
അബുദാബി : എസ്. കെ. എസ്. എസ്. എഫ്. കണ്ണൂര്‍ ജില്ലാ കമ്മിറ്റി പുറത്തിറക്കുന്ന എസ്. വി. മുഹമ്മദലിയുടെ ‘സംഘാടകന്റെ ചിരി’ എന്ന പുസ്തക ത്തിന്റെ പ്രകാശനം അബുദാബി യില്‍ നടന്നു.
മനശാസ്ത്ര പാഠങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് രചിച്ച ഈ പുസ്തകം പ്രസിദ്ധീകരിച്ചു കൊണ്ട് എസ്. കെ. എസ്. എസ്. എഫ്, വായന മരിക്കുന്നു എന്ന് വിലപിക്കുന്ന ഈ നവ യുഗ ത്തില്‍ വായനാ പ്രേമികള്‍ക്ക് പ്രതീക്ഷ യുടെ കിരണങ്ങള്‍ നല്‍കുന്നു എന്ന് പറഞ്ഞു പ്രമുഖ കഥാകൃത്ത് പുന്നയൂര്‍ക്കുളം സൈനുദ്ധീന്‍, വ്യവസായി ശംസുദ്ധീന് നല്‍കി ക്കൊണ്ടായിരുന്നു ‘സംഘാടകന്റെ ചിരി’ പ്രകാശനം ചെയ്തത്.
ഹാരിസ് ബാഖവി പുസ്തകത്തെ പരിചയ പ്പെടുത്തി.
പ്രമുഖ പണ്ഡിതന്‍ സിംസാറുല്‍ ഹഖ് ഹുദവി, വി. പി. കെ. അബ്ദുള്ള, സുനില്‍ കുറുമാത്തൂര്‍, സയ്യിദ് അബ്ദു റഹിമാന്‍ തങ്ങള്‍, അബ്ബാസ് മൌലവി, അഷ്‌റഫ് പി. വാരം, പി. കെ. മുഹ് യുദ്ധീന്‍, റഫീഖ് തിരുവള്ളൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സാബിര്‍ മാട്ടൂല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സജീര്‍ ഇരിവേരി സ്വാഗതവും സിയാദ് കരിമ്പം നന്ദിയും പറഞ്ഞു.



അബുദാബി : എഴുത്തുകാരനും ചിന്തകനുമായ എസ്. വി. മുഹമ്മദാലി രചിച്ച ‘സംഘാടകന്റെ ചിരി’ എന്ന പുസ്തകം, ആഗസ്റ്റ് 29 വ്യാഴാഴ്ച വൈകുന്നേരം 8 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് പ്രകാശനം ചെയ്യും. എസ്. കെ. എസ്. എസ്. എഫ്. കണ്ണൂര്‍ ജില്ലാ കമ്മിറ്റി യാണ് പ്രസാധകര്‍.
അബുദാബി : ഗള്‍ഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യ യി ലേക്കുള്ള ബാഗേജ് അലവൻസ് എയർ ഇന്ത്യാ എക്‌സ്പ്രസ് 30 കിലോ യിൽ നിന്ന് 20 കിലോയായി വെട്ടി ക്കുറച്ചതിന് എതിരെ അബുദാബി യിൽ പ്രതിഷേധം കത്തിക്കയറുന്നു.



























