അബുദാബി : ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് നിറ സാന്നിദ്ധ്യ മായ നാദാപുരം കെ. എം. സി. സി. യുടെ സാന്ത്വന സ്പര്‍ശം ഫെബ്രുവരി ഏഴിന് നടക്കും.
സൌജന്യ ചികിത്സക്ക് അര്‍ഹരായ ജാതിമത ഭേതമന്യേ, പാവപ്പെട്ട രോഗി കള്‍ക്ക് മരുന്ന് നല്‍കാനായി നാദാപുരത്ത് നിര്‍മ്മിക്കുന്ന ഫാര്‍മ്മസി യുടെ ശിലാ സ്ഥാപനം പത്മശ്രീ ഡോക്ടര്‍ ബി ആര്‍ ഷെട്ടി നിര്‍വ്വഹിക്കും എന്ന് അബുദാബി യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ നാദാപുരം കെ. എം. സി. സി. ഭാരവാഹികള്‍ അറിയിച്ചു.
ശിഹാബ് തങ്ങള്‍ സ്മാരക ‘ബൈത്തു റഹ്മ’ പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടു കളുടെ താക്കോല്‍ ദാനവും നാദാപുരത്ത് എല്‍ പി സ്കൂളിനു വേണ്ടി നിര്‍മ്മിച്ച സ്മാര്‍ട്ട് റൂമിന്റെ സമര്‍പ്പണവും സാന്ത്വന സ്പര്‍ശം പരിപാടിയില്‍ നടക്കും.
ഇതോട് അനുബന്ധിച്ച് നടക്കുന്ന സ്നേഹപുരം പരിപാടിയുടെ ലോഗോ പ്രകാശനവും നടന്നു. യൂണിവേഴ്സല്‍ ആശുപത്രി എം. ഡി., ഡോക്ടര്‍ ഷബീര്‍ നെല്ലിക്കോട് പി. എ.റഹിമാന് നല്‍കി കൊണ്ടാണ് പ്രകാശനം നിര്‍വ്വഹിച്ചത്.
കേരള ത്തിലെയും ഗള്‍ഫിലെയും മികച്ച മാധ്യമ പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങാണ് സ്നേഹപുരം. വാര്‍ത്താ സമ്മേളന ത്തില്‍ എന്‍. കെ. അഷറഫ്, നാസര്‍ കുന്നത്ത്, ജാഫര്‍ തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., ജീവകാരുണ്യം, പ്രവാസി, സാമൂഹ്യ സേവനം