ബാഡ്‌മിന്റൻ ടൂർണ്ണമെന്റ് 19ന്

January 17th, 2017

logo-iic-uae-exchange-badminton-tournament-ePathram.jpg
അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെൻറർ സംഘടി പ്പിക്കുന്ന മൂന്നാമത് യു. എ. ഇ. എക്സ്ചേഞ്ച് ഷട്ടിൽ ബാഡ് മിന്റൺ ടൂർണ്ണ മെന്റ് ജനുവരി 19 വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് ആരം ഭിക്കും.

രണ്ട് ദിവസ ങ്ങളി ലായി നടക്കുന്ന പുരുഷ ഡബിൾ ഇന ത്തി ലുള്ള ടൂർണ്ണ മെന്റിലെ വെള്ളി യാഴ്ച യിലെ മത്സരം രാവിലെ 9 മണിക്ക് തുടങ്ങും.

ഫൈനൽ മത്സരവും സമ്മാന ദാന ചടങ്ങും വെള്ളി യാഴ്ച വൈകുന്നേരം നടക്കും. ജേതാക്കൾ ആവു ന്നവർ ക്കു യു. എ. ഇ. എക്സ്ചേഞ്ച് ട്രോഫിക്ക് പുറമെ, ക്യാഷ് അവാർഡും സമ്മാനിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഒളിമ്പ്യൻ റഹ്മാൻ മെമ്മോറിയൽ ഫുട്ബോൾ കുർബ എഫ്. സി. ദുബായ് ജേതാക്കൾ

January 17th, 2017

kurba-fc-dubai-winners-kmcc-tournament-ePathram
അബുദാബി : കുന്ദമംഗലം നിയോജക മണ്ഡലം കെ. എം. സി. സി. സംഘടി പ്പിച്ച രണ്ടാമത് ഒളിമ്പ്യൻ റഹ്മാൻ മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണ്ണ മെൻറിൽ തീമ ഗ്രൂപ്പ് കുർബ എഫ്. സി. ദുബായ് ജേതാക്കളായി.

അബുദാബി ആംഡ് ഫോഴ്സ് ഓഫീസേഴ്സ് ഗ്രൗണ്ടിൽ വെച്ച് നടന്ന വാശി യേറിയ കലാശ പോരാട്ട ത്തിൽ നില വിലെ ജേതാക്കളും യു. എ. ഇ. യിലെ സെവൻസ് ഫുട്ബോളിൽ ശക്ത രു മായ അൽ തയ്യിബ് അബു ദാബി യെ എതി രില്ലാത്ത ഒരു ഗോളിന് പരാ ജയ പ്പെടു ത്തി യാണ് കുർബ രണ്ടാമത് ഒളി മ്പ്യൻ റഹ്മാൻ മെമ്മോ റിയൽ ട്രോഫി സ്വന്ത മാക്കി യത്.

ടൂർണ്ണ മെന്റിന്റെ ഔപചാരിക ഉദ്ഘാടനം യു. എ. ഇ. പൗര പ്രമുഖനായ ഈസാ അബ്ദുളള അൽ ഖൂരി നിർവ്വഹിച്ചു. യു. അബ്ദുളള ഫാറൂഖി, ലിജോ, മുഹമ്മദ് സൈദ് പാറയിൽ, കെ. ആലി ക്കോയ, അബ്ദു സമദ് നടുവണ്ണൂർ, ജഹ്ഫർ തങ്ങൾ നാദാ പുരം തുടങ്ങി വിവിധ രംഗത്തുളള പ്രമുഖ വ്യക്തികൾ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

കോഴിക്കോട് ജില്ലാ കെ. എം. സി. സി. പ്രസിഡൻറ് ലത്തീഫ് കടമേരിയും ടൂർണ്ണ മെൻറ് പ്രായോജക പ്രതി നിധി റഷീഖ് എന്നിവർ വിജയി കൾക്കുളള ട്രോഫിയും മെഡലും പ്രൈസ് മണിയും സമ്മാനിച്ചു.

വാങ്ക അവഞ്ചെ യുടെ ജലാൽ ടൂർണ്ണമെൻറിലെ മികച്ച താര മായും മികച്ച ഗോൾ കീപ്പറായി ഷമീറും മികച്ച ഡിഫൻറ റായി ഷബീറും തെര ഞ്ഞെടു ക്കപ്പെട്ടു. അഞ്ച് ഗോളു കളു മായി അൽ തയ്യിബ് എഫ്. സി. അബു ദാബി യുടെ ജുനൈദ് ആണ് ടൂർണ്ണമെൻറിലെ ടോപ് സ്കോ റർ. ഇവർക്കുളള ട്രോഫി കൾ അബ്ദു റസാഖ് കുറ്റി ക്കടവ് ഷാഹുൽ ഹമീദ് മുറിയനാൽ സിറാജ് ബാലു ശ്ശേരി ഷംസു ദ്ധീൻ പാറമ്മൽ എന്നിവർ സമ്മാ നിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പി. സി. റസാഖ് ഹാജിക്ക് യാത്രയയപ്പ്‌ നൽകി

January 15th, 2017

kannur-kmcc-sent-off-to-pc-razack-haji-ePathram
അബുദാബി : 43 വർഷത്തെ പ്രവാസ ജീവിതം മതി യാക്കി നാട്ടി ലേക്ക് മട ങ്ങുന്ന പി. സി. റസാഖ് ഹാജിക്ക് അബുദാബി കണ്ണൂർ മണ്ഡലം കെ. എം. സി. സി. യാത്ര യയപ്പ്‌ നൽകി.

അബുദാബി മിർഫ യിൽ കണ്ണൂർ മണ്ഡലം കെ. എം. സി. സി. സംഘ ടിപ്പിച്ച ഏക ദിന ക്യാമ്പിൽ വെച്ചാണ് യാത്ര യയപ്പ് നൽകി യത്. മണ്ഡലം പ്രസി ഡന്റ് അഡ്വ. മുനാസ് ക്യാമ്പിന് നേതൃത്വം നൽകി.

മുൻ വൈസ് പ്രസിഡണ്ടും പ്രവർത്തക സമിതി അംഗ വുമായ പി. സി. റസാഖ് ഹാജി യുടെ പ്രവർത്തന മിക വിനെ ഹാഷിർ വാരം അനുസ്മരിച്ചു.

സാബിഖ് വാരം, റയീസ് ചെമ്പി ലോട്, നിയാസ് കൂട ത്തിൽ, അഷ്‌റഫ് ഹാജി വാരം, ജസീം കാഞ്ഞി രോട്, മണ്ഡലം ഭാര വാഹിളും അംഗ ങ്ങളും ആശം സ കള്‍ നേര്‍ന്നു. പി. സി. റസാഖ് ഹാജി മറുപടി പ്രസംഗം നടത്തി.

ജനറൽ സെക്രട്ടറി മഹഷൂഖ് അറക്കകത്ത് സ്വാഗതവും സെക്രട്ടറി പി. സി. ആസിഫ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

രണ്ടാമത് ഒളിമ്പ്യൻ റഹ്മാൻ മെമ്മോ റിയൽ ഫുട്ബോൾ വെള്ളി യാഴ്ച

January 12th, 2017

sevens-foot-ball-in-dubai-epathram
അബുദാബി : ഒളിമ്പ്യൻ ടി. അബ്ദു റഹ്മാൻ  എന്ന ഫുട് ബോള്‍  ഇതി ഹാസത്തിന്റെ സ്മരണാർത്ഥം അബു ദാബി കുന്ദ മംഗലം നിയോജക മണ്ഡലം കെ. എം. സി. സി. സംഘടി പ്പിക്കുന്ന ഒളിമ്പ്യൻ റഹ്മാൻ മെമ്മോ റിയൽ സെവൻസ് ഫുട് ബോള്‍ ടൂർണ്ണ മെൻറ് 2017 ജനുവരി 13 വെള്ളി യാഴ്ച 3 മണി മുതൽ അബു ദാബി ആംഡ് ഫോഴ്സ് ഓഫീ സേഴ്സ് ഗ്രൗണ്ടിൽ വെച്ച് നടക്കും. പ്രമുഖരായ പതിനാറു ടീമു കൾ ടൂർണ്ണ മെൻറിൽ മാറ്റുരക്കും.

അബു ദാബി കുന്ദ മംഗലം നിയോജക മണ്ഡലം കെ. എം. സി. സി ഇത് രണ്ടാം തവണ യാണ് ഒളിമ്പ്യൻ റഹ്‌മാന്റെ സ്മരണാർത്ഥം ഫുട് ബോള്‍ ടൂർണ്ണ മെന്റ് സംഘടിപ്പി ക്കുന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇസ്ലാമിക് സെന്ററില്‍ പ്രഭാഷണം : ‘സ്വയം തെരഞ്ഞെടുക്കുന്ന ജീവിതം’

January 11th, 2017

personality-development-class-ePathram
അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്റര്‍ വിദ്യാ ഭ്യാസ വിഭാഗ ത്തിന്റെ ആഭി മുഖ്യ ത്തിൽ സംഘടി പ്പിക്കുന്ന മനഃ ശാസ്‌ത്ര സംബ ന്ധി യായ പ്രഭാഷണം ജനുവരി 13 വെള്ളി യാഴ്ച രാത്രി 7. 30ന് നടക്കും എന്ന് സെന്റര്‍ വാര്‍ത്താ കുറി പ്പില്‍ അറി യിച്ചു.

‘സ്വയം തെരഞ്ഞെടുക്കുന്ന ജീവിതം’ എന്ന വിഷയ ത്തെ അടി സ്ഥാന മാക്കി മനഃ ശാസ്‌ത്ര ജ്ഞനും കൗണ്‍സിലറു മായ ഡോ.സുലൈമാൻ മേൽപ്പത്തൂര്‍, പരിപാടിക്ക് നേതൃത്വം നല്‍കും.

അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ സഹ കരണ ത്തോടെ നട ക്കുന്ന പരി പാടി യില്‍ പങ്കെടു ക്കുവാന്‍ വനിത കൾക്കു പ്രത്യേക സൗകര്യം ഉണ്ടാ യിരിക്കും എന്നും സംഘാട കര്‍ അറി യിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രവാസി ഭാരതീയ സമ്മാന്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററിന്
Next »Next Page » വടംവലി മത്സരം കെ. എസ്. സി. യില്‍ »



  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ
  • ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം
  • ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി
  • കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം
  • മലയാളി സമാജം യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ
  • സി. പി. അബ്ദു റഹിമാൻ ഹാജിയെ ഇഖ്‌വ ആദരിച്ചു
  • പാലക്കാട് ജില്ല കെ. എം. സി. സി. സ്‌നേഹ സംഗമം
  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്
  • സഫ്ദർ ഹാഷ്മി സ്മാരക തെരുവു നാടക മത്സരം അരങ്ങേറി
  • നമ്മുടെ സ്വന്തം മാമുക്കോയ സീസൺ-2 : ബ്രോഷർ പ്രകാശനം ചെയ്തു
  • പയസ്വിനി ‘വിഷു പൊലിക-2025’ അരങ്ങേറി
  • സ്വാഗത സംഘം രൂപീകരിച്ചു
  • അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine