Thursday, November 26th, 2015

ദുബായ് പോലീസ് പരേഡ്: കെ. എം. സി. സി.യും പങ്കു ചേര്‍ന്നു

dubai-kmcc-uae-national-day-pared-2015-ePathram
ദുബായ് : നാല്പത്തി നാലാമത് യു. എ. ഇ. ദേശീയ ദിന ത്തോട് അനുബന്ധിച്ച് ദു​ബായ്​ പൊലീസ് നടത്തിയ വര്‍ണ്ണ ശബള മായ പരേഡില്‍ സ്വദേശി കള്‍ക്കൊപ്പം നൂറു കണ ക്കിന് കെ. എം. സി. സി. പ്രവര്‍ത്തക​രും അണി ചേര്‍​ന്നു. ​തുടര്‍ച്ച യായ അഞ്ചാം തവണ​ യാണ് ദു​ബായ് ​​പൊലീസുമായി ​കെ. എം. സി. സി. സഹകരിക്കുന്നത്. നായിഫ് പൊലീസ് ആസ്ഥാനത്ത് നടന്ന പരേഡില്‍ ബര്‍ ദു​ബായ് പൊലീസ് സ്റ്റേഷന്‍ ​തലവൻ കേണല്‍ അബ്ദുല്‍ ഖാദിം സുറൂര്‍ അല്‍ മല്‍സാം മുഖ്യാതിഥി ആയിരുന്നു.

മലയാളികള്‍ യു. എ. ഇ. യുടെ വളര്‍ച്ചക്കും സുരക്ഷിതത്വ ത്തിനും ആത്മാര്‍ത്ഥ മായ സംഭാവന കള്‍ അര്‍പ്പിച്ച മാതൃകാ സമൂഹ മാണ് എന്ന്‍ ദുബായ് പോലീസ് മേധാവി ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു. ലോക ത്തിലെ വിവിധ രാജ്യ ങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ അധി വസി ക്കുന്ന യു. എ. ഇ. യില്‍ മലയാളി കളുടെ സ്ഥാനവും പ്രവര്‍ത്തന ങ്ങളും മുന്‍ നിര യില്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തനത് അറബ് കല കളും, കെ. എം. സി. സി. യുടെ കലാ വിഭാഗ മായ സര്‍ഗ്ഗ ധാര അവതരിപ്പിച്ച അറബിക്ക് ഡാന്‍സും ദഫ്മുട്ടും കോല്‍ ക്കളിയും ബാന്‍ഡ് വാദ്യ ങ്ങളും മലയാള തനിമ യുള്ള കലാ രൂപങ്ങളും പരേഡി നെ കൂടുതല്‍ മനോഹരമാക്കി.

വ്യാഴാഴ്ച രാവിലെ എട്ടു മണി യോടെ ദുബായ് സബക്ക യിലെ പഴയ കെ. എം. സി. സി. ആസ്ഥാന പരിസരത്ത് എത്തിയ പ്രവര്‍ത്തകര്‍ ഒന്‍പതു മണിയോടെ നായിഫ് പോലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ച പരേഡില്‍ അണി ചേരുക യായിരുന്നു. കെ. എം. സി. സി. നേതാക്കളായ ഇബ്രാഹിം എളേറ്റില്‍,​ ​ പി. കെ​.​ അന്‍വര്‍ നഹ, ഇബ്രാഹിം മുറിച്ചാണ്ടി, എ. സി​.​ഇസ്മാ യില്‍ എന്നിവരടെ നേതൃത്വ ത്തില്‍ ​ആയിരുന്നു പ്രവർത്തകർ അണി നിരന്നത്.​​​

സേവന മികവിനുള്ള പ്രത്യേക അംഗീകാര പത്രവും അംഗീകാര ത്തിന്റെ മുദ്രണം ചാര്‍ത്തിയ മെഡലും നായിഫ് പോലീസ് സ്റ്റേഷന്‍ മേധാവി അബ്ദുല്‍ റഹിമാന്‍ ഉബൈദുള്ള യുടെ സാന്നിദ്ധ്യ ത്തില്‍ ദുബായ് പോലീസ് മേധാവി ഖലീല്‍ ഇബ്രാഹിം മന്‍സൂരി യില്‍ നിന്ന് മഞ്ചേശ്വരം മണ്ഡലം എം. എല്‍. എ. അബ്ദുല്‍ റസാഖ് ഏറ്റു വാങ്ങി.

മുസ്തഫ തിരൂര്‍, മുഹമ്മദ്‌ പട്ടാമ്പി, ആവയില്‍ ഉമ്മര്‍, ഉസ്മാന്‍ പി. തലശ്ശേരി, അഡ്വ. സാജിദ് അബൂബക്കര്‍, ഇസ്മയില്‍ ഏറാമല, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, അഷ്‌റഫ്‌ കൊടു ങ്ങല്ലൂര്‍, ഹനീഫ് കല്‍മട്ട, ഹസൈ നാര്‍ തോട്ടും ഭാഗം, എം. എച്ച്. മുഹമ്മദ്‌ കുഞ്ഞി തുടങ്ങിയ വിവിധ ജില്ലാ – മണ്ഡലം നേതാക്ക ന്മാര്‍ സംബന്ധിച്ചു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

Comments are closed.


«
«



  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine