കണ്ണൂർ ജില്ലാ കെ. എം. സി. സി. ‘സ്നേഹ സംഗമം’ ഡിസംബർ രണ്ടിന്

November 24th, 2015

kmcc-logo-epathram അബുദാബി : യു. എ. ഇ. ദേശീയ ദിനാഘോഷ ത്തോട് അനുബന്ധിച്ച് അബുദാബി കണ്ണൂർ ജില്ലാ കെ. എം. സി. സി. ‘സർഗ്ഗ ധാര’ സംഘടി പ്പിക്കുന്ന ‘സ്നേഹ സംഗമം 2015’ ഡിസംബർ 2 ബുധനാഴ്ച രാവിലെ 8 മണി മുതൽ ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ വെച്ച് നടക്കും.

മണ്ഡല അടിസ്ഥാന ത്തിൽ നടക്കുന്ന കലാ – കായിക – പാചക മത്സര ങ്ങളിൽ ജില്ല യിലെ എട്ട് മണ്ഡല ങ്ങളിലെ കുട്ടികളും സ്ത്രീകളും അടക്ക മുള്ള വര്‍ വിവിധ വിഭാഗ ങ്ങളിലായി മത്സരിക്കും. സ്നേഹ സംഗമ ത്തിന്റെ മുന്നോടി യായി ജില്ല യിലെ മുഴുവൻ മണ്ഡല ങ്ങളിലെയും പ്രവർത്തകരെ അണി നിരത്തി വർണ്ണ ശബളമായ പരിപാടി കളോടെ മാർച്ച് പാസ്റ്റ് നടക്കും.

പരിപാടി യുടെ വിജയ ത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികളായി ഉസ്മാൻ കരപ്പാത്ത്, വി. പി. കെ. അബ്ദുല്ല, മൊയ്തു ഹാജി കടന്നപ്പള്ളി. (രക്ഷാധികാരികൾ), നസീർ ബി. മാട്ടൂൽ. (ചെയർമാൻ) ഹസ്സൻ കുഞ്ഞി വട്ടക്കോൽ. (വർക്കിംഗ് ചെയർമാൻ), ഹംസ നടുവിൽ (കൺവീനർ), യു. എം. ശറഫുദ്ധീൻ (ട്രഷറർ) എന്നിവരെയും വിവിധ സബ്ബ് കമ്മിറ്റി ഭാര വാഹികളായി അഡ്വ. കെ. വി. മുഹമ്മദ്‌ കുഞ്ഞി, ഹാരിസ് നാലകത്ത്, വി. കെ. ഷാഫി, വി. പി. കാസിം , യു. കെ. മുഹമ്മദ്‌ കുഞ്ഞി, മുഹമ്മദ്‌ കൊളച്ചേരി, ഒ. പി. അബ്ദുറഹിമാൻ മൗലവി, മുസ്തഫ പറമ്പത്ത് എന്നിവരെയും തെരഞ്ഞെടുത്തു.

- pma

വായിക്കുക: ,

Comments Off on കണ്ണൂർ ജില്ലാ കെ. എം. സി. സി. ‘സ്നേഹ സംഗമം’ ഡിസംബർ രണ്ടിന്

ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ്

November 15th, 2015

badminton-epathram
അബുദാബി : ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിന്റെ നേതൃത്വ ത്തില്‍ ഡിസംബര്‍ 3 വ്യാഴാഴ്ച രാവിലെ 8 മണി മുതല്‍ യു. എ. ഇ. തല ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സെന്റര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും.

ലീഗ് കം നോക്കൗട്ട് അടിസ്‌ഥാനത്തില്‍ നടക്കുന്ന മല്‍സരത്തില്‍ 24 ടീമുകള്‍ മാറ്റുരയ്ക്കും. ഒന്നും രണ്ടും മൂന്നും സ്‌ഥാനം നേടുന്ന വര്‍ക്കു യു. എ. ഇ. എക്‌സ്‌ചേഞ്ച് ട്രോഫിയും യഥാക്രമം 5000, 2000, 1000 ദിര്‍ഹം കാഷ് അവാര്‍ഡും സമ്മാനിക്കും.

പുരുഷന്മാര്‍ ക്കായുള്ള ഡബിള്‍സ് മല്‍സര ത്തിന്റെ വിവരങ്ങള്‍ക്കും റജിസ്‌ട്രേഷനും ബന്ധപ്പെടുക : 02- 642 44 88, 050- 050 691 43 25

- pma

വായിക്കുക: ,

Comments Off on ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ്

കെ. എം. സി. സി. ‘തൃശൂര്‍ കലോത്സവം’ വെള്ളിയാഴ്ച : പ്രമുഖരെ ആദരിക്കുന്നു

October 29th, 2015

dubai-kmcc-logo-big-epathram
ദുബായ് : തൃശൂര്‍ ജില്ലാ കെ. എം. സി. സി. കലോത്സവം ഒക്ടോബര്‍ 30 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ അല്‍ ബറാഹ ആസ്ഥാനത്ത് നടക്കും. ഇശല്‍, ഈണം, ഇതള്‍ എന്നീ മൂന്ന് വേദി കളില്‍ ആയിട്ടാണ് കലാ – സാഹിത്യ മത്സര ങ്ങള്‍ നടക്കുക. കുട്ടി കള്‍ക്ക് ചിത്ര രചനാ – കളറിംഗ് മത്സര ങ്ങളും വനിത കള്‍ക്ക് മൈലാഞ്ചി ഇടല്‍ മത്സരവും സംഘടി പ്പിച്ചിട്ടുണ്ട്.

രാത്രി എട്ടു മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളന ത്തില്‍ തിരക്കഥാ കൃത്ത് ജോഷി മംഗലത്ത്, രമേഷ് പയ്യന്നൂര്‍ എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരിക്കും.

വിവിധ മേഖല കളില്‍ വ്യക്തി മുദ്ര പതിപ്പിച്ച തൃശൂര്‍ ജില്ല ക്കാരായ പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍, എന്‍. എം. അബൂബക്കര്‍, മധു റഹ്മാന്‍, അബ്ദുല്‍ ഗഫൂര്‍, ഷെമീര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.

വിവര ങ്ങള്‍ക്ക് – 050 90 48 003

- pma

വായിക്കുക: ,

Comments Off on കെ. എം. സി. സി. ‘തൃശൂര്‍ കലോത്സവം’ വെള്ളിയാഴ്ച : പ്രമുഖരെ ആദരിക്കുന്നു

വോട്ട് വിമാനം യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ ആനുകൂല്യങ്ങള്‍

October 27th, 2015

air-india-epathram
ദുബായ് : ത്രിതല പഞ്ചായത്ത് തെരഞ്ഞെടു പ്പില്‍ വോട്ടു രേഖ പ്പെടുത്താന്‍ കെ. എം. സി.സി. ഏര്‍പ്പെടു ത്തിയ ‘വോട്ട് വിമാന’ ത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍ ഇന്ത്യ യുടെ ആനുകൂല്യങ്ങള്‍.

ഒക്ടോബര്‍ 29 ന് ദുബായില്‍ നിന്നും കോഴിക്കോട്ടേക്ക് പറക്കുന്ന വോട്ടു വിമാന ത്തില്‍ യാത്ര ചെയ്യുന്ന വര്‍ക്ക് ആജീവ നാന്തം 10 കിലോ ലഗേജ് സൗജന്യ മായി കൊണ്ടു പോകാന്‍ അവസര മൊരുക്കുന്ന കാര്‍ഡാണ് ഇതില്‍ പ്രധാനം. നറുക്കെടു പ്പിലൂടെ സൗജന്യ ടിക്കറ്റ് ലഭ്യ മാക്കുന്ന പദ്ധതിയും കെ. എം. സി. സി. യുടെ സഹകരണ ത്തോ ടെ എയര്‍ ഇന്ത്യ നടപ്പിലാക്കുന്നുണ്ട്.

കൂടുതല്‍ വിവര ങ്ങള്‍ക്ക് 04 27 27 773

- pma

വായിക്കുക: ,

Comments Off on വോട്ട് വിമാനം യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ ആനുകൂല്യങ്ങള്‍

കെ. എം. സി.സി. തൃശ്ശൂര്‍ ജില്ലാ കലോത്സവം ഒക്ടോബര്‍ 23 ന്

October 18th, 2015

dubai-kmcc-logo-big-epathram
ദുബായ് : തൃശ്ശൂര്‍ ജില്ലാ കെ. എം. സി. സി. ദുബായ് കമ്മിറ്റി സംഘടി പ്പിക്കുന്ന ‘കലോത്സവം 2015’ ഒക്ടോബര്‍ 23 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ദുബായ് കെ. എം. സി. സി. അല്‍ ബറാഹ ആസ്ഥാ നത്ത് മൂന്ന് വേദി കളിലായി നടക്കും.

വൈകിട്ട് സാസ്‌കാരിക സമ്മേളനവും കുട്ടി കളുടെ കലാ പരിപാടി കളും തൃശ്ശൂര്‍ ജില്ലാ സർഗ്ഗ ധാര അവതരി പ്പിക്കുന്ന സംഗീത നിശയും നാടന്‍ കല കളുടെ അവതരണവും നടക്കും.

തൃശ്ശൂര്‍ ജില്ല ക്കാരായ യു. എ. ഇ. പ്രവാസി കളിലെ കലാ – സാഹിത്യ പ്രതിഭ കളെ കണ്ടെ ത്തു ന്നതി നായി സംഘടി പ്പിക്കുന്ന കലോത്സവ ത്തിൽ പ്രസംഗം, മാപ്പിള പ്പാട്ട്, അറബി ഗാനം, കവിതാ പാരായണം, ഉറുദു ഗാനം, മിമിക്രി, മോണോആക്ട് എന്നീ ഇന ങ്ങളില്‍ നിയോജക മണ്ഡല ങ്ങള്‍ തമ്മിലാണ് മത്സരം നടക്കുക.കുട്ടി കള്‍ക്ക് ചിത്ര രചനാ മത്സര ങ്ങളും വനിത കള്‍ക്ക് മൈലാഞ്ചി ഇടല്‍ മത്സരവും ഇതേ ദിവസം നടക്കും. സാഹിത്യ മത്സരങ്ങള്‍ ഒക്ടോബർ അവസാന ത്തിൽ ആയിരിക്കും നടക്കുക എന്ന് സംഘാടകർ അറിയിച്ചു.

മത്സര ത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 050 – 84 62 580, 050 – 59 40 858 എന്നീ നമ്പറു കളില്‍ ബന്ധപ്പെടണം.

- pma

വായിക്കുക: , ,

Comments Off on കെ. എം. സി.സി. തൃശ്ശൂര്‍ ജില്ലാ കലോത്സവം ഒക്ടോബര്‍ 23 ന്


« Previous Page« Previous « എകത നവരാത്രി സംഗീതോത്സവം
Next »Next Page » സാഹിത്യോത്സവ് സമാപിച്ചു »



  • റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്
  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine