Wednesday, February 2nd, 2011

ഇന്ത്യാവിഷന് എതിരെ നിയമ യുദ്ധം : കെ.എം.സി.സി.

kmcc-puthoor-rahman-epathram

ഫുജൈറ :  ഇന്ത്യാവിഷന്‍  ചാനല്‍ കെട്ടിപ്പടുക്കാന്‍ മരുഭൂമി യിലെ പൊരി വെയിലില്‍ പണം ഉണ്ടാക്കി ക്കൊടുത്ത പ്രവാസി മലയാളികള്‍ ഇനി പണം ശേഖരിക്കുന്നത്  ചാനലിന്റെ നെറികേടുകള്‍ക്ക് എതിരായ നിയമ പോരാട്ടത്തിന് വേണ്ടി ആയിരിക്കും എന്ന് യു. എ. ഇ. കെ. എം. സി. സി. നാഷണല്‍ കമ്മിറ്റി പ്രസിഡന്‍റ് പുത്തൂര്‍ റഹ്മാന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വ്യാജ രേഖകളും കള്ളക്കഥകളും ഉണ്ടാക്കി പതിറ്റാണ്ട് പഴക്കമുള്ള കേസ് കുത്തി പ്പൊക്കുകയും, മുസ്‌ലിം ലീഗ് നായകനെ വ്യക്തിഹത്യ നടത്തി പാര്‍ട്ടിയെ തകര്‍ക്കുകയും മാത്രമാണ് ഇന്ത്യാവിഷന്റെ മാധ്യമ ദൗത്യം.

ആരോപണങ്ങള്‍ സി. പി. എം – സംഘ്പരിവാര്‍ നേതാക്കള്‍ക്ക് എതിരെ യാവുമ്പോള്‍ വസ്തുത പുറത്തെത്തി ക്കാനുള്ള ഈ ജാഗ്രത നാം കണ്ടില്ല. കിളിരൂരും സൂര്യനെല്ലിയും മറ്റനവധി കേസുകളും ഇന്ത്യാവിഷന് വിഷയ മാവാതെ പോയി.

ഇന്ത്യാവിഷന്‍ പ്രമോട്ടര്‍ എന്ന നിലക്ക് ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനം റഊഫിന് നല്‍കണമെന്ന് മാനേജ്‌മെന്‍റി നോട്  അഭ്യര്‍ത്ഥിക്കുകയാണ്.

കുഞ്ഞാലിക്കുട്ടി ക്കെതിരായ വധഭീഷണി ചര്‍ച്ച ചെയ്യാതെ, സുപ്രീം കോടതി പോലും തള്ളിയ, വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു കേസ് വീണ്ടും മാന്തി പുറത്തെടുക്കുന്നത് മുസ്‌ലിം ലീഗിനെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചന തന്നെയാണ്.

മുസ്‌ലിം സമുദായ ത്തിന്റെ രാഷ്ട്രീയ സംഘടിത ശക്തി തകര്‍ക്കാനുള്ള ഒരു വന്‍ റാക്കറ്റിന്റെ ആയുധം ആയാണ് ഇന്ത്യാവിഷന്‍ പ്രവര്‍ത്തി ക്കുന്നതെന്നും പുത്തൂര്‍ റഹ്മാന്‍ പറഞ്ഞു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

6 അഭിപ്രായങ്ങള്‍ to “ഇന്ത്യാവിഷന് എതിരെ നിയമ യുദ്ധം : കെ.എം.സി.സി.”

  1. yc says:

    സത്യം തുറന്നു പറയരുത് എന്നാണോ ഇതിന്റെ അര്‍ത്ഥം? എന്നാല്‍ പിന്നെ ഇന്ത്യാവിഷന്‍ എന്തിനാ മനോരമ പോരെ?

  2. santhan says:

    അത് അയാളുടെ അളിയനും സന്തത സഹചാരിയുമായിരുന്ന റൌഫ് പത്രസമ്മേളനത്തില്‍ കുറച്ച് വിവരം പൊട്ടിച്ചപ്പോള്‍ “സാമൂഹിക സേവനം” എന്നും പറഞ്ഞ് തീരിച്ച് അയാളെ നാലു പള്ളു വിളിച്ചു!! വസ്തുതകള്‍ നിരത്തിയാണ് റൌഫിന്റെ പത്രസമ്മേളനം. ഒരു വെപ്രാളവും ഉണ്ടായിരുന്നില്ല.
    ഇന്തയവിഷന്‍ പുറത്തുവിട്ടത് ഒരു നേതാവിനെ പറ്റി പരസ്യമായി നടത്തിയ പത്രസമ്മേളനമാണ്. റൌഫ് വെളിപ്പെടുത്തിയതനുസരിച്ച് ജുഡീഷ്യറിക്ക് വരെ കളങ്കം ഉണ്ടക്കുന്ന കാര്യമാണ്, അതേ പറ്റി അന്വേഷിക്കട്ടേ. ദേശാഭിമാനിയും ചന്ദ്രികയും പോലെ ഒരു മാധ്യമം ആണോ ഇന്ത്യാവിഷന്‍? ബി.ജെ.പിക്ക് ഇപ്പോള്‍ മലയാളത്തില്‍ പത്രം ഉണ്ടോ ആവോ ഉണ്ടെങ്കില്‍ അതും പോലെ ആണോ ഇന്ത്യാവിഷന്‍?

  3. ഇന്ത്യവിഷനെ ക്കുറിച്ച് അഭിമാനിക്കുകയല്ലേ ആത്മാഭിമാന്മുള്ള കെ.എം.സി.സി.ക്കാര്‍ ചെയ്യേണ്ടത്? മുനീരിന്റെ കരങല്‍ക് സക്തി പകരുകയല്ലേ ചെയ്യേണ്ടത്? കുഞ്ജാലികുട്ടിയാണോ പാര്‍ട്ടി? പിന്നെ തങല്‍ എന്തിനാണു?

  4. സ്നേഹ says:

    പണ്ട് ചെയ്ത കള്ളത്തരങ്ങളും വ്രത്തിക്കെടുകളും ഒരാള്‍ വന്നു തെളിവ് സഹിതം തുറന്നു പറഞ്ഞപ്പോള്‍ ആ കേസിലൂടെ കേരള ജനതയെ പണ്ട് ആരോപണവിധേയനായ നേതാവ് എത്രത്തോളം വിഡ്ഢികളാക്കി എന്ന് കാണിച്ചു തരികയാണ് ഇന്ത്യാ വിഷന്‍ ചെയ്തെ .എല്ലാം മനസിലായിട്ടും ഒന്നും മനസിലാകാത്തപോലെ പുത്തൂര്‍ റഹ്മാന്‍ സംസാരിക്കരുത് .

  5. Manoj says:

    ആരെയും എപ്പോഴും വിഡ്ഢികള്‍ ആക്കാന്‍ പറ്റില്ല റഹ്മാനെ. എത്ര ഒളിപ്പിച്ചാലും സത്യം എപ്പോഴും സത്യം തന്നെയാണ്. അതിനെ അന്ഗീകരിക്കാന്‍ പഠിക്കുക. താങ്കളുടെ കാശു താങ്കളുടെ കൈയില്‍ തന്നെ ഇരിക്കട്ടെ, ഇന്ത്യ വിഷന്‍ അല്ലെങ്കില്‍ വേറൊരു മാധ്യമം ഇത് പുറത്തു കൊണ്ട് വരും. അപ്പോള്‍ താങ്കള്‍ അവിടെയും പോകുമോ സമരം നടത്താന്‍??

  6. jamalkottakkal says:

    റഹ്മാനേ ദൈവത്തോടു യുദ്ധം ചെയ്യുന്ന തീവ്രവാദികള്‍ക്കും, സമൂഹദ്രോഹികളായ പെണ്ണുപിടിയന്മാര്‍ക്കും
    മതത്തിന്റെ പരിഗണന അനുവദിക്കുന്നത് ഉചിതമാണോ എന്ന് ചിന്തിക്കൂ. മതത്തെ മറപറ്റിയാണ് ഇക്കൂട്ടര്‍ എല്ലാ കൊള്ളരുതായ്മകളും ചെയ്യുക
    ഇതിന്റെ ചീത്തപ്പേരു വഹിക്കേണ്ടി വരുന്നത് മതവും വിശ്വാസികളായ നല്ല മനുഷ്യരും. സമുദായത്തിന്റെ പേരു പറഞ്ഞ് കൊള്ളരുതായ്മകള്‍ കാണിക്കുന്നവരെയല്ല
    മറിച്ച് ഒരു നേരം ഭക്ഷണത്തിനു ബുദ്ധിമുട്ടുന്നവരേയും, അശരണരായ രോഗികളേയും കുറിച്ചാണ് നിങ്ങള്‍ വേവലാതിപ്പെടേണ്ടത്. അത്തരക്കാര്‍ നിങ്ങളെപോലുള്ളവരുടെ

    ഇടുങ്ങിയ സമുദായരാഷ്ടീയ ചിന്തയുടെ പരിധിക്ക് പുറത്താണല്ലോ എന്നും അല്ലേ?

    എന്തുകൊണ്ട് ഉന്നത ശീര്‍ഷരായ മണ്‍‌മറഞ്ഞ നേതാക്കളടക്കം ഉള്ളവരെ പറ്റി ഇത്തരം പെണ്ണുകേസുകളും അഴിമതി കഥകളും ഉയര്‍ന്നുവന്നില്ല എന്നുകൂടെ ചിന്തിക്കുക. ബാങ്ക് കൊടുക്കുന്ന സമയം വിശ്വാസിയായ ഏതൊരു ഇസ്ലാമിനും അറിയാവുന്നതാണ്. ആ സമയത്ത് അല്പനേരം കൂടെ പത്രക്കാരോട് കാത്തിരിക്കുവാന്‍ പറയുകയാണ് യദാര്‍ഥ വിശ്വാസി ചെയ്യേണ്ടത്. അല്ലാതെ ദാ ബാങ്ക് കൊടുത്തിരിക്കുന്നു അതുകൊണ്ട് ഈ സമയത്ത് പറയുന്നത് സത്യം ആണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത് എന്ന് പറയുന്നത് ഒട്ടും ശരിയല്ല. മാത്രമല്ല അങ്ങേയറ്റം നിന്ദ്യമായ ഒരു കാര്യം കൂടെയാണത്. വിശ്വാസത്തെയും അതിന്റെ ഭാഗമായുള്ള പ്രാര്‍ഥനയേയും രാഷ്ടീയവുമായി കൂട്ടിക്കുഴക്കുന്നത് ഒരേ സമയം വിശ്വാസത്തോടും രാഷ്ടീയത്തോടും ചെയ്യുന്ന അനീതിയാണ്. രാഷ്ടീയക്കാരന്‍ മതത്തിന്റെ മാത്രം സ്വന്തമല്ല സമൂഹത്തിനായി പ്രവര്‍ത്തിക്കുന്നവനാകണം.

    മുനീറിന്റെ ചാനല്‍ അല്ലെങ്കില്‍ നാളെ മറ്റൊരു ചാനല്‍ ഇത്തരം നാറിയ കഥകള്‍ പുറത്തുവിടും. എല്ലാ മാധ്യമങ്ങളുടേയും നാവടക്കുവാന്‍ നിങ്ങള്‍ക്കാവില്ല. കണ്ണടച്ച് ഇരുട്ടാക്കിയിട്ട് ഒരു കാര്യവും ഇല്ല. സത്യത്തിന്റെ പ്രകാശത്തെ തടയുവാന്‍ ശ്രമിക്കുന്നവര്‍ വിഡ്ഡികളാണ്. ഒരിക്കല്‍ വെറുതെ വിട്ട കേസ് കോടതികള്‍ റീ ഓപ്പണ്‍ ചെയ്യുന്നതും പിന്നീട് ശിക്ഷിക്കുന്നതും കണ്ടില്ലേ?

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine