Sunday, October 9th, 2011

എം. എന്‍. വിജയന്‍ അനുസ്മരണം

mn-vijayan-painting-ePathram
ദോഹ : പ്രവാസി ദോഹ യുടെ മുന്‍ രക്ഷാധികാരിയും പ്രശസ്ത എഴുത്തു കാരനും വാഗ്മി യുമായിരുന്ന എം. എന്‍. വിജയന്‍ മാഷിനെ സംസ്‌കാര ഖത്തര്‍ അനുസ്മരിച്ചു.

വിജയന്‍ മാഷിന്‍റെ നാലാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് മുന്തസ യില്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്. വിജയന്‍മാഷിനെ ക്കുറിച്ചുള്ള ഓര്‍മ്മ കള്‍ക്ക് തിളക്കം കൂടി വരുന്നത് അദ്ദേഹം മുന്നോട്ട് വെച്ച ആശയ ങ്ങളുടെ പ്രസക്തിയെ യാണു സൂചിപ്പിക്കുന്നത് എന്ന് മുഖ്യ പ്രഭാഷണം നടത്തിയ ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ അദ്ധ്യാപകന്‍ കെ. സി. നാസിര്‍ പറഞ്ഞു.

samsakara-qatar-audiance-ePathram

വിജയന്‍ മാഷിന്‍റെ അനുസ്മരണ ചടങ്ങ് - സദസ്സ്

അഡ്വ. ജാഫര്‍ഖാന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രദോഷ്‌ കുമാര്‍, സാം ബഷീര്‍, കരീം അബ്ദുള്ള, പ്രേം സിംഗ്, ഷംസുദ്ദീന്‍, അബ്ദുള്‍ അസീസ് നല്ല വീട്ടില്‍, രാജന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു. സോമന്‍ പൂക്കാട് വിജയന്‍ മാഷിനെ കുറിച്ച് എഴുതിയ കഥ വായിച്ചു. വിജയന്‍മാഷിന്‍റെ ജീവിതവും ചിന്തയും ചിത്രീകരിച്ച ഡോക്യൂമെന്‍ററി ഫിലിം പ്രദര്‍ശനവും നടന്നു. ഖത്തറിലെ ചിത്രകാരന്‍ അച്ചുക്ക വരച്ച വിജയന്‍മാഷിന്‍റെ ചിത്രം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

എഴുത്തുകാരുടെ ഇടയിലെ ദാര്‍ശനികന്‍ ആയിരുന്നു വിജയന്‍മാഷെന്നും വിദ്യാര്‍ത്ഥി ജീവിതത്തില്‍ തുടങ്ങി മരിക്കുന്നതുവരെ രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്ന അദ്ദേഹത്തിന്‍റെ രാഷ്ട്രീയ വീക്ഷണ ങ്ങള്‍ക്ക് എന്നും ദാര്‍ശനികാടിത്തറ ഉണ്ടായിരുന്നു എന്നും സ്വാഗത പ്രസംഗ ത്തില്‍ മുഹമ്മദ് സഗീര്‍ പണ്ടാര ത്തില്‍ പറഞ്ഞു. അഷറഫ് പൊന്നാനി നന്ദി രേഖപ്പെടുത്തി.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine