സ്കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കായി ഏക ദിന വര്‍ക്ക് ഷോപ്പ്

April 15th, 2015

kerala-students-epathram
അബുദാബി : ഇന്ത്യന്‍ ഇസ്ളാമിക് സെന്ററില്‍ ജോബ് ലിങ്ക് പോര്‍ട്ട ലിന്റെ സഹകരണ ത്തോടെ ഏപ്രില്‍ 18 ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറു മണി വരെ വിദ്യാര്‍ത്ഥി കള്‍ ക്കായി ഏക ദിന വര്‍ക്ക് ഷോപ്പ് സംഘടി പ്പിക്കുന്നു.

ഒാര്‍മ്മ ശക്തി, ആത്മ വിശ്വാസം, മാനസിക ക്ഷമത എന്നിവ വര്‍ദ്ധിപ്പിക്കല്‍, ഏകാഗ്രത, ഭയം ഒഴിവാക്കല്‍, ധ്യാനം, ടീം വര്‍ക്ക്, ലക്ഷ്യം ക്രമീകരിക്കല്‍, പ്രമാണീകരണം, എളുപ്പ പഠന രീതികള്‍, സര്‍ഗ്ഗ ശക്തിയും നൂതനാശയവും, പരസ്പര വ്യവഹാരം തുടങ്ങിയ വിഷയ ങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ആറു മുതല്‍ പന്ത്രണ്ടു വരെ ക്ളാസു കളിലെ കുട്ടികള്‍ക്കായി ഒരുക്കുന്ന ശില്‍പ ശാല യില്‍ ആണ്‍ കുട്ടി കള്‍ക്കും പെണ്‍ കുട്ടി കള്‍ക്കും പങ്കെടുക്കാം.

റജിസ്ട്രേഷനും വിവരങ്ങള്‍ക്കും 02 642 44 88 എന്ന നമ്പറില്‍ ബന്ധപ്പെടാം.

- pma

വായിക്കുക: , ,

Comments Off on സ്കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കായി ഏക ദിന വര്‍ക്ക് ഷോപ്പ്

അബുദാബി തലശ്ശേരി മണ്ഡലം കെ. എം. സി. സി.

April 15th, 2015

kmcc-logo-epathram അബുദാബി : തലശ്ശേരി മണ്ഡലം കെ. എം. സി. സി. ഭാരവാഹി കള്‍ ആയി ഒ. ലത്തീഫ് (പ്രസിഡണ്ട്), ഫഹദ് കെ. മാഹി (ജനറല്‍ സെക്രട്ടറി), ഷിറാസ് ഉമ്മലില്‍ (ട്രഷറര്‍), എം. യൂസഫ്, സമീര്‍ പയ്യന്റെവിട, മിഖ്ദാദ് ഇബ്രാഹിം, ഷബീര്‍ കണ്ടോത്ത് (വൈസ് പ്രസിഡന്റുമാര്‍), ജസീം മഹമൂദ്, സിയാദ് അബ്ദുല്‍ റസാഖ്, ഷിജാസ് മുഹമ്മദ്, മുഹമ്മദ് നബ്ഹാന്‍ (ജോയിന്റ് സെക്രട്ടറി മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ഒ. ലത്തീഫ് അധ്യക്ഷത വഹിച്ചു. നസീര്‍ ബി. മാട്ടൂല്‍, കെ. വി മുഹമ്മദ് കുഞ്ഞി, ബീരാന്‍ പുതിയങ്ങാടി, ഏ. വി. അഷറഫ്, മുഹമ്മദ് നാറാത്ത്, ഹംസ നടുവില്‍, യു. കെ. മുഹമ്മദ് കുഞ്ഞി, യു. കെ. അബ്ദുല്‍ അസീസ് എന്നിവര്‍ പ്രസംഗിച്ചു. സഅദ് ഫൈസി പ്രാര്‍ത്ഥന നടത്തി.

- pma

വായിക്കുക: ,

Comments Off on അബുദാബി തലശ്ശേരി മണ്ഡലം കെ. എം. സി. സി.

സി. എച്ച്. സെന്റര്‍ : ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം മെയ് മാസത്തില്‍

April 13th, 2015

അബുദാബി : പരിയാരം മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് കെ. എം. സി. സി. യുടെ സഹകരണ ത്തോടെ പ്രവര്‍ത്തിക്കുന്ന സി. എച്ച്. സെന്റര്‍ സ്വന്തം കെട്ടിട ത്തില്‍ ആരംഭി ക്കുന്ന ഡയാലിസിസ് യൂണിറ്റും മൃതദേഹ പരിപാലന കേന്ദ്രവും മെയ് അവസാന വാര ത്തില്‍ ഉദ്ഘാടനം ചെയ്യും എന്ന് സി. എച്ച്. സെന്റർ ഭാര വാഹികൾ അബു ദാബി യിൽ അറിയിച്ചു.

ജനകീയ സ്വഭാവത്തോടുകൂടിയ ഉത്തര മലബാറിലെ വലിയ ജീവ കാരുണ്യ കൂട്ടായ്മ കളിലൊന്നാണ് പരിയാരം സി. എച്ച്. സെന്റര്‍. പരിയാരം മെഡിക്കല്‍ കോളജിലും തളിപ്പറമ്പ് ആശുപത്രി യിലും എത്തുന്ന നിര്‍ദ്ധനരായ രോഗികള്‍ക്ക് സാന്ത്വനം പകരാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തനം തുടങ്ങിയ സി. എച്ച്. സെന്റര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്ന തോടെ പ്രതിദിനം മുപ്പത് രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യാനുള്ള സൌകര്യം ലഭിക്കുന്ന തോടൊപ്പം മൃതദേഹ ശീതീകരണ സംവിധാനവും ഒരുക്കിയാണ് പ്രാരംഭ ഘട്ടത്തില്‍ സജ്ജമാകുന്നത്.

ദേശീയ പാതയില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് 700 മീറ്റര്‍ മാത്രം അകലെ യായി 96 സെന്‍റ് സ്ഥലത്ത് നാല് കോടി രൂപ ചെലവില്‍ 30000 ചതുരശ്രയടി സ്ഥല ത്താണ് കെട്ടിടം നിര്‍മിക്കുന്നത്.

അഞ്ച് കോടി രൂപ യുടെ സേവന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ നാല് വര്‍ഷ മായി പരിയാരം സി. എച്ച്. സെന്‍ററിന്‍െറ നേതൃത്വ ത്തില്‍ ചെയ്തു കഴിഞ്ഞു. 165 വൃക്ക രോഗി കള്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കുന്ന തിനൊപ്പം മാരക രോഗങ്ങള്‍ ബാധിച്ചവര്‍ക്കുള്ള സഹായ ങ്ങളും നല്‍കു ന്നുണ്ട്.

പരിയാരം സി. എച്ച്. സെന്‍റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. കരീം ചേലേരി, അബുദാബി ചാപ്റ്റര്‍ പ്രസിഡന്‍റ് മൊയ്തു ഹാജി കടന്നപ്പള്ളി, ജനറല്‍ സെക്രട്ടറി ഹംസ നടുവില്‍, ട്രഷറര്‍ കരപ്പാത്ത് ഉസ്മാന്‍, സംസ്ഥാന കെ. എം. സി. സി. ജനറല്‍ സെക്രട്ടറി നസീര്‍ ബി. മാട്ടൂല്‍, ഇസ്ലാമിക് സെന്‍റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, കെ. എം. സി. സി. കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് എ. വി. അശ്റഫ്, ട്രഷറര്‍ വി. കെ. ഷാഫി, എം. എ. അബൂബക്കര്‍, അമീറലി തയ്യില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on സി. എച്ച്. സെന്റര്‍ : ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം മെയ് മാസത്തില്‍

മങ്കട മണ്ഡലം കൗണ്‍സില്‍ വെള്ളിയാഴ്ച

April 2nd, 2015

kmcc-logo-epathram ദുബായ് : കെ. എം. സി. സി. മങ്കട മണ്ഡലം കൗണ്‍സില്‍ യോഗവും പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പും വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ദുബായ് കെ. എം. സി. സി. അല്‍ ബറാഹ ആസ്ഥാനത്ത് ചേരും.

മണ്ഡലത്തിലെ എല്ലാ പ്രവര്‍ത്തകരും പങ്കെടുക്കണം എന്ന് പ്രസിഡന്‍റ് ഷൌക്കത്ത് വി. പി., ആക്റ്റിംഗ് സെക്രട്ടറി സബാഹ് കടന്നമണ്ണ എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് :- 055 86 79 002

- pma

വായിക്കുക: , ,

Comments Off on മങ്കട മണ്ഡലം കൗണ്‍സില്‍ വെള്ളിയാഴ്ച

ടി. വി. അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍ക്ക് സ്വീകരണം

April 1st, 2015

abdul-rahiman-master-with-kmcc-ponnani-ePathram
അബുദാബി : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം അബുദാബിയില്‍ എത്തിയ പ്രമുഖ ചരിത്രകാരനും ഗ്രന്ഥ കര്‍ത്താവും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനുമായ ടി. വി. അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍ക്ക് അബുദാബി പൊന്നാനി മണ്ഡലം കെ. എം. സി. സി. സ്വീകരണം നല്‍കി.

ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ സെന്റര്‍ പ്രസിഡന്റ് പി. ബാവാ ഹാജി, കെ. കെ. മോയ്തീന്‍ കോയ, കെ. എം. സി. സി. കേന്ദ്ര – സംസ്ഥാന നേതാക്കളായ മൊയ്തു ഹാജി കടന്നപ്പള്ളി, യു. അബ്ദുള്ള ഫാറൂഖി, മൊയ്തു എടയൂര്‍, അഷ്‌റഫ്‌ പൊന്നാനി തുടങ്ങി യവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on ടി. വി. അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍ക്ക് സ്വീകരണം


« Previous Page« Previous « കേര വസന്തോത്സവം 2015 ന് തുടക്കം കുറിച്ചു
Next »Next Page » കൊളച്ചേരി പ്രവാസി ഗ്രാമം കൂട്ടായ്മ വാര്‍ഷിക ആഘോഷം »



  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine