എ. വി. വോളി ബോള്‍ : എല്‍ എല്‍ എച്ച് ടീം ജേതാക്കള്‍

December 17th, 2013

അബുദാബി : കോഴിക്കോട് ജില്ലാ കെ. എം. സി. സി. സംഘടി പ്പിച്ച എ. വി. ഹാജി മെമ്മോറിയല്‍ വോളി ബോള്‍ ടൂര്‍ണമെന്റില്‍ അബുദാബി എല്‍ എല്‍ എച്ച് ടീം വിജയി കളായി. അബുദാബി കോര്‍ണീഷിലെ മലായിബ് സ്റ്റേഡിയ ത്തില്‍ നടന്ന ഫൈനല്‍ മത്സര ത്തില്‍ ഒന്നിന് എതിരെ മൂന്ന് സെറ്റു കള്‍ക്കു മാക് അബുദാബി യെ തോല്‍പിച്ച് ആയിരുന്നു എല്‍ എല്‍ എച്ച് ടീം കപ്പ് കരസ്ഥമാക്കിയത്.

രണ്ട് ദിവസ ങ്ങളിലായി നടന്ന ടൂര്‍ണമെന്റില്‍ രാജ്യത്തെ എട്ടു പ്രധാന ടീമുകള്‍ അണിനിരന്നു. പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

അല്‍ ബോഷിയ ഗ്രൂപ്പ് ചെയര്‍മാന്‍ അബു ഖാലിദ്, എം പി എം റഷീദ്, യു. അബ്ദുള്ള ഫാറൂഖി, മൊയ്തു എടയൂര്‍ തുടങ്ങി യവര്‍ പങ്കെടുത്തു. എം. സി. മൂസകോയ, അബ്ദുല്‍ ബാസിത്ത് കായക്കണ്ടി, പി. ആലി ക്കോയ എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രതിഭാ സംഗമം ശ്രദ്ധേയമായി

December 16th, 2013

ദുബായ് : തൃശൂര്‍ ജില്ലാ കെ. എം. സി. സി. പ്രതിഭാ സംഗമം സംഘടിപ്പിച്ചു. കേരള വനിതാ കമ്മീഷന്‍ അംഗവും വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി യുമായ അഡ്വ. നൂര്‍ബീന റഷീദ് മുഖ്യ പ്രഭാഷണം നടത്തി.

യു. എ. ഇ. ദേശീയ ദിനാഘോഷ പരിപാടിയോട് അനുബന്ധിച്ച് നടത്തിയ കായിക മത്സര ത്തില്‍ റണ്ണറപ്പും കലാമത്സര ത്തില്‍ മൂന്നാം സ്ഥാനവും നേടിയ ജില്ലാ ടീം അംഗ ങ്ങള്‍ക്കും സര്‍ഗധാര നടത്തിയ ഫോട്ടൊ ഗ്രാഫി, ഷോര്‍ട്ട്ഫിലിം മത്സര ങ്ങളിലെ വിജയി കള്‍ക്കും സമ്മന ങ്ങള്‍ നല്‍കി.

യു. എ. ഇ. കെ. എം. സി. സി. ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേററില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഉബൈദ് ചേററുവ അധ്യക്ഷത വഹിച്ചു. സി. കെ. താനൂര്‍ , മുഹമ്മദ് വെട്ടുകാട്, മുസ്തഫ തിരൂര്‍ , റീന സലീം, ഷമീര്‍ ക്രിയേററീവ് സ്റ്റാര്‍, ജമാല്‍ മനയത്ത്, അലി കാക്കശേരി, കബീര്‍ ഒരുമനയുര്‍, ഉമര്‍ മണലാടി, സമദ് ചാമക്കാല തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഷറഫ് കൊടുങ്ങല്ലുര്‍ സ്വാഗതവും കെ. എസ്. ഷാനവാസ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എ. വി. വോളി ബോള്‍ മേള : മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥി

December 12th, 2013

അബുദാബി : കോഴിക്കോട് ജില്ലാ കെ. എം. സി. സി. സംഘടിപ്പിക്കുന്ന പ്രഥമ എ. വി. ഹാജി സ്മാരക വോളി ബോള്‍ മേള ഡിസംബര്‍ 12, 13 തീയതി കളില്‍ അബുദാബി ഖാലിദിയ സ്പിന്നീസിനു സമീപ ​ മുള്ള കോര്‍ണീഷിലെ മലായിബ് സ്റ്റേഡിയ ത്തില്‍ നടക്കും. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥി ആയിരിക്കും.

ഡിസംബര്‍ 12 വ്യാഴാഴ്ച രാത്രി 7 മണി മുതല്‍ 11. 30 വരെയും 13 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1. 30 മുതല്‍ രാത്രി 12 മണി വരെയും നടക്കുന്ന വോളി ബോള്‍ മേള യില്‍ യു. എ. ഇ. യിലെ പ്രമുഖ ക്ലബ്ബുകള്‍ പങ്കെടുക്കും. നവംബർ 21 ന് നടക്കേണ്ടി യിരുന്ന വോളി ബോള്‍ മേള മഴ കാരണം മാറ്റി വെച്ച തായിരുന്നു എന്നു സംഘാടകര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് : 050 – 3 1 4 51 60

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തൃശൂര്‍ ജില്ലാ കെ. എം. സി. സി. പ്രതിഭാ സംഗമം വ്യാഴാഴ്ച

December 10th, 2013

ദുബായ് : കെ. എം. സി. സി. തൃശൂര്‍ ജില്ലാ കമ്മിററി സംഘടി പ്പിക്കുന്ന പ്രതിഭാ സംഗമം ഡിസംബര്‍12 വ്യാഴാഴ്ച രാത്രി 8 മണിക്കു് അല്‍ ബറാഹ കെ. എം. സി. സി. ഓഡിറ്റോറി യ ത്തില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചു. കലാ- കായിക സഹിത്യ രംഗ ങ്ങളിലെ വിവിധ മത്സര ങ്ങളില്‍ വിജയിച്ച അംഗ ങ്ങളെ ചടങ്ങില്‍ വെച്ച് ആദരിക്കുകയും ചെയ്യും. കെ. എം. സി. സി നേതാക്കളും സാമൂഹ്യ – സാംസ്കാരിക പ്രവര്‍ത്ത കരും സംബന്ധിക്കും.

വിശദ വിവരങ്ങള്‍ക്ക് : അഷറഫ് കൊടുങ്ങല്ലൂര്‍ – 050 37 67 871

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. എം. സി. സി. കലോത്സവം : നാദിര്‍ഷാ മുഖ്യാതിഥി

November 29th, 2013

ദുബായ് : ദേശീയ ദിനാഘോഷ ത്തിന്റെ ഭാഗമായി ദുബായ് കെ. എം. സി. സി. നടത്തുന്ന കലോത്സവം നവംബര്‍ 29 വെള്ളിയാഴ്ച കാലത്ത് 8 മണി മുതല്‍ ദുബായിലെ ഗര്‍ഹൂദ് എന്‍. ഐ. മോഡല്‍ സ്കൂളില്‍ വെച്ച് നടക്കും.

പ്രശസ്ത മിമിക്രി – സിനിമ താരം നാദിര്‍ഷാ മുഖ്യാതിഥി ആയിരിക്കും. സംസ്ഥാന സ്കൂള്‍ കലോത്സവ ത്തിന്‍റെ മാന്വല്‍ പ്രകാരമുള്ള നിയമ ങ്ങളുടെയും നിബന്ധന കളുടെയും അടി സ്ഥാന ത്തില്‍ വ്യക്തിഗത ഇന ത്തിലും ഗ്രൂപ്പ് ഇന ത്തിലുമായി മത്സരങ്ങള്‍ നടക്കും.

അഞ്ഞൂറില്‍ അധികം കലാ പ്രതിഭകള്‍, സ്റ്റേജ് – സ്റ്റേജി തര മത്സര ങ്ങളില്‍ കഥ, കവിത, പ്രബന്ധം, ചിത്ര രചന, പെയിന്‍റിംഗ്, കാര്‍ട്ടൂണ്‍, മാപ്പിളപ്പാട്ട്, അറബി ഗാനം, ഉര്‍ദു ഗാനം, കവിതാ, പാരായണം, പ്രസംഗം (ഇഗ്ലീഷ്, മലയാളം ), മിമിക്രി, മോണോആക്റ്റ്, ഒപ്പന, കോല്‍ക്കളി ദഫ്മുട്ട്, അറബന മുട്ട് എന്നീ ഇന ങ്ങളിലായി ജില്ല കള്‍ തമ്മില്‍ മാറ്റുരക്കും.

കാസര്‍ഗോഡ്‌, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്‌, തൃശൂര്‍, കൊല്ലം,തിരുവനന്തപുരം, വയനാട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പത്തനം തിട്ട,കോട്ടയം എന്നീ ജില്ലകള്‍ തമ്മിലാണ്‌ മത്സരിക്കു ന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ടെലിഫോണി ക്രിക്കറ്റ് ലീഗ് അജ്മാനില്‍
Next »Next Page » ദേശീയ ദിന പരേഡ് വര്‍ണാഭമായി : കെ. എം. സി. സി. ചരിത്രമെഴുതി »



  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine