കെ. എം. സി. സി. സ്വാതന്ത്ര്യ ദിന ആഘോഷം അബുദാബി യിൽ

August 10th, 2016

india-flag-ePathram
അബുദാബി : കെ. എം. സി. സി. സംഘടി പ്പിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടി കൾ ആഗസ്റ്റ് 15 തിങ്കളാഴ്ച രാത്രി 8 മണിക്ക് അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെൻററിൽ വെച്ച് നടക്കും.

മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലി ക്കുട്ടി, കെ. എം. സി. സി നേതാവും നിയമ സഭാംഗ വുമായ പാറക്കൽ അബ്ദുല്ല, നയതന്ത്ര വിദഗ്ധനും, ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാനു മായ ടി. പി. ശ്രീനി വാസൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

അബുദാബി യിൽ 40 വർഷം പൂർത്തി യാക്കിയ വിവിധ തുറ കളിൽ സേവനം ചെയ്ത 70 ഇന്ത്യക്കാരെ ചടങ്ങിൽ ആദരിക്കും. വ്യവസായ വാണിജ്യ മേഖല യിലെ പ്രമുഖർ മുതൽ ശുചീ കരണ തൊഴിലാളി കൾ വരെ യുള്ള വർ ഒരേ വേദി യിൽ വെച്ച് ആദരം ഏറ്റു വാങ്ങുന്നു എന്നതാണ് ഇത്തവണത്തെ സ്വാതന്ത്ര്യ ദിന ആഘോഷ ത്തിൻറെ സവി ശേഷത എന്നും സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശിഹാബ് തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു

August 7th, 2016

panakkad-shihab-thangal-ePathram
ദുബായ് : മുസ്ലിം ലീഗിന്റെ അദ്ധ്യക്ഷ നായിരുന്ന പാണ ക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗ ത്തിന്റെ ഏഴാം വാര്‍ഷിക ദിന ത്തില്‍ ദുബായ് കെ. എം. സി. സി. അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു.

അനുസ്മരണ ചടങ്ങ് യു. സി. രാമന്‍ (മുന്‍ എം. എല്‍. എ) ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ തിരൂര്‍ അദ്ധ്യ ക്ഷത വഹിച്ചു. നാസര്‍ എസ്റ്റേറ്റ് മുക്ക് മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് അബ്ദുല്‍ ഹക്കീം തങ്ങള്‍ പ്രാര്‍ത്ഥന ക്കു നേതൃത്വം നല്‍കി.

എ. സി. ഇസ്മായില്‍, ആവയില്‍ ഉമ്മര്‍ ഹാജി, എം. എ. മുഹമ്മദ് കുഞ്ഞി, മുഹ മ്മദ് പട്ടാമ്പി, അഷ്‌റഫ് കൊടു ങ്ങല്ലൂര്‍, ആര്‍. അബ്ദുല്‍ ഷുക്കൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇബ്രാഹിം മുറി ച്ചാണ്ടി സ്വാഗതവും അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒളിമ്പ്യൻ റഹ്മാൻ മെമ്മോറിയൽ ഫുട്ബാൾ : അൽ ത്വയ്യിബ് എഫ്. സി. ജേതാക്കൾ

February 22nd, 2016

winners-kmcc-first-olympian-rahman-trophy-2016-ePathram
അബുദാബി : കുന്ദമംഗലം നിയോജക മണ്ഡലം കെ. എം. സി. സി. സംഘടി പ്പിച്ച ഒളിമ്പ്യൻ റഹ്മാൻ മെമ്മോറി യൽ ഫുട്ബാൾ ടൂർണ്ണ മെന്റിൽ അൽ ത്വയ്യിബ് എഫ്. സി. ജേതാ ക്കളായി.

ടെസി ബോയ്സ് അബുദാബി യെ രണ്ടിനെതിരെ 3 ഗോളു കൾക്ക് പരാജയ പ്പെടുത്തി യാണ് അൽ ത്വയ്യിബ് എഫ്. സി. പ്രഥമ ഒളിമ്പ്യൻ റഹ്മാൻ ട്രോഫി കരസ്ഥ മാക്കി യത്.

അബു ദാബി സായിദ് സ്പോർട്ട്സ് സിറ്റി യിൽ നടന്ന ടൂർണ്ണ മെന്റിൽ സെവൻസ് ഫുട്ബോളി ലെ പ്രമുഖ രായ 16 ടീമു കളാണ് കളിക്കള ത്തിൽ ഇറങ്ങിയത്.

ടൂർണ്ണ മെന്റിലെ താരം എന്ന വ്യക്തി ഗത സമ്മാനം ടെസി ബോയ്സിലെ ബിജു നേടിയപ്പോൾ ഇതേ ടീമിലെ സഹീർ, ബെസ്റ്റ് ഗോൾ കീപ്പർ ആയും തെരഞ്ഞെ ടുക്ക പ്പെട്ടു. അൽ ത്വയ്യിബ് ടീമിലെ ഗഫൂർ ബെസ്റ്റ് ഡിഫെണ്ടർ ആയി. ടോപ്‌ സ്കോറർ ആയി ഏഴി മല ബ്രദേഴ്സി ലെ മണിപ്പൂരി താരം ലാല യും തെരഞ്ഞെടുക്ക പ്പെട്ടു. ടൂർണ്ണ മെന്റിന്റെ വിജയ ത്തിന് പ്രധാന പങ്കു വഹിച്ച പ്രമോദ് കുറ്റിക്കാട്ടൂർ പ്രത്യേക പുരസ്കാരം കരസ്ഥ മാക്കി.

olympian-rahman-ePathram

ഒളിമ്പ്യൻ റഹ്മാൻ

യു. എ. ഇ. എക്സ്ചേഞ്ച് മീഡിയ മാനേജർ കെ. കെ. മൊയ്തീൻ കോയ, അബുദാബി കെ. എം. സി. സി. വൈസ് പ്രസിഡണ്ട് കെ. ആലി ക്കോയ തുടങ്ങിയവർ ട്രോഫി കൾ സമ്മാനിച്ചു.

കെ. എം. അഷ്‌റഫ്‌, സൗഫീദ് കുറ്റിക്കാട്ടൂർ, അബ്ദുൽ റസാഖ് കുറ്റി ക്കടവ്, ഷാഹുൽ ഹമീദ് മുറിയനാൽ, ഷംസുദ്ദീൻ മാവൂർ തുടങ്ങി യവർ പരിപാടി കൾക്ക് നേതൃത്വം നല്കി.

* ഒളിമ്പ്യൻ റഹ്മാൻ സ്‌മാരക ഫുട്ബോൾ : ലോഗോ പ്രകാശനം ചെയ്തു

* ഒളിമ്പ്യൻ റഹ്മാൻ മെമ്മോറിയൽ ഫുട്ബാൾ ടൂർണ്ണമെന്റ് വെള്ളിയാഴ്ച

- pma

വായിക്കുക: , ,

Comments Off on ഒളിമ്പ്യൻ റഹ്മാൻ മെമ്മോറിയൽ ഫുട്ബാൾ : അൽ ത്വയ്യിബ് എഫ്. സി. ജേതാക്കൾ

ഒളിമ്പ്യൻ റഹ്മാൻ മെമ്മോറിയൽ ഫുട്ബാൾ ടൂർണ്ണമെന്റ് വെള്ളിയാഴ്ച

February 17th, 2016

kmcc-kunnamangalam-football-tournament-ePathram

അബുദാബി : ഒളിമ്പ്യൻ റഹ്മാന്റെ സ്മരണാർത്ഥം അബു ദാബി കുന്ദ മംഗലം നിയോജക മണ്ഡലം കെ. എം. സി. സി. സംഘ ടി പ്പിക്കുന്ന സെവൻസ് ഫുട് ബോൾ ടൂർണ്ണ മെന്റ് അബു ദാബി സായിദ് സ്പോർട്ട്സ് സിറ്റി യിൽ ഫെബ്രുവരി 19 വെള്ളി യാഴ്ച്ച ഉച്ചക്ക് ശേഷം 3 മണി മുതൽ ആരംഭി ക്കും.

olympian-rahman-ePathram

ഒളിമ്പ്യൻ റഹ്മാൻ

എഫ്. ജെ. കരീബി യൻസ്, എഫ്. സി. തളിപ്പറമ്പ, ഈഗിൾസ് എഫ്. സി., സ്പോർട്ടിംഗ് അബുദാബി, ബ്ലൂ സ്റ്റാർ അലൈൻ എന്നിങ്ങനെ സെവൻസ് ഫുട് ബോളി ലെ അതി ശക്ത രായ 16 ടീമു കൾക്കു വേണ്ടി പ്രമുഖ രായ കളിക്കാർ കളത്തിൽ ഇറങ്ങും.

ഫുട്ബാൾ ടൂർണ്ണമെന്റ് പ്രായോജ കരായ യു. എ. ഇ. എക്സ്ചേഞ്ച് ഓഫീസിൽ നടന്ന ചടങ്ങിൽ കോഴിക്കോട് ജില്ലാ കെ. എം. സി. സി. പ്രസിഡന്റ് ലത്തീഫ് കടമേരി ക്ക് ബ്രോഷർ നൽകി ക്കൊണ്ട് കെ. കെ. മൊയ്തീൻ കോയ ഫുട്ബാൾ ടൂർണ്ണ മെന്റ് ബ്രോഷർ പ്രകാശനം ​ നിർവ്വ ഹിച്ചു.

കമ്മിറ്റി ഭാര വാഹി കളായ സൗഫീദ് കുറ്റി ക്കാട്ടൂർ, കെ. എം. അഷ്‌റഫ്‌, മൊയ്തീൻ, ഷാഹുൽ ഹമീദ് മുറിയനാൽ, അബ്ദുൽ റസാഖ് കുറ്റി ക്കടവ്, ഷംസുദ്ദീൻ മാവൂർ, ബഷീർ അഹമ്മദ്‌, ഹനീഫ മിർസ തുടങ്ങിയവർ സംബ ന്ധിച്ചു.

ഇന്ത്യ യുടെ അഭിമാന താര മായിരുന്ന ഒളിമ്പ്യൻ റഹ്മാൻ അന്തരിച്ചിട്ട് 13 വർഷം പിന്നിടുന്ന ഈ കാലയള വിൽ ഒളിമ്പ്യന്റെ സ്മരണാ ർത്ഥം ഒരു ടൂർണ്ണ മെന്റ് സംഘടി പ്പിക്കു വാൻ സാധിച്ച തിൽ ചാരിതാർത്ഥ്യം ഉണ്ടെന്നും ഇന്ത്യക്ക് പുറത്ത് ആദ്യ മായിട്ടാണ് അദ്ദേഹ ത്തി ന്‍റെ പേരിൽ ഒരു മത്സരം നടക്കുന്നത് എന്നും തുടർന്നുള്ള വർഷ ങ്ങളിലും ഒളിമ്പ്യന്റെ നാമ ധേയ ത്തിൽ ഫുട് ബോൾ ടൂർണ്ണ മെന്റ് നടത്തും എന്നും ഭാര വാഹി കൾ അറി യിച്ചു.

- pma

വായിക്കുക: ,

Comments Off on ഒളിമ്പ്യൻ റഹ്മാൻ മെമ്മോറിയൽ ഫുട്ബാൾ ടൂർണ്ണമെന്റ് വെള്ളിയാഴ്ച

ഒളിമ്പ്യൻ റഹ്മാൻ സ്‌മാരക ഫുട്ബോൾ : ലോഗോ പ്രകാശനം ചെയ്തു

February 15th, 2016

logo-release-of-olympian-rahman-memorial-tournament-ePathram
അബുദാബി : ഒളിമ്പ്യൻ റഹ്മാന്റെ സ്മരണാർത്ഥം അബുദാബി കുന്ദ മംഗലം നിയോജക മണ്ഡലം കെ. എം. സി. സി. സംഘടി പ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണ്ണ മെന്റ് ലോഗോ പ്രകാശനം പ്രമുഖ ഫുട്ബോൾ താരവും മുൻ കേരളാ ടീം ക്യാപ്റ്റനു മായിരുന്ന ആസിഫ് സഹീർ നിർവഹിച്ചു.

kmcc-kunnamangalam-olympian-rahman-football-logo-ePathram

ഫെബ്രുവരി 19 വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷം 3 മണി മുതൽ അബു ദാബി സായിദ് സ്പോർട്ട്സ് സിറ്റി യിൽ നടക്കുന്ന ടൂർണമെന്റിൽ സെവ ൻസ് ഫുട്ബാളിൽ പ്രമുഖ രായ 16 ടീമു കൾ മാറ്റുരയ്ക്കും.

1956 ലെ മെൽബൺ ഒളിമ്പിക്സിൽ സെമി ഫൈനലിൽ എത്തിയ ഇന്ത്യൻ ഫുട്ബോൾ ടീമിലെ ഉരുക്ക് ബൂട്ടിനുടമ എന്ന് വിശേഷിക്കപ്പെടുന്ന ഒളിമ്പ്യൻ റഹ്മാന്റെ നാമ ധേയ ത്തിൽ ഇന്ത്യക്ക് പുറത്ത് ആദ്യ മായിട്ടാണ് ഇത്തര ത്തിൽ ഒരു ഫുട്ബോൾ മേള സംഘടി പ്പിക്കുന്നത്.

- pma

വായിക്കുക: ,

Comments Off on ഒളിമ്പ്യൻ റഹ്മാൻ സ്‌മാരക ഫുട്ബോൾ : ലോഗോ പ്രകാശനം ചെയ്തു


« Previous Page« Previous « എൻ. രാമ കൃഷ്ണൻ സ്മാരക വോളി : സ്ട്രൈക്കേഴ്സ് ജേതാക്കൾ
Next »Next Page » യു. എ. ഇ. യിൽ കനത്ത മഴക്കു സാദ്ധ്യത »



  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്
  • ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്
  • ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine