അബുദാബി : ഗള്‍ഫിലെ പ്രവാസി സമൂഹം വിപുല മായ രീതി യില്‍ ആകര്‍ഷക ങ്ങളായ പരിപാടി കളോടെ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു.
ഒന്നാം പെരുന്നാള്‍ ദിനമായ വെള്ളി യാഴ്ച രാത്രി യില്‍ ഇന്ത്യാ സോഷ്യല്‍ സെന്റര്‍, കേരളാ സോഷ്യല്‍ സെന്റര്‍, മലയാളി സമാജം, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ തുടങ്ങി യ അബു ദാബി യിലെ വിവിധ അംഗീകൃത സംഘടന കളുടെ നേതൃത്വ ത്തില്‍ സംഘടി പ്പിച്ച ആഘോഷ പരിപാടി കളില്‍ ഗള്‍ഫി ലെയും നാട്ടിലെയും പ്രമുഖ കലാ കാരന്‍ മാരു ടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയ മായിരുന്നു.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഒരുക്കിയ ഈദ് നൈറ്റ് എന്ന കലാ സാംസ്കാരിക പരിപാടി യില്‍ പ്രസിഡന്റ് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ പണ്ഡിതന്മാര്‍ ഈദ് സന്ദേശം നല്‍കി.
സെന്റര്‍ ബാല വേദി യുടെയും കലാ വിഭാഗ ത്തിന്റെയും ഒപ്പന, കോല്‍ ക്കളി, അറബിക് ഡാന്‍സ്, ഗാന മേള തുടങ്ങിയ വിവിധ ങ്ങളായ കലാ പരിപാടി കള്‍ അരങ്ങേറി.