അബുദാബി : കേരള സോഷ്യൽ സെന്റ റിന്റെ എട്ടാമത് ഭരത് മുരളി നാടകോത്സവ ത്തില്‍ ഓ. ടി. ഷാജ ഹാന്‍ സംവി ധാനം ചെയ്ത് തിയ്യേറ്റര്‍ ദുബായ് അവത രി പ്പിച്ച ‘ദ് ഐലന്‍ഡ്’ ശ്രദ്ധേയ മായി.
നെല്‍സണ്‍ മണ്ഡേല തടവു കാര നായി കിടന്ന കുപ്രസിദ്ധ മായ റോബന്‍ ലൈന്റിന് സമാന മായ പേരിടാത്ത തട വറ പശ്‌ചാത്തല മാക്കി അതോള്‍ ഫുഗാര്‍ഡ് രചിച്ച നാടക മാണ് ദ് ഐലന്‍ഡ്.
ഒരേ സെല്ലിൽ താമസി ക്കുന്ന രണ്ട് ജയിൽ പുള്ളി കളായ ജോണും വിൻ സെന്റും പകൽ നേരത്തെ കടുത്ത ശാരീ രിക അദ്ധ്വാന ത്തിനു ശേഷം സോഫോക്ലി സിന്റെ ‘ദ് ആന്റിഗണി’ എന്ന നാടകം ജയിൽ മേള യിൽ അവ തരി പ്പിക്കു വാൻ ഒരുക്കം നടത്തുന്നു. ഇതി നിട യിൽ അപ്ര തീക്ഷിത മായി അവരിൽ ഒരാൾക്ക് ജയി ലിൽ നിന്നും വിടുതൽ ഉത്തരവ് ലഭി ക്കുന്നു. ഇത് ഇവ രുടെ മാനസിക അകൽച്ചക്ക് കാരണവും ആയി മാറി.
പ്രധാന കഥാ പാത്ര ങ്ങളായ വിന്‍സെന്റ്, ജോണ്‍ എന്നി വരെ യഥാക്രമം സംവി ധായകൻ കൂടി യായ ഓ. ടി. ഷാജഹാന്‍, ആരിഫ് കണ്ടോത്ത് എന്നിവര്‍ അവ തരി പ്പിച്ചു. മികച്ച അഭിനയ മാണ് ഇരു വരും കാഴ്ച വെച്ചത്. മണി പുറവങ്കര, ബിജു കാഞ്ഞങ്ങാട്, വിജയൻ പത്മ നാഭൻ, നവീദ് അഹമ്മദ്, സൽമാൻ തുട ങ്ങിയ വരാണ് മറ്റ് അഭി നേതാ ക്കൾ.
വിജു ജോസഫിന്റെ സംഗീതവും പ്രതാപ് പാടിയി ലിന്റെ പ്രകാശ വിതാനവും മണി പുറവങ്കര , ബിജു കാഞ്ഞ ങ്ങാട് എന്നിവരുടെ രംഗ സജ്ജീ കരണവും ശശി വെള്ളി ക്കോത്തിന്റെ ചമയവും ശ്രദ്ധേയ മായി.
നാടകോത്സവ ത്തിന്റെ പതിനൊന്നാമത് നാടകം ‘പെരും കൊല്ലൻ’ ജനുവരി 13 വെള്ളി യാഴ്ച രാത്രി എട്ടര മണി ക്ക് സ്പാര്‍ട്ടക്കസ് ദുബായ് അരങ്ങിൽ എത്തിക്കും. രചന : എ. ശാന്ത കുമാര്‍, സംവിധാനം : അഷറഫ് പി. പി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍, നാടകം