അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ ഭരത് മുരളി സ്മാരക നാടകോല്‍സവ ത്തില്‍ രാജീവ് മുളക്കുഴ സംവിധാനം ചെയ്ത പന്തയം എന്ന നാടകം, വിഷയ ത്തിലെ പ്രത്യേകത കൊണ്ടും അവതരണ ത്തിലെ പുതുമ കൊണ്ടും ശ്രദ്ധേയ മായി. ആന്റണ്‍ ചെക്കോവിന്റെ ദി ബെറ്റ് എന്ന കഥ യുടെ നാടകാ വിഷ്കാര മായിരുന്നു പന്തയം.
അധികാര ത്തിനു വേണ്ടി പണവും പണ ത്തിനു വേണ്ടി അധികാരവും ദുർവ്യയം ചെയ്യ പ്പെടുന്ന കച്ചവട സംസ്കാര ത്തിൽ, ദാരിദ്ര്യം കൊടും പാപമായി ചുമത്തി മനുഷ്യനെ പാർശ്വ വൽക്കരി ക്കുന്ന ജീർണ്ണ വ്യവസ്ഥിതിക്ക് എതിരെ തിരിച്ചറിവിന്റെ തീപ്പന്തവു മായി ഒരൊറ്റ യാനായി ജീവിതം തന്നെ പണയം വെക്കുന്ന ഇവാൻ. പണമാണ് ലോകത്തില്‍ എല്ലാം എന്നു കരുതി പന്തയ ത്തില്‍ മുഴുകുന്ന അലക്സാണ്ടര്‍ ബലനോവ്, ഭാര്യ ആഡ്രിയ എന്നിവരുടെ ജീവിത മായിരുന്നു പന്തയം. അലക്സാണ്ടര്‍ ബലനോവ് ആയി ഷംഹാസും ഇവാനായി അന്‍വര്‍ ബാബുവും ആഡ്രിയ യായി ശീതളും അരങ്ങിലെത്തി.
പ്രമുഖ രായ സംവിധായ കരുടെ നാടക ങ്ങള്‍ മത്സരിക്കുന്ന നാടകോത്സവ ത്തില്‍ ഈ രംഗത്തെ പുതുമുഖ മായ രാജീവ് മുളക്കുഴ രചനയും സംവിധാനവും ചെയ്ത നാടകം ഏറെ ശ്രദ്ധിക്ക പ്പെട്ടു.
നാടകോല്‍സവ ത്തിന്റെ അഞ്ചാം ദിവസ മായ വ്യാഴാഴ്ച രാത്രി 8.30 ന് മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ ജീവിതം, സംവിധായകന്‍ സാംകുട്ടി പട്ടങ്കരി ചിത്രീകരിച്ച് ‘കവിയച്ഛന്‍’ അരങ്ങിലെത്തും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്‍റര്‍, നാടകം