അബുദാബി : യു. എ. ഇ. യിലെ ഇന്ത്യ ക്കാരുടെ വിവിധ പ്രശ്‌ന ങ്ങള്‍ പരിഹരിക്കാന്‍ എംബസ്സി ഇടപെടും എന്ന് ഇന്ത്യന്‍ അംബാസിഡര്‍ ടി. പി. സീതാറാം. അബുദാബി യിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ യായ ഇന്ത്യന്‍ മീഡിയ അബുദാബിക്ക് നല്‍കിയ പ്രത്യേക അഭിമുഖ ത്തി ലാണ് അദ്ധേഹം ഇക്കാര്യം പറഞ്ഞത്.
വിവിധ മേഖലയില്‍ കഷ്ടത അനുഭവിക്കുന്ന, വഞ്ചിക്ക പ്പെടുന്ന ഇന്ത്യ ക്കാരുടെ പ്രശ്‌ന ങ്ങള്‍ കേള്‍ക്കാനായി 24 മണിക്കൂറും എംബസ്സി തയ്യാറാണ്. പലപ്പോഴും എംബസി യുടെ സേവന ങ്ങള്‍ ഉപയോഗ പ്പെടുത്താന്‍ ആളുകള്‍ തയ്യാറാവുന്നില്ല. നേരിട്ടുള്ള ആശയ വിനിമയ ത്തിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കാനും പ്രായോഗിക തീരുമാനങ്ങള്‍ കൈ ക്കൊള്ളാനും സാധിക്കും.
എംബസിയുടെ ഔദ്യോഗിക സേവന വിവരങ്ങള്‍ ലഭ്യ മാകുന്ന വെബ് സൈറ്റ് ഇന്ത്യ യിലെ പ്രാദേശിക ഭാഷ കളില്‍കൂടി ലഭ്യമാവുന്ന തര ത്തില്‍ ചിട്ടപ്പെടുത്തും. ഇത് ജന ങ്ങള്‍ക്ക് കൂടുതല്‍ എളുപ്പ ത്തില്‍ കാര്യങ്ങള്‍ മനസ്സി ലാകാന്‍ സഹായിക്കും.
കഷ്ടത അനുഭവി ക്കുന്നവര്‍ക്ക് നാട്ടിലേക്ക് തിരിച്ചു പോവുന്നതിനും അവശ്യ കാര്യങ്ങള്‍ക്കും ഉള്ള പണം എംബസി യുടെ വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും അനുവദിക്കും. അബുദാബി യിലെ സ്‌കൂള്‍ വിഷയ ത്തിലും മീന തുറമുഖത്തെ ഇന്ത്യന്‍ മത്സ്യ ത്തൊഴിലാളികളുടെ പ്രശ്‌ന ത്തിലും യു. എ. ഇ. അധികാരികളുമായി ചര്‍ച്ച ചെയ്തു തീരു മാനങ്ങള്‍ എടുക്കും.
യു. എ. ഇ. യില്‍ നിന്ന് ഇന്ത്യ യിലേക്കുള്ള കപ്പല്‍ ഗതാഗത ത്തിന്റെ സാധ്യതകള്‍ പഠിച്ച് ഷിപ്പിംഗ് കമ്പനി കളുമായി സംസാരിച്ച് വേണ്ടതായ തീരുമാനങ്ങള്‍ എടുക്കും. പ്രവാസി കളുടെ പ്രശ്‌നങ്ങളില്‍ മാധ്യമ ങ്ങള്‍ക്ക് ചെലുത്താനാവുന്ന സ്വാധീനം വളരെ വലുതാണ് എന്നും ജനക്ഷേമ പരമായ പ്രവര്‍ത്തന ങ്ങള്‍ക്ക് എംബസി യുമായി നേരിട്ട് ആശയ വിനിമയം നടത്തി ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പങ്കാളികളാവാം.
ഇന്ത്യന്‍ എംബസിയില്‍ സംഘടിപ്പിച്ച മുഖാമുഖ ത്തില്‍ അബുദാബി യിലെ വിവിധ മാധ്യമ ങ്ങളുടെ പ്രതിനിധികളും എംബസ്സി യിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ നമ്രത കുമാര്‍, പവന്‍ കെ. റായ്, ആനന്ദ് ബര്‍ദന്‍ എന്നിവരും പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, പ്രവാസി