ഹുബ്ബു റസൂൽ മജ്ലിസ് ശ്രദ്ധേയമായി

January 25th, 2014

ദുബായ് : പണ്ഡിതന്മാരെ ആദരിക്കാനും അംഗീകരി ക്കാനും മുന്നോട്ടു വരുന്ന പ്രവർത്തന ങ്ങൾ ശ്ലാഘനീയമാണ് എന്നും പ്രവാചകന്മാരുടെ പിൻഗാമി കളായി സമൂഹ നന്മ ക്കായി പ്രവർത്തി ക്കുന്ന അവരെ വർത്തമാന കാല ത്തിൽ ആദരിക്കുന്ന തിൽ വളരെ പ്രാധാന്യം ഉണ്ടെന്നും എസ്. കെ എസ്. എസ്. എഫ്. സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂർ പറഞ്ഞു.

തൃശൂർ ജില്ല കെ. എം. സി. സി. സംഘടിപ്പിച്ച ഹുബ്ബു റസൂൽ മജ്ലിസ് പരിപാടി യിൽ പ്രമുഖ പണ്ഡിതൻ അബ്ദുൽ സലാം ബാഖവി യെ ആദരിക്കുന്ന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു സത്താർ പന്തല്ലൂർ.

അബ്ദുൽ സലാം ബാഖവി യെ എന്‍. കെ. ജലീൽ പരിചയ പ്പെടുത്തി. അബ്ദുൽകാദർ മുസ്ലിയാർ വന്മെനാട് ഉപഹാര സമർപ്പണം നിർവഹിച്ചു.

ദുബായ് കെ. എം. സി. സി. ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ഉത്ഘാടനം ചെയ്തു. എം. ടി. അബൂബക്കർ ദാരിമി, ഹുസൈൻ ദാരിമി എന്നിവര്‍ പ്രസംഗിച്ചു.

മൌലിദ് സദസ്സിനു കമാലുദീൻ ഹുദവി, സുബൈര്‍ മൗലവി ചേലക്കര, കമറദ്ദീൻ മൗലവി കാരേക്കാട്, ആര്‍ വി എം മുസ്തഫ എന്നിവര്‍ നേതൃത്വം നല്കി.

ആവേശകര മായി നടന്ന മാത്സര പരിപാടി കെ. എം. സി. സി. വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ വെട്ടുകാട് ഉത്ഘാടനം ചെയ്തു. അബ്ദുൽ ഹമീദ് വടക്കേകാട് (പ്രസംഗം) നൌഫൽ പട്ടിക്കര (ഖുറാൻ പാരായണം) സജീർ പാടൂർ (മദ്ഹ് ഗാനം) എന്നിവർ ഒന്നാം സ്ഥാനം നേടി.

മണലൂർ മണ്ഡലം ഓവറോൾ ജേതാക്കളായി പരിപാടി കളിൽ പ്രസിഡന്റ്‌ ഉബൈദ് ചേറ്റുവ അധ്യക്ഷത വഹിച്ചു. അഷ്‌റഫ്‌ കൊടുങ്ങല്ലൂർ ആമുഖ പ്രഭാഷണവും ജനറൽ സെക്രട്ടറി കെ. എസ്. ഷാനവാസ്‌ സ്വാഗതവും ട്രഷറർ വി. കെ. അലിഹാജി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പോലീസുകാർക്ക് എതിരെ നടപടി എടുക്കണം

January 24th, 2014

kerala-police-epathram

ദുബായ് : പാലക്കാട്‌ നടക്കുന്ന സംസ്ഥാന സ്കൂള്‍ യുവ ജനോത്സവ ത്തില്‍ പങ്കെടുക്കാന്‍ മലപ്പുറം ജില്ലയില്‍ നിന്നും എത്തിയ പിഞ്ചു കുട്ടികളെ തീവ്രവാദികള്‍ എന്ന് വിളിച്ചു അപമാനിച്ച ഡി. വൈ. എസ്. പി. ക്കെതിരെ മാതൃകാ പരമായ നടപടി എടുക്കണം എന്ന് ദുബായ് കെ. എം. സി. സി. മലപ്പുറം ജില്ലാ കമ്മിറ്റി സംയുക്ത പ്രസ്താവന യില്‍ ആവശ്യപ്പെട്ടു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘അമ്മയ്‌ക്കൊരുമ്മ’ ബ്രോഷര്‍ പ്രകാശനം 16 ന്

January 13th, 2014

samadani-iuml-leader-ePathram
അബുദാബി : മലപ്പുറം ജില്ലാ കെ. എം. സി. സി. ഒരുക്കുന്ന ‘അമ്മയ്‌ക്കൊരുമ്മ’ പദ്ധതി യുടെ ബ്രോഷര്‍ പ്രകാശനം ജനുവരി 16 വ്യാഴാഴ്ച വൈകുന്നേരം 8 മണിക്ക് ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ വെച്ച് നടക്കും. ചടങ്ങില്‍ പ്രമുഖ വാഗ്മിയും എം. എല്‍. എ. യുമായ എം. പി. അബ്ദുള്‍ സമദ് സമദാനി മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും.

മലപ്പുറം ജില്ലയിലെ വിവിധ മണ്ഡല ങ്ങളിളില്‍ നിന്നായി തെരഞ്ഞെടുക്ക പ്പെടുന്ന അഞ്ഞൂറോളം അബല കള്‍ക്ക് സഹായം എത്തിക്കുന്ന പദ്ധതി യാണ് അമ്മയ്‌ക്കൊരുമ്മ.

പരിപാടി യുടെ ഭാഗ മായി ജില്ല യിലെ നാല് മേഖല കളില്‍വെച്ച് അവബോധന സദസ്സു കള്‍ സംഘടിപ്പിക്കും എന്ന് കെ. എം. സി. സി. ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാപ്പിളപ്പാട്ട് അന്താക്ഷരി മത്സരം ബുധനാഴ്ച

January 1st, 2014

അബുദാബി : കുറ്റ്യാടി മണ്ഡലം കെ. എം. സി. സി. കമ്മിറ്റി സംഘടി പ്പിക്കുന്ന രണ്ടാമത് മാപ്പിള പ്പാട്ട് അന്താക്ഷരി മത്സരം 2014 ജനുവരി ഒന്ന് ബുധനാഴ്ച അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ നടക്കും. വൈകുന്നേരം 5 മണി മുതൽ 11 മണി വരെ യാണ് മത്സര പരിപാടി.

മാപ്പിളപ്പാട്ട് ഗായകൻ യുസഫ് കാരക്കാട്, റജി മണ്ണേൽ എന്നിവര്‍ മത്സര ത്തിനു നേതൃത്വം നല്‍കും. യു. എ. ഇ. യില്‍ നിന്നുള്ള 24 ഗായകർ 12 ടീമുകളായി മത്സര ത്തിൽ മാറ്റുരക്കും. മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ കളിലെ വിധി കർത്താവും മാപ്പിളപ്പാട്ട് നിരൂപകനു മായ ഫൈസൽ എളേറ്റിൽ, ഗാന രചയിതാവും കാലിഗ്രാഫറുമായ ഖലീലുല്ലാഹ് ചെമ്നാട്, മാപ്പിള പ്പാട്ട് ഗായിക സാജിദ മുക്കം എന്നിവര്‍ വിധി കർത്താക്കളായി എത്തുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അന്താക്ഷരി മല്‍സരം മാറ്റി വെച്ചു

December 26th, 2013

അബുദാബി : കുറ്റ്യാടി മണ്ഡലം കെ. എം. സി. സി. കമ്മിറ്റി യുടെ ആഭിമുഖ്യ ത്തില്‍ ഡിസംബര്‍ 26 വ്യാഴാഴ്ച, ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടത്താനിരുന്ന അന്താക്ഷരി മല്‍സരം ജനുവരി ഒന്ന് ബുധനാഴ്ച യിലേക്ക് മാറ്റി വെച്ചു എന്ന് കെ. എം. സി. സി. ഭാരവാഹികള്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് : 050 – 580 50 80, 050- 437 33 20

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « മലയാളി സമാജ ത്തില്‍ വിന്റര്‍ ക്യാംപ്
Next »Next Page » നവവത്സര ദിനം : യു. എ. ഇ. യില്‍ പൊതു അവധി »



  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine