എസ്. എസ്. എല്‍. സി. തുല്യതാ പരീക്ഷ തുടങ്ങി

September 10th, 2015

educational-personality-development-class-ePathram
ദുബായ് : കേരള സാക്ഷരതാ മിഷന്റെ കീഴില്‍ നടത്തുന്ന എസ്. എസ്. എല്‍. സി. തുല്യതാ പരീക്ഷ ഗള്‍ഫില്‍ ബുധനാഴ്ച ആരംഭിച്ചു.

യു. എ. ഇ. യില്‍ ദുബായ് ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളി ലാണ് പരീക്ഷാ കേന്ദ്രം. വിവിധ എമിരേറ്റു കളി ല്‍ നിന്നായി 24 വയസ്സ് മുതല്‍ 56 വയസ്സു വരെ യുള്ള സ്ത്രീകള്‍ ഉള്‍പ്പെടെ 57 പേരാണ് ഇത്തവണ പരീക്ഷ എഴുതു ന്നത്. ഏഴു ദിവസ ങ്ങളി ലായി ട്ടാണ് പരീക്ഷ നടക്കുന്നത്.

2013 ലാണ് ആദ്യമായി എസ്. എസ്. എല്‍. സി. തുല്യതാ പരീക്ഷയ്ക്ക് കേരള സാക്ഷരതാ മിഷന്‍ തുടക്കമിട്ടത്. യു. എ. ഇ. യിലെ പരീക്ഷാ കേന്ദ്രമായ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ 2013 ല്‍ 51 പേരും 2014 ല്‍ 73 പേരു മാണ് പരീക്ഷ എഴുതിയത്.

പരീക്ഷാ സമ്പര്‍ക്ക കേന്ദ്ര ങ്ങളായി ദുബായില്‍ കെ. എം. സി. സി. ഓഫീസും അബുദാബി യില്‍ ഇന്ത്യന്‍  ഇസ്ലാമിക് സെന്ററു മാണ് പ്രവര്‍ത്തിച്ചു വരുന്നത്. അടുത്ത എസ്. എസ്. എല്‍. സി. തുല്യതാ പരീക്ഷ ക്കുള്ള ബാച്ചി ലേക്ക് പ്രവേശനം ആരംഭിച്ച തായി ദുബായ് കെ. എം. സി. സി. ഭാരവാഹി കള്‍ അറിയിച്ചു.

പരീക്ഷാ ഭവന്റെ വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷ ഫോറ ത്തിന്റെ മാതൃകയും വിശദ വിവര ങ്ങളും ലഭിക്കും.

വിവരങ്ങള്‍ക്ക് 04 – 27 27 773 എന്ന നമ്പറില്‍ ബന്ധപ്പെടാവുതാണ്.

* പത്താം തരം തുല്യതാ പരീക്ഷ ആഗസ്റ്റ്‌ 27ന്

* പത്താം തരം തുല്യതാ പരീക്ഷ സെപ്തംബര്‍ നാലിന്

* പത്താം തരം തുല്യതാ കോഴ്‌സ്‌ : രജിസ്‌ട്രേഷന്‍ അബുദാബിയിലും


- pma

വായിക്കുക: , , , ,

Comments Off on എസ്. എസ്. എല്‍. സി. തുല്യതാ പരീക്ഷ തുടങ്ങി

ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡ് ഡോ. താഹക്കു സമ്മാനിക്കും

September 7th, 2015

doctor-ps-thaha-pms-dental-collage-ePathram
അബുദാബി : പരിയാരം സി. എച്ച്. സെന്റര്‍ അബുദാബി ചാപ്ടര്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡ്, അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സെപ്തംബര്‍ 8 ചൊവ്വാഴ്ച വൈകുന്നേരം എട്ടര മണിക്ക് നടക്കുന്ന ചടങ്ങില്‍ വെച്ച് ഡോക്ടര്‍ പി. എസ്. താഹക്കു സമ്മാനിക്കും.

യു. എ. ഇ. പ്രസിഡണ്ടിന്‍റെ മത കാര്യ ഉപദേഷ്ടാവ് ശൈഖ് അലി അല്‍ ഹാശിമി ചടങ്ങ് ഉത്ഘാടനം ചെയ്യും.

മുസ്ലീം ലീഗ് നേതാവും എം. പി. യുമായ ഇ. ടി. മുഹമ്മദ്‌ ബഷീര്‍ മുഖ്യാതിഥി ആയിരിക്കും. പ്രമുഖ മത പണ്ഡിതനും വാഗ്മിയുമായ സിംസാറുല്‍ ഹഖ് ഹുദവി ‘കാരുണ്യം’ എന്ന വിഷയ ത്തില്‍ പ്രഭാഷണം നടത്തും. കെ. എം. സി. സി. കേന്ദ്ര – സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.

തിരുവന്തപുരം പി. എം. എസ്. കോളജ് ഒാഫ് സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്ററി ന്റെയും അബുദാബി താഹ മെഡിക്കല്‍ ഗ്രൂപ്പി ന്റെയും ചെയര്‍മാനും എം. ഡി.യുമാണ്‌ ഡോ. പി.എസ്. താഹ.

മൂന്നു പതിറ്റാണ്ട് കാലം നാട്ടിലും വിദേശത്തും നല്‍കുന്ന ആരോഗ്യ സേവന പ്രവര്‍ത്തന ങ്ങള്‍ പരിഗണിച്ച് കൊണ്ടാണ് ഡോക്ടര്‍ പി. എസ്. താഹ യെ ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡിന് പരിഗണിച്ചത് എന്ന്  സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡ് ഡോ. താഹക്കു സമ്മാനിക്കും

പ്രവാസികളുടെ പെരുന്നാള്‍ ആഘോഷം

July 18th, 2015

അബുദാബി : ഗള്‍ഫിലെ പ്രവാസി സമൂഹം വിപുല മായ രീതി യില്‍ ആകര്‍ഷക ങ്ങളായ പരിപാടി കളോടെ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു.

ഒന്നാം പെരുന്നാള്‍ ദിനമായ വെള്ളി യാഴ്ച രാത്രി യില്‍ ഇന്ത്യാ സോഷ്യല്‍ സെന്റര്‍, കേരളാ സോഷ്യല്‍ സെന്റര്‍, മലയാളി സമാജം, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ തുടങ്ങി യ അബു ദാബി യിലെ വിവിധ അംഗീകൃത സംഘടന കളുടെ നേതൃത്വ ത്തില്‍ സംഘടി പ്പിച്ച ആഘോഷ പരിപാടി കളില്‍ ഗള്‍ഫി ലെയും നാട്ടിലെയും പ്രമുഖ കലാ കാരന്‍ മാരു ടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയ മായിരുന്നു.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഒരുക്കിയ ഈദ് നൈറ്റ് എന്ന കലാ സാംസ്കാരിക പരിപാടി യില്‍ പ്രസിഡന്റ് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ പണ്ഡിതന്മാര്‍ ഈദ് സന്ദേശം നല്‍കി.

സെന്റര്‍ ബാല വേദി യുടെയും കലാ വിഭാഗ ത്തിന്റെയും ഒപ്പന, കോല്‍ ക്കളി, അറബിക് ഡാന്‍സ്, ഗാന മേള തുടങ്ങിയ വിവിധ ങ്ങളായ കലാ പരിപാടി കള്‍ അരങ്ങേറി.

- pma

വായിക്കുക: , ,

Comments Off on പ്രവാസികളുടെ പെരുന്നാള്‍ ആഘോഷം

പലഹാര പ്പെരുമയാൽ ഒരു ഇഫ്താർ

July 13th, 2015

അബുദാബി : മാട്ടൂൽ കെ. എം. സി. സി. കമ്മിറ്റി, ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ഒരുക്കിയ ഇഫ്താർ പലഹാര പ്പെരുമയാൽ ശ്രദ്ധേയ മായി. വടക്കന്‍ മലബാറിന്റെ തനതു പലഹാരങ്ങളും ഭക്ഷ്യ വിഭവ ങ്ങളും വിളമ്പി യാണ് അബുദാബി മാട്ടൂൽ കെ. എം. സി. സി. കമ്മിറ്റി ഇഫ്താര്‍ ഒരുക്കിയത്. സംഘടന യുടെ പ്രവര്‍ത്തക രുടെ വീടു കളിൽ ഒരുക്കിയ താണ് ഈ പലഹാര ങ്ങള്‍ എന്നതാണ് മാട്ടൂല്‍ ഇഫ്താറിനെ വേറിട്ട താക്കുന്നത്.

വീട്ടമ്മമാർ ഒരുക്കിയ ഉന്നക്കായ, പഴം നിറച്ചത്, കുഞ്ഞി പ്പത്തിരി, ചട്ടിപ്പത്തിരി, കക്കാ റൊട്ടി, ഇറച്ചിയട, പത്തല്‍, നൂല്‍പ്പുട്ട് തുടങ്ങി നിരവധി വിഭവങ്ങളും വിവിധ തരം പഴങ്ങളും ഫ്രെഷ് ജ്യൂസുകളും തയ്യാറാക്കി യിരുന്നു.

മത സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും സമൂഹ ത്തിലെ വിവിധ തുറകളിൽ പ്പെട്ട വരുമായി രണ്ടായിര ത്തോളം പേര്‍ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.

അബുദാബി മാട്ടൂൽ കെ. എം. സി. സി. നേതാക്കൾ പരിപാടി കൾക്ക് നേതൃത്വം നല്കി.

- pma

വായിക്കുക: ,

Comments Off on പലഹാര പ്പെരുമയാൽ ഒരു ഇഫ്താർ

ഖുര്‍ആന്‍ പാരായണ മത്സരം : മലയാളത്തിന്റെ സാന്നിദ്ധ്യമായി മുഹമ്മദ് ഹസം

June 30th, 2015

hafiz-hazam-hamza-ePathram ദുബായ് : അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സര ത്തില്‍ ഇന്ത്യന്‍ പ്രതി നിധി യായി പങ്കെടുക്കുന്ന മലയാളി യായ മുഹമ്മദ് ഹസം ഹംസ യുടെ മത്സരം ജൂണ്‍ 30 ചൊവ്വാഴ്ച നടക്കും. രാത്രി10.30 ന് ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഡിറ്റോറിയ ത്തില്‍ നടക്കുന്ന മത്സര ത്തിന് വിവിധ രാജ്യ ങ്ങളില്‍ നിന്നുള്ള വിധി കര്‍ത്താക്കള്‍ നേതൃത്വം നല്‍കും.

ദുബായ് ഗവണ്‍മെന്‍റിന് കീഴിലുള്ള അന്താരാഷ്ട്ര ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി യുടെ 19 ആമത് അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സര ത്തിലാ ണ് കണ്ണൂര്‍ താണ സ്വദേശിയായ മുഹമ്മദ് ഹസം ഹംസ മാറ്റുരക്കുന്നത്. എണ്‍പതില്‍ പ്പരം രാജ്യ ങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥി കള്‍ പങ്കെടു ക്കുന്ന  മത്സര ത്തിന്റെ അവസാന റൗണ്ട് ആരംഭിച്ചത് ജൂണ്‍ 26 ന് ആയിരുന്നു.

hafiz-hasam-hamza-quran-scholar-ePathram

ദുബായ് സുന്നി സെന്റര്‍ മദ്രസ യിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി യായ മുഹമ്മദ് ഹസം ഹംസ ഇപ്പോള്‍ അജ്മാന്‍ ഗള്‍ഫ് മെഡിക്കല്‍ യൂണി വേഴ്‌സിറ്റി യില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി യാണ്. ദുബായിലും ഇതര എമിറേറ്റു കളിലും നിരവധി ഖുര്‍ആന്‍ മത്സര ങ്ങളില്‍ പങ്കെടുത്തു കൊണ്ട് ശ്രദ്ധേയ മായ പ്രകടനം കാഴ്ച വെച്ച ഹസം, കണ്ണൂർ താണ യിലെ ഹംസ – സുബൈദ ദമ്പതി മാരുടെ രണ്ടാമത്തെ മകനാണ്.

- pma

വായിക്കുക: , , , ,

Comments Off on ഖുര്‍ആന്‍ പാരായണ മത്സരം : മലയാളത്തിന്റെ സാന്നിദ്ധ്യമായി മുഹമ്മദ് ഹസം


« Previous Page« Previous « റീം ഐലന്‍ഡിലെ കൊലപാതകം : സ്വദേശി വനിതയ്ക്ക് വധ ശിക്ഷ
Next »Next Page » ശൈഖ് മുഹമ്മദിന് കാന്തപുരത്തിന്റെ റമദാന്‍ ആശംസ »



  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine