താഴേക്കോട് കെ. എം. സി. സി. ഭാരവാഹികള്‍

March 10th, 2015

അബുദാബി : താഴേക്കോട് മേഖല കെ. എം. സി. സി. യുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് ഹനീഫ മലയില്‍ അമ്മിനിക്കാട്‌, ജനറൽ സെക്രട്ടറി മുഹമ്മദ്‌ സിയാദ് നാലകത്ത് മരുതല, ട്രഷറർ നിസാർ വെങ്ങാടാൻ മുതിരമണ്ണ എന്നിവരെ യും വൈസ് പ്രസിഡണ്ടു മാരായി ഷൌക്കത്ത് സി. കാപ്പുമുഖം, അഭിലാഷ് അമ്മിനിക്കാട് എന്നിവരെയും ജോയിന്റ് സെക്രട്ടറി മാരായി റൌഫ് എ. കെ. താഴേക്കോട്, തന്‍വീര്‍ അലി പി. ടി. പൂവത്താണി എന്നിവരെയും തെരഞ്ഞെടുത്തു.

യോഗത്തിൽ കരീം താഴേക്കോട്, ഉമ്മർ നാലകത്ത്. പി. ടി. റഫീക്ക് പൂവത്താണി, പി. ടി. റസാക്ക് പൂവത്താണി, അബ്ദുൽ കാദർ കള ത്തില്‍, മരക്കാർ പി. എന്നിവര്‍ പ്രസംഗിച്ചു.

ബഷീര്‍ നെല്ലിപ്പറമ്പ് സ്വാഗതവും ഷിനാസ് നാലകത്ത് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on താഴേക്കോട് കെ. എം. സി. സി. ഭാരവാഹികള്‍

ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ : പി. ബാവ ഹാജി വീണ്ടും പ്രസിഡന്റ്

March 7th, 2015

p-bava-haji-43th-committee-of-islamic-center-ePathram
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ 43 -ആമത് വാര്‍ഷിക ജനറല്‍ ബോഡിയും തെരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റായി പി. ബാവ ഹാജിയെ വീണ്ടും തെരഞ്ഞെടുത്തു.

അഡ്വ. മുഹമ്മദ് കുഞ്ഞിയെ ജനറല്‍ സെക്രട്ടറിയായും ഷുക്കൂര്‍ അലി കല്ലുങ്ങലിനെ ട്രഷററായും തെരഞ്ഞെടുത്തു.

സോഷ്യല്‍ അഫയേഴ്സ് പ്രതിനിധി അഹ്മദ് ഹുസൈന്‍ അമീന്‍ നിരീക്ഷകന്‍ ആയിട്ടെത്തിയിരുന്നു. ചീഫ് ഇലക്ഷന്‍ ഒാഫിസര്‍ റസാഖ് ഒരുമനയൂര്‍ 2015 – 2016 വര്‍ഷത്തെ പുതിയ ഭാര വാഹികളുടെ പാനല്‍ അവതരിപ്പിച്ചു.

ഡോക്ടര്‍. അബ്ദുല്‍ റഹ്മാന്‍ ഒളവട്ടൂര്‍, എം. പി. മമ്മിക്കുട്ടി മുസല്യാര്‍, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ തങ്ങള്‍, യു. അബ്ദുല്ല ഫാറൂഖി, സലാം ഒാഴൂര്‍, കെ. വി. ഹംസ മുസല്യാര്‍, വി. എം. ഉസ്മാന്‍ ഹാജി, നാസര്‍ നാട്ടിക, സാബിര്‍ മാട്ടൂല്‍, സി. എച്ച്. അഷ്റഫ്, പി. സെയ്തലവി തുടങ്ങിയവ രാണ് മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍.

ജനറല്‍ ബോഡി യോഗ ത്തില്‍ പ്രസിഡന്റ് പി. ബാവ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കരപ്പാത്ത് ഉസ്മാന്‍ സ്വാഗതവും അഡ്മിനി സ്ട്രേറ്റീവ് സെക്രട്ടറി സയ്യിദ് അബ്ദുല്‍ റഹ്മാന്‍ തങ്ങള്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഷുക്കൂറലി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

കെ. എം. സി. സി. സംസ്ഥാന പ്രസിഡന്റ് എം. കെ. മൊയ്തീന്‍, ജനറല്‍ സെക്രട്ടറി നസീര്‍ മാട്ടൂല്‍, മൊയ്തു എടയൂര്‍, സഅദ് ഫൈസി, എം. പി. എം. റഷീദ്, മൊയ്തു ഹാജി കടന്നപ്പിള്ളി, കെ. കെ. ഹംസ ക്കുട്ടി, സലീം ഹാജി, മുഹമ്മദ് അന്‍സാരി എന്നിവര്‍ ആശംസ നേര്‍ന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബ്ദുള്ള ക്കുഞ്ഞി ചെര്‍ക്കള ത്തിന് സ്വീകരണം നല്‍കി

January 30th, 2015

ദുബായ് : യു. എ. ഇ. യിലെ കെ എം സി സി യുടെ വിവിധ പരിപാടി കളില്‍ പങ്കെടുക്കു ന്നതി നായി ദുബായിൽ എത്തിയ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുള്ള ക്കുഞ്ഞി ചെര്‍ക്കള ത്തിന് കെ. എം. സി. സി. പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.

youth-league-leader-abdulla-cherkkalam-ePathram
സംസ്ഥാന കമ്മിറ്റി സെക്രട്ടറി ഹനീഫ് ചെര്‍ക്കള, മുനീര്‍ ചെര്‍ക്കള, സലാം കന്യപ്പാടി, അസീസ് കമാലിയ, റഹീം നെക്കര, ലത്തീഫ് മഠത്തില്‍, സിദ്ദീഖ് കനിയടുക്കം, നാസര്‍ മല്ലം, ശാഫി കാസി വളപ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

10 ദിവസം യു. എ. ഇ. യിൽ വിവിധ പരിപാടി കളില്‍ പങ്കെടുക്കും.
വിശദ വിവരങ്ങൾക്ക് 055 12 91 007

- pma

വായിക്കുക: , ,

Comments Off on അബ്ദുള്ള ക്കുഞ്ഞി ചെര്‍ക്കള ത്തിന് സ്വീകരണം നല്‍കി

മൊയ്തു ഹാജി അനുസ്മരണം

January 20th, 2015

ch-jafer-thangal-in-nadapuram-town-kmcc-ePathram
അബുദാബി : ലീഗ് നേതാവും ഖത്തര്‍ കെ. എം. സി. സി. സ്ഥാപക നേതാവുമായ ആനാണ്ടി മൊയ്തു ഹാജിയെ അനുസ്മരിച്ചു കൊണ്ട് അബുദാബി കെ. എം. സി. സി. നാദാപുരം ടൗണ്‍ ഏരിയാ കമ്മിറ്റി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങ് ശ്രദ്ധേയമായി.

യൂണിവേഴ്‌സല്‍ ആശുപത്രി സംഘടിപ്പിക്കുന്ന ടച്ചിംഗ് എ മില്യണ്‍ ഹാര്‍ട്ട്‌ പദ്ധതി യുടെ ആനുകൂല്യ ങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തകരുടെ ഇടയിലേക്ക് കൂടി എത്തിച്ചു കൊണ്ടാണ് കെ. എം. സി. സി. നാദാപുരം ടൗണ്‍ ഏരിയാ കമ്മിറ്റി പരിപാടി ഒരുക്കിയത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാതൃക കാണിച്ചു കൊടുത്ത ആനാണ്ടി മൊയ്തു ഹാജിയുടെ അനുസ്മരണാര്‍ത്ഥം സംഘടിപ്പിച്ച പരിപാടി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ മുസ്ലീം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് വി. വി. മുഹമ്മദാലി അനുസ്മരണ പ്രഭാഷണം നടത്തി.

അനുസ്മരണ യോഗത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് യൂണിവേഴ്‌സല്‍ ആശുപത്രി എം. ഡി. ഡോക്ടര്‍. ഷബീര്‍ നെല്ലിക്കോട് ഉദ്ഘാടനം ചെയ്തു.

വലിയാണ്ടി ഹമീദ് അധ്യക്ഷത വഹിച്ചു. ഡോ. പര്‍വേഷ് അഹമ്മദ്, വലിയാണ്ടി അബ്ദുല്ല, ഹാഷിം തങ്ങള്‍, പി. കെ. അബ്ദുള്ള ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. സി. എച്ച്. ജാഫര്‍ തങ്ങള്‍ സ്വാഗതവും നാസര്‍ കുന്നുമ്മല്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on മൊയ്തു ഹാജി അനുസ്മരണം

കെ. എം. സി. സി. ‘മാറ്റ് കലോത്സവം’ ഇസ്ലാമിക് സെന്ററില്‍

December 11th, 2014

അബുദാബി : മലപ്പുറം ജില്ലാ കെ. എം. സി. സി. സംഘടിപ്പിക്കുന്ന കലോത്സവം ‘മാറ്റ് 2014’ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഡിസംബർ 11 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ആരംഭിക്കും. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന കലോത്സവ ത്തില്‍ മുന്നൂറോളം കലാ പ്രതിഭ കള്‍ പങ്കെടുക്കും.

പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് കെ. ടി. റബീയുള്ള ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. നടന്‍ സിദ്ദിഖ് മുഖ്യാതിഥി ആയിരിക്കും. ഫൈസല്‍ എളേറ്റില്‍, അന്‍സാര്‍, സജ്‌ല സലിം, ബാദ്ഷ, സല്‍മാന്‍ ഫാരിസ് എന്നിവര്‍ വിധി നിര്‍ണയവും അവതരണവും നടത്തും.

അബുദാബി യിലെ പ്രവാസി മലയാളി കള്‍ക്കിട യില്‍ നടക്കുന്ന വലിയ കലാ വിരുന്നായിരിക്കും ‘മാറ്റ് ‘എന്ന്‍ സംഘാടകര്‍ പറഞ്ഞു. റിയാലിറ്റി ഷോ മാതൃക യിലായിരിക്കും പരിപാടി ഒരുക്കുക.

- pma

വായിക്കുക: , ,

Comments Off on കെ. എം. സി. സി. ‘മാറ്റ് കലോത്സവം’ ഇസ്ലാമിക് സെന്ററില്‍


« Previous Page« Previous « എല്ലാവര്‍ക്കും ഒരേ പോലെ ചികിത്സ ലഭ്യമാക്കും : ഡോ. ബി. ആര്‍. ഷെട്ടി
Next »Next Page » കരുണാകരൻ ചരമ വാർഷികാചരണം – കെ. മുരളീധരൻ മുഖ്യാതിഥി »



  • റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്
  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine