ് ലേഖക രുടെയും പ്രമുഖരായ ക്രിക്കറ്റ് കളി ക്കാരുടെയും സച്ചിന്‍ ടെണ്ടുല്‍ക്കറേ ക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ എഡിറ്റ് ചെയ്ത് പുസ്തക രൂപത്തില്‍ ആക്കിയത് പ്രശസ്ത സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറും കോളമിസ്റ്റുമായ സുരേഷ് മേനോനാണ്.
ബാംഗ്ലൂര്‍ ആസ്ഥാന മായ ക്രാബ് മീഡിയാ ആന്‍ഡ് മാര്‍ക്കറ്റിംഗ് യു. എ. ഇ. യിലെ എന്‍. എം. സി. ഗ്രൂപ്പുമായി ചേര്‍ന്നാണ് ‘ സച്ചിന്‍ – ജീനിയസ് അണ്‍ പ്ലഗ്ഡ് ‘ പ്രസിദ്ധീകരിച്ചത്.
എഡിറ്റര്‍ സുരേഷ് മേനോന്‍, പ്രസാധകന്‍ ദിനേശ് കുംബ്ലെ, യു. എ. ഇ. എക്‌സ്‌ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി, യു. എ. ഇ. എക്‌സ്‌ചേഞ്ച് മീഡിയ മാനേജര്‍ കെ. കെ. മൊയ്തീന്‍ കോയ എന്നിവരും പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു.
( ചിത്രങ്ങള്‍ : ഹഫ്സല്‍ അഹമദ് )
- pma