അബുദാബി : കുറ്റ്യാടി മണ്ഡലം കെ. എം. സി. സി. കമ്മിറ്റി സംഘടി പ്പിക്കുന്ന രണ്ടാമത് മാപ്പിള പ്പാട്ട് അന്താക്ഷരി മത്സരം 2014 ജനുവരി ഒന്ന് ബുധനാഴ്ച അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കും. വൈകുന്നേരം 5 മണി മുതൽ 11 മണി വരെ യാണ് മത്സര പരിപാടി.
മാപ്പിളപ്പാട്ട് ഗായകൻ യുസഫ് കാരക്കാട്, റജി മണ്ണേൽ എന്നിവര്‍ മത്സര ത്തിനു നേതൃത്വം നല്‍കും. യു. എ. ഇ. യില്‍ നിന്നുള്ള 24 ഗായകർ 12 ടീമുകളായി മത്സര ത്തിൽ മാറ്റുരക്കും. മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ കളിലെ വിധി കർത്താവും മാപ്പിളപ്പാട്ട് നിരൂപകനു മായ ഫൈസൽ എളേറ്റിൽ, ഗാന രചയിതാവും കാലിഗ്രാഫറുമായ ഖലീലുല്ലാഹ് ചെമ്നാട്, മാപ്പിള പ്പാട്ട് ഗായിക സാജിദ മുക്കം എന്നിവര്‍ വിധി കർത്താക്കളായി എത്തുന്നു.