അബുദാബി : കലാ രംഗത്ത് നൽകി വരുന്ന സേവന ങ്ങളെ മാനിച്ച് ചിത്ര കാരനും കാർട്ടൂണി സ്റ്റു മായ നസീർ രാമന്തളി യെ ആദരിച്ചു.
നാല്പത്തി അഞ്ചാം ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടി പ്പിച്ച പരി പാടി യിൽ വെച്ചാ യിരുന്നു നസീർ രാമന്തളിയെ ആദരി ച്ചത്.
യു. എ. ഇ. യുടെ പൗരാണിക സംസ്കാരം ചിത്രീ കരി ക്കുന്ന സ്റ്റേജ്, ഈ ചടങ്ങിനു വേണ്ടി ഒരുക്കി യതും നസീര്‍ രാമന്തളി തന്നെ യായിരുന്നു.
എം. പി. അബ്ദു സമദ് സമദാനി മെമൊന്റോ നൽകി. ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഭാരവാഹികളും അബു ദാബി സ്റ്റേറ്റ് കെ. എം. സി. സി. സാരഥികളും ചടങ്ങിൽ സംബ ന്ധിച്ചു.
ദുബായ് കെ. എം. സി. സി. നടത്തിയ സംസ്ഥാന കലോ ത്സവ ത്തിൽ ‘കലാ പ്രതിഭ’ അടക്കം നിരവധി പുര സ്കാര ങ്ങള്‍ അദ്ദേഹത്തെ തേടി എത്തി യിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കെ.എം.സി.സി., പ്രവാസി, ബഹുമതി