അബുദാബി : പരിയാരം സി. എച്ച്. സെന്റര്‍ അബുദാബി ചാപ്ടര്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡ്, അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സെപ്തംബര്‍ 8 ചൊവ്വാഴ്ച വൈകുന്നേരം എട്ടര മണിക്ക് നടക്കുന്ന ചടങ്ങില്‍ വെച്ച് ഡോക്ടര്‍ പി. എസ്. താഹക്കു സമ്മാനിക്കും.
യു. എ. ഇ. പ്രസിഡണ്ടിന്‍റെ മത കാര്യ ഉപദേഷ്ടാവ് ശൈഖ് അലി അല്‍ ഹാശിമി ചടങ്ങ് ഉത്ഘാടനം ചെയ്യും.
മുസ്ലീം ലീഗ് നേതാവും എം. പി. യുമായ ഇ. ടി. മുഹമ്മദ് ബഷീര്‍ മുഖ്യാതിഥി ആയിരിക്കും. പ്രമുഖ മത പണ്ഡിതനും വാഗ്മിയുമായ സിംസാറുല്‍ ഹഖ് ഹുദവി ‘കാരുണ്യം’ എന്ന വിഷയ ത്തില്‍ പ്രഭാഷണം നടത്തും. കെ. എം. സി. സി. കേന്ദ്ര – സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.
തിരുവന്തപുരം പി. എം. എസ്. കോളജ് ഒാഫ് സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്ററി ന്റെയും അബുദാബി താഹ മെഡിക്കല്‍ ഗ്രൂപ്പി ന്റെയും ചെയര്‍മാനും എം. ഡി.യുമാണ് ഡോ. പി.എസ്. താഹ.
മൂന്നു പതിറ്റാണ്ട് കാലം നാട്ടിലും വിദേശത്തും നല്‍കുന്ന ആരോഗ്യ സേവന പ്രവര്‍ത്തന ങ്ങള്‍ പരിഗണിച്ച് കൊണ്ടാണ് ഡോക്ടര്‍ പി. എസ്. താഹ യെ ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡിന് പരിഗണിച്ചത് എന്ന് സംഘാടകര്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ആരോഗ്യം, കെ.എം.സി.സി., പ്രവാസി, ബഹുമതി, സാമൂഹ്യ സേവനം